NEWS

സിനിമയല്ല,പോപ്കോൺ ആണ് തിയേറ്ററുകളിലെ താരം; ഉണ്ടാക്കുന്ന വിധം

സിനിമ കാണുമ്ബോള്‍ വല്ലതും കൊറിക്കുക എന്നുള്ളത് നമ്മളിൽ പലരുടെയും ശീലമാണ്.ഇങ്ങനെ ഭൂരിഭാഗം പേരും വാങ്ങുന്ന ഒന്നാണ് പോപ്കോൺ.

200 മുതല്‍ 1000 വരെയാണ് തിയേറ്ററുകളില്‍ പോപ്കോണിന്റെ വില. അതായത് ഒരാള്‍ സിനിമാ ടിക്കറ്റിന് ചെലവാക്കുന്നതിന്റെ അത്രതന്നെയോ അതില്‍ കൂടുതലോ ഈ കൊറിക്കലുകള്‍ക്ക് വേണ്ടി ചെലവാക്കുന്നു എന്നര്‍ത്ഥം

അങ്ങനെ വരുമ്ബോള്‍ കുടുംബ സമേതമായിട്ട് സിനിമ കാണാന്‍ വരുന്നവരുടെ കാര്യം പറയുകയേ വേണ്ടല്ലോ. ഭീമമായ ഒരു തുക ഈ ഇനത്തില്‍ തന്നെ ചെലവാക്കേണ്ടതായി വരും. മള്‍ട്ടിപ്ലക്‌സുകളിലെ പോപ്‌കോണിന്റെ അമിത വിലയെക്കുറിച്ച്‌ പലരും പരാതിപ്പെടുന്നതില്‍ അതിശയിക്കാനില്ല.എന്തുകൊണ്ടാണ് മാളുകളിലെ തിയേറ്ററുകള്‍ ആയാലും മറ്റുള്ളവ ആയാലും പോപ്‌കോണുകള്‍ക്ക് വില കൂടുന്നത്?

ഒരു പാക്കറ്റ് പോപ്കോണിന് 10 രൂപ  നല്‍കികൊണ്ടിരുന്ന കാലമുണ്ടായിരുന്നു. എന്നാല്‍ ഇന്ന് 500 രൂപയ്ക്കും മുകളിലാണ് ഇവയുടെ വില.കാരണം ഒരു മള്‍ട്ടിപ്ലക്സില്‍ ഒന്നിലധികം സ്‌ക്രീനുകള്‍ ഉണ്ടായിരിക്കും. കുറഞ്ഞത് 6 സ്‌ക്രീനുകള്‍ എങ്കിലും. ഇതെല്ലം എയര്‍കണ്ടീഷന്‍ ചെയ്തിരിക്കണം മറ്റ് അറ്റ കുറ്റ പണികളും വൈദ്യതി ബില്ലും സ്ഥലത്തിനായി മാളുകള്‍ക്ക് നല്‍കുന്ന വാടകയും ഉണ്ട്. ഇതിനെയെല്ലാം അഭിമുഖീകരിക്കണമെങ്കില്‍ വിലതാരതമ്യേന ഉയര്‍ത്തിയെ മതിയാകുകയുള്ളു.പക്ഷെ ഒന്ന് മിനക്കെട്ടാൽ നമുക്കിത് വളരെ ചിലവ് കുറഞ്ഞ രീതിയിൽ വീട്ടിൽ തന്നെ ഉണ്ടാക്കാം എന്നതാണ് വാസ്തവം.

മുഴുധാന്യം എന്ന ഗണത്തിൽ പെടുത്താവുന്നതാണ് പോപ്കോൺ അഥവാ ചോളപ്പൊരി.ചോളം ചൂടാക്കുമ്പോൾ അതിന്റെ ഉൾവശത്തെ പരിപ്പുപൊട്ടി വരുന്നതാണ് പോപ്കോൺ.ഇതിനായി ആഴമുള്ള ഒരു പാത്രം ചെറിയ തീയിൽ ചൂടാക്കുക.ശേഷം ചോളം അടർത്തിയെടുത്ത് ഈ പാത്രത്തിലേക്ക് ഇടുക.ഒന്നിളക്കിയശേഷം ഒരു അടപ്പുകൊണ്ട് പാത്രം മൂടണം.

 

 

അൽപ്പസമയം കഴിഞ്ഞ് ചോളം പാത്രത്തിൽ കിടന്ന് ചെറിയ ശബ്ദത്തിൽ പൊട്ടുന്നത് കേൾക്കാം.പൊട്ടുന്ന ശബ്ദം ഇല്ലാതാകുന്നതോടുകൂടി പോപ്കോൺ തയ്യാറായി എന്നർത്ഥം.ഇതിലേക്ക് ആവശ്യമുള്ള ഉപ്പ്, വേണമെങ്കിൽ അൽപ്പം മുളകുപൊടി, മഞ്ഞൾപ്പൊടി കൂടി തൂവി ഒന്നുകൂടി ഒന്ന് ഇളക്കിയെടുക്കാം.

Back to top button
error: