NEWS

ലോകത്തിലെ ഏറ്റവും ഉയരം കൂടിയ പാലം; രാജ്യത്തിന് സ്വാതന്ത്ര്യം കിട്ടി 75-ാമത് വർഷം ശ്രീനഗറിലേക്ക് ട്രെയിൻ എത്തുന്നു 

ശ്രീനഗര്‍: ശ്രീനഗറില്‍ ചെനാബ് നദിയില്‍ പണിയുന്ന ലോകത്തിലെ ഏറ്റവും ഉയരം കൂടിയ റെയില്‍വേ പാലത്തിന്റെ രണ്ടറ്റങ്ങളും കൂട്ടിമുട്ടിച്ചു.

പാലം പൂര്‍ത്തിയാകുന്നതോടെ സ്വാതന്ത്ര്യത്തിനുശേഷം ആദ്യമായി ശ്രീനഗറിലേക്ക് ട്രെയിനുകള്‍ എത്തും.

ഉധംപുര്‍-ശ്രീനഗര്‍-ബാരാമുള്ള റെയില്‍വേ സെക്ഷനില്‍ കട്രയില്‍നിന്നു ബനിഹാളിലേക്കുള്ള 111 കിലോമീറ്റര്‍ വരുന്ന പാതയുടെ ഭാഗമാണ് പാലം. 2004 ല്‍ തുടങ്ങിയ പാലംപണി കാറ്റ് തടസ്സമായതോടെ 2008 ല്‍ നിര്‍ത്തിവച്ചിരുന്നു. 120 വര്‍ഷമാണ് പാലത്തിന്റെ ആയുസ്സ്.

Signature-ad

1250 കോടി രൂപ മുടക്കി നിര്‍മ്മിക്കുന്ന, 1.3 കിലോമീറ്റര്‍ നീളമുള്ള പാലം രണ്ടറ്റത്തു നിന്നും ഒരേസമയം പണിതു നീങ്ങുകയായിരുന്നു. 1,300 തൊഴിലാളികളും 300 എന്‍ജിനീയര്‍മാരും നിര്‍മ്മാണത്തില്‍ പങ്കാളിയായി.

ചെനാബ് നദിക്ക് മുകളില്‍ 350 മീറ്റര്‍ ഉയരത്തിലുള്ള പാലത്തിന്റെ 98 % പണിയും പൂര്‍ത്തിയായി. നിര്‍മ്മാണത്തിന്റെ എല്ലാ ഘട്ടവും പൂര്‍ത്തിയാകുമ്ബോള്‍ പാരിസിലെ ഈഫല്‍ ടവറിനേക്കാള്‍ 30 മീറ്റര്‍ കൂടുതല്‍ ഉയരം ഉണ്ടാകും.

ജമ്മു കശ്മീരിലെ റിയാസി ജില്ലയില്‍ ബക്കലിനും കൗരിക്കും ഇടയില്‍ ചെനാബ് നദിക്കു കുറുകെയാണ് ചെനാബ് ആര്‍ച്ച് ബ്രിഡ്ജ് നിര്‍മിച്ചിരിക്കുന്നത്.കശ്മീരിനെ ഇന്ത്യയുടെ മറ്റു ഭാഗങ്ങളുമായി ബന്ധിപ്പിക്കുന്ന പാലം ലോകത്തിലെ ഏറ്റവും ഉയരമുള്ള റെയില്‍പ്പാലമാണ്. 1.3 കിലോമീറ്റര്‍ നീളമുള്ള പാലം നദിയില്‍ നിന്ന് 359 മീറ്റര്‍ (1179 അടി) ഉയരത്തിലാണ് സ്ഥിതി ചെയ്യുന്നത്.
ഉധംപുര്‍ വഴി ജമ്മുവിനെ ബാരാമുള്ളയും ശ്രീനഗറുമായി ബന്ധിപ്പിക്കുന്ന റെയില്‍വേ ലൈന്റെ ഭാഗമാണ് ചെനാബ് റെയില്‍പ്പാലം.സ്റ്റീല്‍ ആര്‍ച്ച് ബ്രിഡ്ജായ ചെനാബ് റെയില്‍പ്പാലം ഇത്തരത്തിലുള്ള രാജ്യത്തെ ആദ്യത്തെ വലിയ നിര്‍മിതിയാണ്.ഇത് പൂർത്തിയാകുന്നതോടെ ചൈനയിലെ ഗയ്ഷു പ്രവിശ്യയില്‍ ബിപാന്‍ജിയാങ് നദിക്കു കുറുകെയുള്ള 275 മീറ്റര്‍ ഉയരത്തിലുള്ള പാലം ഇതോടെ ഉയരത്തില്‍ രണ്ടാമതാകും.

Back to top button
error: