Month: August 2022

  • NEWS

    ദേശീയ പതാക കത്തിച്ചു; മലപ്പുറത്ത് ഒരാള്‍ അറസ്റ്റിൽ

    മലപ്പുറം: വഴിക്കടവില്‍ ദേശീയ പതാക കത്തിച്ച സംഭവത്തില്‍ ഒരാള്‍ അറസ്റ്റില്‍. പൂവത്തിപ്പൊയില്‍ കുന്നത്ത് കുഴിയില്‍ വീട്ടില്‍ ചന്ദ്രനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. വഴിക്കടവ് പഞ്ചായത്തിന് മുന്‍വശം കച്ചവടം നടത്തുന്നയാളാണ് ചന്ദ്രന്‍. പഞ്ചായത്തിന് മുന്‍വശമുള്ള റോഡിലാണ് മാലിന്യങ്ങളുടെ കൂട്ടത്തില്‍ ഇട്ട് ദേശീയ പതാക കത്തിച്ചത്. ദേശീയ പതാകയെ അവമതിച്ചതിനെതിരെ ദേശീയ ബഹുമതികളെ അപമാനിക്കല്‍ തടയല്‍ നിയമം 1971 എസ് (2), ഐപിസി 269, 278, കെപി ആക്‌ട് 120 (ഇ) എന്നീ വകുപ്പുകള്‍ പ്രകാരമാണ് പൊലീസ് കേസെടുത്തത്. എസ്‌ഐ ജോസ് കെ ജി, എസ് സിപിഒ സുനില്‍ കെ കെ, സിപിഒ അലക്സ് വര്‍ഗ്ഗീസ് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ അറസ്റ്റു ചെയ്‌തത്.

    Read More »
  • NEWS

    ‘വിഷമിക്കേണ്ട അടുത്തത് നിങ്ങളാണ്’; സല്‍മാന്‍ റുഷ്ദിക്ക് പിന്തുണ പ്രഖ്യാപിച്ച ജെ.കെ റൗളിങ്ങിന് വധഭീഷണി

    ന്യൂയോര്‍ക്ക്: ലോകപ്രശസ്ത നോവല്‍ സീരീസായ ഹാരിപോട്ടറിന്റെ രചയിതാവ് ജെ.കെ റൗളിങ്ങിന് വധഭീഷണി. എഴുത്തുകാരന്‍ സല്‍മാന്‍ റുഷ്ദിക്ക് നേരെയുണ്ടായ വധശ്രമത്തെ അപലപിച്ച് പോസ്റ്റിട്ടതിന് പിന്നാലെയാണ് വിഖ്യാത എഴുത്തുകാരിയായ ജെ.കെ റൗളിങ്ങിന് നേരേയും വധഭീഷണിയുയര്‍ന്നത്. റുഷ്ദിക്ക് നേരെയുണ്ടായ ആക്രമണത്തെ കുറിച്ച് കേട്ടപ്പോള്‍ അസ്വസ്ഥത തോന്നിയെന്ന് ജെ.കെ റൗളിങ് ട്വീറ്റ് ചെയ്തിരുന്നു. റുഷ്ദി വേഗം സുഖം പ്രാപിക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും റൗളിങ് കുറിച്ചിരുന്നു. ഇതിനുള്ള മറുപടിയായാണ് ഭീഷണി സന്ദേശം ലഭിച്ചത്. .@TwitterSupport These are your guidelines, right? “Violence: You may not threaten violence against an individual or a group of people. We also prohibit the glorification of violence… “Terrorism/violent extremism: You may not threaten or promote terrorism…” pic.twitter.com/BzM6WopzHa — J.K. Rowling (@jk_rowling) August 13, 2022 ‘വിഷമിക്കേണ്ട അടുത്തത് നിങ്ങളാണ്’ എന്നായിരുന്നു സന്ദേശത്തിന്റെ ഉള്ളടക്കം. ന്യൂയോര്‍ക്കില്‍ സാഹിത്യ പരിപാടിക്കിടെ റുഷ്ദിയെ…

    Read More »
  • Crime

    കണ്ണൂര്‍ വിമാനത്താവളത്തില്‍ 80 ലക്ഷത്തിന്റെ സ്വര്‍ണവേട്ട

    കണ്ണൂര്‍: മട്ടന്നൂരിലെ രാജ്യാന്തര വിമാനത്താവളത്തില്‍ 80 ലക്ഷത്തിന്റെ സ്വര്‍ണവേട്ട. കാസര്‍കോട് സ്വദേശികളായ യാത്രക്കാരില്‍ നിന്നാണ് സ്വര്‍ണം പിടികൂടിയത്. രണ്ട് യാത്രക്കാരില്‍ നിന്നായി 1531 ഗ്രാം സ്വര്‍ണം കസ്റ്റംസ് കസ്റ്റഡിയിലെടുത്തു. കസ്റ്റംസും ഡി.ആര്‍.ഐയും സംയുക്തമായി നടത്തിയ ഓപ്പറേഷനിലാണ് ഞായറാഴ്ച പുലര്‍ച്ചെ അബുദാബിയില്‍ നിന്നെത്തിയവരില്‍ നിന്ന് 80 ലക്ഷം രൂപ മൂല്യം വരുന്ന സ്വര്‍ണം കണ്ടെത്തിയത്. കാസര്‍കോട് ചേര്‍ക്കളം സ്വദേശിയായ ഇബ്രാഹിമില്‍ നിന്ന് 335 ഗ്രാം സ്വര്‍ണം പിടികൂടി. ഇതിന് 17.48 ലക്ഷം രൂപയുടെ മൂല്യമുണ്ട്. രണ്ടാമനില്‍ നിന്ന് 62.50 ലക്ഷം രൂപ വിലവരുന്ന സ്വര്‍ണം പിടികൂടി.

    Read More »
  • Kerala

    ജലീല്‍ പാകിസ്താനിലേക്ക് പോകണം: കെ സുരേന്ദ്രന്‍

    തിരുവനന്തപുരം: ആസാദ് കശ്മീര്‍ പരാമര്‍ശത്തില്‍ മുന്‍മന്ത്രി കെടി ജലീലിനെതിരേ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ വീണ്ടും രംഗത്ത്. പാകിസ്താന്റെ ഭാഷയില്‍ സംസാരിച്ച ജലീലിന് ഇന്ത്യയില്‍ കഴിയാന്‍ അവകാശമില്ലെന്നും അദ്ദേഹം പാകിസ്താനിലേക്ക് പോകണമെന്നും സുരേന്ദ്രന്‍ പറഞ്ഞു. ഇന്ത്യയുടെ കശ്മീര്‍ നയത്തിനെതിരായി സംസാരിച്ച ജലീല്‍ ഇനി ന്യായീകരണ പ്രസംഗം നടത്തിയതുകൊണ്ട് കാര്യമില്ലെന്നു സുരേന്ദ്രന്‍ കുറ്റപ്പെടുത്തി. ഇന്ത്യയുടെ അതിര്‍ത്തി അംഗീകരിക്കില്ലെന്ന നിലപാട് സ്വീകരിച്ച ജലീല്‍ രാജ്യദ്രോഹക്കുറ്റമാണ് ചെയ്തത്. ജലീലിന്റെ സ്ഥാനം ഇന്ത്യയിലല്ല, പാകിസ്താനിലാണ്. എത്രയും വേഗം അദ്ദേഹം പാകിസ്താനില്‍ പോകുന്നതാണ് നല്ലത്. ഇന്ത്യയുടെ പരമാധികാരത്തെയും അതിര്‍ത്തിയേയും അംഗീകരിക്കാത്ത ഒരാള്‍ എങ്ങനെ ഇന്ത്യക്കാരനാകുമെന്നും സുരേന്ദ്രന്‍ ചോദിച്ചു.  

    Read More »
  • India

    മുഖ്യമന്ത്രി ഷിന്‍ഡെയെങ്കിലും മുഖ്യവകുപ്പുകള്‍ ഫഡ്‌നാവിസിന്; മഹാരാഷ്ട്രയില്‍ വകുപ്പ് വിഭജനം പൂര്‍ത്തിയായി

    മുംബൈ: മുഖ്യവകുപ്പുകള്‍ ഇല്ലാത്ത മുഖ്യമന്ത്രിയായി വിമത ശിവസേനാ നേതാവ് ഏക്നാഥ് ഷിന്‍ഡേയെ ഒതുക്കി മഹാരാഷ്ട്രാ മന്ത്രിസഭയുടെ വകുപ്പുവിഭജനം പൂര്‍ത്തിയായി. ആഭ്യന്തരവും ധനവകുപ്പുമുള്‍പ്പെടെയുള്ള പ്രധാനവകുപ്പുകള്‍ സഖ്യകക്ഷിയായ ബിജെപിയുടെ നേതാവും ഉപമുഖ്യമന്ത്രിയുമായ ദേവേന്ദ്ര ഫഡ്നാവിസ് ആണ് കൈകാര്യം ചെയ്യുക. നഗരവികസനവും പൊതുമരാമത്തുമാണ് മുഖ്യമന്ത്രി ഏക്നാഥ് ഷിന്‍ഡേ കൈകാര്യം ചെയ്യുക. ഇരുവരും നേരത്തെ സത്യപ്രതിജ്ഞചെയ്ത് അധികാരമേറ്റെങ്കിലും മറ്റുമന്ത്രിമാരുടെ കാര്യത്തില്‍ തീരുമാനമായിരുന്നില്ല. തുടര്‍ന്ന് നാല്‍പ്പതു ദിവസത്തിനുശേഷം, ഈ മാസം ഒന്‍പതിനാണ് മറ്റു മന്ത്രിമാരെ നിശ്ചയിച്ചതും സത്യപ്രതിജ്ഞ നടത്തിയതും. ഇതിനു പിന്നാലെ വകുപ്പുകള്‍ തീരുമാനിക്കുകയായിരുന്നു.   ഉദ്ധവിന്റെ നേതൃത്വത്തിലുള്ള ശിവസേനാ സര്‍ക്കാരിനെ വിമതരെ കരുവാക്കി വീഴ്ത്തിയ ബി.ജെ.പി. മുഖ്യമന്ത്രിസ്ഥാനവും ഏറ്റെടുക്കും എന്നാണ് കരുതപ്പെട്ടിരുന്നത്. തീരുമാനങ്ങള്‍ മാറിമറിഞ്ഞ നീക്കങ്ങള്‍ക്കൊടുവില്‍ മുഖ്യമന്ത്രിയായി ഷിന്‍ഡെയെ ബി.ജെപി. തീരുമാനിക്കുകയായിരുന്നു. ഇതിനു പിന്നാലെ സര്‍ക്കാരിന്റെ ഭാഗമാകാനില്ല എന്നു പറഞ്ഞ ഫഡ്‌നാവിസ് ഉപമുഖ്യമന്ത്രിയായി എത്തുകയും ചെയ്തു. എന്നാല്‍ ഷിന്‍ഡേയ്ക്കു കീഴില്‍ ഉപമുഖ്യമന്ത്രിയായി ഒതുങ്ങാനല്ല, സുപ്രധാന വകുപ്പുകളോടെ ‘സൂപ്പര്‍ മുഖ്യമന്ത്രിയായാണ് ഫഡ്‌നാവിസ് എത്തിയിരിക്കുന്നത് എന്ന് വകുപ്പ്‌വിഭജനത്തോടെ വ്യക്തമായി. മുഖ്യമന്ത്രിയെന്ന…

    Read More »
  • Crime

    ആളെക്കൊല്ലാന്‍ കുഴിമാത്രമല്ല…; ബൈക്ക് നിയന്ത്രണം വിട്ട് മൂടിയില്ലാത്ത ഓടയില്‍വീണ് യാത്രക്കാരന് ഗുരുതര പരുക്ക്

    പത്തനംതിട്ട: നിയന്ത്രണം നഷ്്ടമായ ബൈക്ക് മറിഞ്ഞ് മൂടിയില്ലാത്ത ഓടയില്‍വീണ് യാത്രക്കാരന് ഗുരുതര പരുക്ക്. പത്തനംതിട്ട വള്ളിക്കോടുണ്ടായ ബൈക്കപകടത്തില്‍ വള്ളിക്കോട് സ്വദേശി യദുകൃഷ്ണനാണ് തലയ്ക്ക് പരുക്കേറ്റത്. ചന്ദനപ്പളളി കോന്നി റോഡില്‍ രാവിലെ 11 മണിയോടെയായിരുന്നു സംഭവം. നിയന്ത്രണം വിട്ട ബൈക്ക് സ്ലാബില്ലാത്ത ഓടയിലേക്ക് മറിഞ്ഞായിരുന്നു അപകടം. നാട്ടുകാര്‍ ഇടപെട്ട് യദു കൃഷ്ണനെ പത്തനംതിട്ടയിലെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും പിന്നീട് തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ് യദുകൃഷ്ണന്‍. അപകടസാധ്യത മുന്‍ നിര്‍ത്തി റോഡിലെ ഓടയ്ക്ക് സ്ലാബ് ഇടണമെന്ന് നാട്ടുകാര്‍ നിരന്തരം ആവശ്യപ്പെട്ടിരുന്നതാണ്. എന്നാല്‍ അധികൃതര്‍ തയാറായിരുന്നില്ല എന്ന് നാട്ടുകാര്‍ പറയുന്നു. തങ്ങളുടെ പരാതികേട്ടിട്ടും നടപടിയെടുക്കാത്ത അധികൃതരും അപകടത്തിന്റെ ഉത്തരവാദികളാണെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു.

    Read More »
  • India

    ”യു.എസ്. നിലപാട് തള്ളി റഷ്യന്‍ ഇന്ധനം വാങ്ങിയത് ഇന്ത്യയുടെ ചങ്കൂറ്റം, അതാണ് സ്വതന്ത്ര വിദേശനയം”; ഇന്ത്യയെയും എസ്. ജയശങ്കറെയും പ്രശംസിച്ച് ഇമ്രാന്‍ഖാന്‍

    ഇസ്ലാമാബാദ്: ഇന്ത്യയുടെ സ്വതന്ത്രമായ വിദേശനയത്തേയും വിദേശകാര്യമന്ത്രി എസ്. ജയശങ്കറിനേയും അഭിനന്ദിച്ച് പാകിസ്താന്‍ മുന്‍ പ്രധാനമന്ത്രി ഇമ്രാന്‍ഖാന്‍. ലാഹോറില്‍ നടന്ന പൊതുപരിപാടിയിലായിരുന്നു ഇമ്രാന്റെ പ്രശംസ. ”പാകിസ്താനൊപ്പമാണ് ഇന്ത്യക്കും സ്വാതന്ത്ര്യം ലഭിച്ചത്. ജനങ്ങളുടെ ആവശ്യം അറിഞ്ഞുള്ള വിദേശനയം സ്വീകരിക്കാന്‍ ഇന്ത്യയ്ക്ക് സാധിക്കുന്നു. എന്നാല്‍ സമ്മര്‍ദത്തിന് വഴങ്ങി പ്രവര്‍ത്തിക്കുന്ന സര്‍ക്കാരായി പാകിസ്താനിലെ ഷെഹ്ബാസ് ഷെരീഫ് സര്‍ക്കാര്‍. റഷ്യയുടെ പക്കല്‍ നിന്ന് എണ്ണ വാങ്ങരുതെന്ന് ഇന്ത്യയോട് അവര്‍ (യുഎസ്) ഉത്തരവിട്ടു. യുഎസിന്റെ നയതന്ത്രസുഹൃത്താണ് ഇന്ത്യ, പാകിസ്താന്‍ അങ്ങനെയല്ല താനും. അത്തരത്തിലൊരു നിര്‍ദേശം യുഎസ് നല്‍കിയപ്പോള്‍ ഇന്ത്യയുടെ വിദേശകാര്യമന്ത്രി എന്താണ് മറുപടി നല്‍കിയതെന്ന് നമുക്ക് കാണാം”- ഇമ്രാന്‍ ഖാന്‍ പറഞ്ഞു. അതിനുശേഷം സ്ലൊവാക്യയില്‍ ജയശങ്കര്‍ പങ്കെടുത്ത പരിപാടിയുടെ വീഡിയോ ക്ലിപ് ഇമ്രാന്‍ പ്രദര്‍ശിപ്പിച്ചു. യൂറോപ്യന്‍ രാജ്യങ്ങള്‍ റഷ്യയില്‍ നിന്ന് ഇന്ധനം വാങ്ങുന്നുണ്ടെന്നും ഇന്ത്യയിലെ ജനങ്ങള്‍ക്ക് ആവശ്യമുള്ളതിനാല്‍ തങ്ങള്‍ റഷ്യയുടെ പക്കല്‍ നിന്ന് എണ്ണ വാങ്ങുമെന്നും ഈ വിഷയത്തില്‍ യുഎസ് ഇടപെടേണ്ട ആവശ്യമില്ലെന്നും സ്ലൊവാക്യയില്‍ വച്ച് വിദേശകാര്യ മന്ത്രി ജയശങ്കര്‍…

    Read More »
  • India

    അധ്യാപകന്റെ പാത്രത്തില്‍നിന്ന് വെള്ളം കുടിച്ചതിന് ദളിത് വിദ്യാര്‍ഥിയെ ജാതിപറഞ്ഞ് അധിക്ഷേപിച്ച് അടിച്ചുകൊന്നു; പ്രതിഷേധം ഒഴിവാക്കാന്‍ ഇന്റര്‍നെറ്റ് വിച്ഛേദിച്ച് സര്‍ക്കാര്‍

    ജയ്പുര്‍: രാജ്യം സ്വാതന്ത്ര്യത്തിന്റെ 75-ാം വാര്‍ഷികം ആഘോഷിക്കുന്ന വേളയിലും ഉത്തരേന്ത്യയില്‍നിന്ന് എത്തുന്നത് മാറാത്ത ജാതിപീഡനത്തിന്റെ ക്രൂരമായ കൊലപാതകവാര്‍ത്ത. സ്‌കൂളില്‍ അധ്യാപകന് വേണ്ടി മാറ്റിവെച്ച പാത്രത്തില്‍ നിന്ന് വെള്ളം കുടിച്ചതിന്റെ പേരില്‍ ഒന്‍പതു വയസുകാരനായ ദളിത് ബാലനാണ് ജാതീയമായി അധിക്ഷേപിക്കപ്പെടുകയും ക്രൂരമര്‍ദ്ദനത്തെത്തുടര്‍ന്ന് കൊല്ലപ്പെടുകയും ചെയ്തത്. സംഭവത്തില്‍ കൊലപാതകക്കുറ്റം ചുമത്തി അധ്യാപകനെ പോലീസ് അറസ്റ്റ് ചെയ്തു. രാജസ്ഥാനില്‍ ജാലോര്‍ ജില്ലയിലെ സൈല ഗ്രാമത്തിലെ ഒരു സ്വകാര്യ സ്‌കൂളിലാണ് ദാരുണമായ സംഭവം നടന്നത്. ജൂലായ് 20-നാണ് കുട്ടിക്ക് മര്‍ദനമേറ്റത്. കണ്ണിനും ചെവിക്കും ഗുരുതരമായി പരിക്കേറ്റ കുട്ടിയെ അഹമ്മദാബാദിലെ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. തുടര്‍ന്ന് ചികിത്സയിലിരിക്കെ ഇന്നലെ മരിക്കുകയായിരുന്നു. ‘അധ്യാപകനായ ചെയ്ലി സിങ് അദ്ദേഹത്തിന്റെ കുടിവെള്ള പാത്രത്തില്‍ നിന്ന് വെള്ളം കുടിച്ചതിന് ഞങ്ങളുടെ മകനെ ക്രൂരമായി മര്‍ദിക്കുകയും ജാതിപേര് വിളിച്ച് അധിക്ഷേപിക്കുകയും ചെയ്തു. കണ്ണില്‍ നിന്നും ചെവിയില്‍നിന്നും രക്തസ്രാവമുണ്ടായി. ആദ്യം ഉദയ്പുരിലേക്കും പിന്നീട് അഹമ്മദാബാദിലേക്കും ചികിത്സയ്ക്കായി കൊണ്ടുപോയെങ്കിലും അവന്‍ മരിച്ചു’, കുട്ടിയുടെ പിതാവ് ദേവ്റാം മേഘവാള്‍ പറഞ്ഞു. കുട്ടിയുടെ…

    Read More »
  • Crime

    ചെന്നൈ വിമാനത്താവളത്തില്‍ 6 കിലോ കൊക്കെയ്‌നും 3 കിലോ ഹെറോയിനും പിടികൂടി: നൂറുകോടിക്കുമേല്‍ വിലവരുമെന്ന് കസ്റ്റംസ്; യാത്രക്കാരന്‍ അറസ്റ്റില്‍

    ചെന്നൈ: 100 കോടി വിലമതിക്കുന്ന മയക്കുമരുന്നുകളുമായി യാത്രക്കാരന്‍ ചെന്നൈ വിമാനത്താവളത്തില്‍ പിടിയില്‍. എത്യോപ്യയില്‍ നിന്നെത്തിയ ഇക്ബാല്‍ പാഷയില്‍ നിന്നാണ് 6.02 കിലോഗ്രാം കൊക്കെയ്ന്‍, 3.57 കിലോഗ്രാം ഹെറോയ്ന്‍ എന്നിവ പിടികൂടിയത്. ചെന്നൈ വിമാനത്താവളത്തില്‍ ഇതാദ്യമാണ് ഇത്രയും കൂടിയ അളവില്‍ മയക്കുമരുന്ന് ഒരാളില്‍ നിന്ന് പിടികൂടുന്നത്. അന്താരാഷ്ട്ര മയക്കുമരുന്ന് വിപണിയിലിതിന് 100 കോടിക്കുമേല്‍ വില വരുമെന്ന് കസ്റ്റംസ് വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു. ആഫ്രിക്കന്‍ രാജ്യങ്ങളില്‍നിന്ന് എത്തുന്നവരില്‍ നിന്ന് അടുത്തിടെയായി മയക്കുമരുന്ന് കൂടിയ അളവില്‍ കണ്ടെത്തുന്നതിനെത്തുടര്‍ന്ന് പരിശോധന കര്‍ശനമാക്കിയിരുന്നു. പെരുമാറ്റത്തില്‍ പന്തികേട് തോന്നി ഇക്ബാല്‍ പാഷയുടെ ശരീരവും ലഗേജും വിശദമായി പരിശോധിച്ചപ്പോഴാണ് ഞെട്ടിക്കുന്ന അളവില്‍ മയക്കുമരുന്നുകള്‍ കണ്ടെത്തിയത്. ആര്‍ക്കുവേണ്ടി കൊണ്ടുവന്നു, യഥാര്‍ത്ഥ ഉടമ ഇയാള്‍ തന്നെയോ എന്നുതുടങ്ങിയ വിവരങ്ങള്‍ അന്വേഷിച്ചുവരികയാണ്. കൂടുതല്‍ വിവരം കസ്റ്റംസ് പുറത്തുവിട്ടിട്ടില്ല.  

    Read More »
  • Crime

    വിവാഹമോചന കൗണ്‍സിലിങ്ങിന് എത്തിയത് വെട്ടുകത്തിയുമായി; ഒന്നിക്കാന്‍ തീരുമാനിച്ച് മിനിറ്റുകള്‍ക്കകം ഭാര്യയെ കഴുത്തറുത്ത് കൊന്നു; ഭര്‍ത്താവ് അറസ്റ്റില്‍

    ബെംഗളൂരു: കര്‍ണാടകയില്‍ കുടുംബകോടതിയില്‍വച്ച് യുവാവ് ഭാര്യയെ വെട്ടിക്കൊലപ്പെടുത്തി. വിവാഹമോചനത്തിന് അപേക്ഷിച്ച ശേഷം കൗണ്‍സിലിംഗ് സെഷനില്‍ പങ്കെടുക്കാന്‍ ഹോളേനരശിപുര്‍ കുടുംബകോടതിയില്‍ എത്തിയ ചിത്ര (28)യാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ ഭര്‍ത്താവ് ശിവകുമാ (32)റിനെ പോലീസ് അറസ്റ്റ് ചെയ്തു. ആക്രമണത്തിന് ശേഷം ഇയാള്‍ രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും സമീപത്തുണ്ടായിരുന്നവര്‍ കീഴ്പ്പെടുത്തി പൊലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു. വെട്ടേറ്റ ചിത്രയെ ഉടന്‍ ആശുപത്രിയിലെത്തിച്ച ചിത്ര ചികിത്സയ്ക്കിടെയാണ് മരിച്ചത്. കുടുംബ കോടതിയില്‍ നടന്ന ഒരു മണിക്കൂര്‍ കൗണ്‍സിലിങ്ങില്‍ അഭിപ്രായവ്യത്യാസങ്ങള്‍ മാറ്റിവച്ച് ഏഴ് വര്‍ഷത്തെ ദാമ്പത്യം തുടരാന്‍ ഇരുവരും തീരുമാനിച്ചിരുന്നു. ഇതിനുശേഷം പുറത്തിറങ്ങിയ ചിത്ര ശൗചാലയത്തിലേക്ക് പോയിരുന്നു. ഈ സമയം പിന്തുടര്‍ന്നെത്തിയ ശിവകുമാര്‍ ചിത്രയുടെ കഴുത്തറുത്ത് കൊലപ്പെടുത്തുകയായിരുന്നുവെന്ന് എസ്പി ആര്‍. ശ്രീനിവാസ ഗൗഡ പറഞ്ഞു. ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ശിവകുമാറിനെതിരെ കൊലപാതകത്തിന് കേസെടുത്തു. കോടതി സമുച്ചയത്തിനുള്ളില്‍ ഇയാള്‍ എങ്ങനെ ആയുധം കടത്തിയെന്ന കാര്യം പൊലീസ് അന്വേഷിക്കുന്നുണ്ട്. ‘സംഭവം നടന്നത് കോടതി പരിസരത്താണ്. അയാള്‍ ഞങ്ങളുടെ കസ്റ്റഡിയിലുണ്ട്. കുറ്റകൃത്യം ചെയ്യാന്‍…

    Read More »
Back to top button
error: