NEWS

ദേശീയ പതാകയ്‌ക്ക് പകരം പാകിസ്താന്‍ പതാക ഉയര്‍ത്തിയയാള്‍ അറസ്റ്റിൽ

ലക്‌നൗ: ഉത്തര്‍പ്രദേശില്‍ ദേശീയ പതാകയ്‌ക്ക് പകരം പാകിസ്താന്‍ പതാക ഉയര്‍ത്തിയയാള്‍ അറസ്റ്റില്‍. കുഷിനഗര്‍ സ്വദേശി സല്‍മാന്‍ ആണ് അറസ്റ്റിലായത്.

ഇയാള്‍ പാകിസ്താന്‍ പതാക ഉയര്‍ത്തുന്നതിന്റെ ദൃശ്യങ്ങള്‍ സമൂഹമാദ്ധ്യമങ്ങളില്‍
വ്യാപകമായി പ്രചരിച്ചിരുന്നു. ഇതിന് പിന്നാലെയായിരുന്നു ഇയാളെ അറസ്റ്റ് ചെയ്തത്.

 

 

 

കഴിഞ്ഞ ദിവസമായിരുന്നു സംഭവം. ഹര്‍ഘര്‍ തിരംഗയുടെ ഭാഗമായി എല്ലാ വീടുകളിലും ത്രിവര്‍ണ പതാക ഉയര്‍ത്താന്‍ പ്രധാനമന്ത്രി ആഹ്വാനം ചെയ്തിരുന്നു. ഇതിനെ വെല്ലുവിളിച്ചുകൊണ്ടായിരുന്നു സൽമാൻ വീട്ടില്‍ പാകിസ്താന്‍ പതാക ഉയര്‍ത്തിയത്.

Back to top button
error: