Month: August 2022
-
Kerala
ഇടമലയാര്‍ ഡാമിന്റെ രണ്ട് ഷട്ടറുകള്‍ 15ന് തുറക്കും
ഇടമലയാര്‍ ഡാമിലെ ജലനിരപ്പില്‍ റൂള്‍ കര്‍വ് പാലിക്കുന്നതിനു വേണ്ടി 15ന് രാവിലെ പത്തു മണിക്ക് രണ്ട് ഷട്ടറുകള്‍ 50 സെ.മീ വീതം തുറന്ന് 65 ക്യൂമെക്‌സ് ജലം പുറത്തേക്കൊഴുക്കും. ഡാമിലേക്ക് നീരൊഴുക്ക് കുറവാണെങ്കിലും മുന്‍കരുതലെന്ന നിലയില്‍ ജലനിരപ്പ് നിയന്ത്രിച്ചു നിര്‍ത്തുന്നതിനാണ് ഈ നടപടി. പെരിയാറിലും ജലനിരപ്പ് താഴ്ന്ന നിലയിലാണ്. ഇടുക്കി ജല സംഭരണിയിലെ ചെറുതോണി അണക്കെട്ടിന്റെ ഷട്ടറുകള്‍ എള്‌ലാം അടച്ചു. മഴ കുറഞ്ഞതിനെ തുടര്‍ന്ന് അണക്കെട്ടിലേക്കുള്ള നീരൊഴുക്കും ജലനിരപ്പും കുറഞ്ഞതിനെ തുടര്‍ന്ന് രാവിലെ ഏഴു മണിക്കാണ് ഷട്ടര്‍ താഴ്ത്തിയത്. ഒരു ഷട്ടറിലൂടെ സെക്കന്റില്‍ മുപ്പതിനായിരം ലിറ്റര്‍ വെള്ളമാണ് ഒഴുക്കിയിരുന്നത്. 2386.74 അടിയാണ് അണക്കെട്ടിലെ ജലനിരപ്പ്. 2386.81 അടിയാണ് നിലവിലെ റൂള്‍ കര്‍വ് അനുസരിച്ച് അണക്കെട്ടില്‍ സംഭരിക്കാവുന്ന വെളളത്തിന്റെ അളവ്. സംഭരണ ശേഷിയുടെ 81 ശതമാനത്തിലധികം വെള്ളം അണക്കെട്ടിലുണ്ട്. കഴിഞ്ഞ വര്‍ഷം ഇതേ സമയം 2371.40 അടിയായിരുന്നു ജലനിരപ്പ്. ജലനിരപ്പ് കുറഞ്ഞതിനെ തുടര്‍ന്ന് മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ഷട്ടറുകളും ഇന്നലെ അടച്ചിരുന്നു. 138 അടിയാണ്…
Read More » -
Kerala
ലോക്‌സഭാ തെരഞ്ഞെടുപ്പിനൊരുങ്ങാന്‍ സിപിഎം: ജില്ലകളുടെ ചുമതല മന്ത്രിമാര്‍ക്ക് നല്‍കും
തിരുവനന്തപുരം: സര്‍ക്കാരിനേയും സംഘടനാ സംവിധാനത്തേയും ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്ക് സജ്ജമാക്കാനുള്ള നടപടികളുമായി സിപിഎം. മന്ത്രിമാര്‍ക്ക് ജില്ലകളുടെ ചുമതല നല്‍കിയാണ് അദ്യഘട്ടത്തില്‍ മുന്നോട്ട് പോകുന്നത്. വിജയസാധ്യതയുള്ള മണ്ഡലങ്ങളില്‍ ഉചിതരായ സ്ഥാനാര്‍ത്ഥികള്‍ക്ക് വേണ്ടിയുള്ള അന്വേഷണവും സിപിഎം നേതൃത്വം ആരംഭിച്ചിട്ടുണ്ട്. 2019-ലെ ലോക്‌സഭാ തെരഞ്ഞെടുപ്പ് കഴിഞ്ഞ പാതി പിന്നിടുമ്പോള്‍ അന്നുണ്ടായ കൂട്ട തോല്‍വി മുതല്‍ ഏറ്റവും ഒടുവില്‍ തൃക്കാക്കര ഉപതെരഞ്ഞെടുപ്പിലുണ്ടായ പരാജയം വരെയുള്ള പാഠങ്ങള്‍ സിപിഎമ്മിന് മുന്നിലുണ്ട്. അടുത്ത പൊതുതെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് താഴേത്തട്ട് മുതള്‍ പ്രവര്‍ത്തനം ശക്തിപ്പെടുത്തി മുന്നോട്ട് പോകാനാണ് പാര്‍ട്ടിയുടെ ശ്രമം. ഇതിന്റെ ആദ്യപടിയായി പതിനാല് ജില്ലകളുടേയും ചുമതല 14 മന്ത്രിമാരെ ഏല്‍പിക്കും. ലോക്‌സഭാ മണ്ഡലങ്ങളുടെ ചുമതല സംസ്ഥാന സമിതി അംഗങ്ങളെ ഏല്‍പ്പിക്കും. ഏകോപനത്തിന് സംസ്ഥാന സെക്രട്ടേറിയറ്റ് അംഗങ്ങളുണ്ടാകും. സര്‍ക്കാര്‍ നേട്ടം ജനങ്ങളിലേക്ക് എത്തിക്കാനും വികസന ക്ഷേമ പദ്ധതികള്‍ സമയബന്ധിതമാക്കാനും അത് വഴി ജനകീയ ഇടപടലുകളുമാണ് പാര്‍ട്ടി ലക്ഷ്യമിടുന്നത്. ലോക്‌സഭാ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് ബിജെപി നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ കൂടി കണക്കിലെടുത്താണ് തിരക്കിട്ട…
Read More » -
India
സ്വാതന്ത്ര ദിനത്തിന്റെ പേരില്‍ മോദി നടത്തുന്നത് രാഷ്ട്രീയ നാടകം: കെ.സി. വേണുഗോപാല്‍
കോഴിക്കോട്: സ്വാതന്ത്ര ദിനത്തിന്റെ പേരില്‍ മോദി നടത്തുന്നത് രാഷ്ട്രീയ നാടകമെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍. അതിദേശീയതയുടെ കാപട്യത്തിലൂന്ന ഇന്ത്യയെ വിഭജിക്കാന്‍ ശ്രമമെന്നും കെ.സി വേണുഗോപാല്‍ വിമര്‍ശിച്ചു. എതിരഭിപ്രായം പറഞ്ഞവരെ മോദി നിശബ്ദനാക്കിയെന്നും വിമര്‍ശനം. ആര്‍എസ്എസ് ഇന്ത്യന്‍ സ്വതന്ത്ര്യത്തെ അംഗീകരിച്ചിരുന്നില്ല. ഓരോ കോണ്‍ഗ്രസുകാരന്റെയും ആത്മാവാണ് ദേശീയ പതാക. മോദി രാജ്യത്ത് എട്ട് വര്‍ഷമായി ആര്‍ക്ക് സ്വാതന്ത്ര്യം കൊടുത്തുവെന്നും കെ സി വേണുഗോപാല്‍ ചോദിച്ചു. സത്യം പറഞ്ഞവരെ മോദി ഇല്ലാതാക്കി. എതിരഭിപ്രായം പറഞ്ഞവരെ ജയിലിലാക്കി. ഇഡിയെ ഉപയോഗിച്ച് പക തീര്‍ത്തുവെന്നും കെ സി വേണുഗോപാല്‍ വിമര്‍ശിച്ചു. 365 ദിവസം ചോദ്യം ചെയ്താലും കുറ്റം ചെയ്യാത്തതിനാല്‍ ഭയമില്ല. എന്നാല്‍ ഏതെങ്കിലും ഒരു ബിജെപിക്കാര്‍ക്കെതിരെ കേസ് എടുത്തോ എന്നും അദ്ദേഹം ചോദിച്ചു. 75-ാമത് സ്വാതന്ത്ര്യ ദിനത്തിന്റെ പേരില്‍ മോദി നടത്തുന്നത് രാഷ്ട്രീയ നാടകമാണെന്ന് വിമര്‍ശിച്ച കെ സി വേണുഗോപാല്‍, ബ്രിട്ടീഷുകാരന്റെ മുമ്പില്‍ തോല്‍ക്കാത്ത കോണ്‍ഗ്രസ് ബിജെപിയുടെ മുന്നില്‍ തോല്‍ക്കില്ലെന്നും കൂട്ടിച്ചേര്‍ത്തു. അതിദേശീയതയുടെ കാപട്യത്തിലൂന്നി ഇന്ത്യയെ…
Read More » -
Kerala
കേരളീയര്‍ക്ക് സ്വാതന്ത്ര്യദിന ആശംസകള്‍ നേര്‍ന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍
തിരുവനന്തപുരം: ലോകമെമ്പാടുമുള്ള മലയാളികള്‍ക്ക് സ്വാതന്ത്ര്യദിന ആശംസകള്‍ നേര്‍ന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. സ്വാതന്ത്ര്യത്തിനായി ജീവന്‍ ബലിയര്‍പ്പിച്ച ധീര ദേശാഭിമാനികളെ ആദരവോടെ ഓര്‍ക്കാമെന്ന് ഗവര്‍ണര്‍ പറഞ്ഞു. പൂര്‍ണ സ്വാശ്രയത്വത്തിലേക്കുള്ള ഭാരതത്തിന്റെ അമൃതയാത്രയ്ക്ക് ശക്തി പകരുന്നതാകട്ടെ സ്വാതന്ത്ര്യ ദിനാഘോഷമെന്നും ഗവര്‍ണര്‍ ആശംസിച്ചു. ‘ഏറ്റവും വലിയ ജനാധിപത്യ രാജ്യത്തിലെ പൗരന്മാര്‍ എന്ന നിലയില്‍ സ്വാതന്ത്ര്യത്തെയും സമത്വത്തെയും പരിപോഷിപ്പിച്ചും ഉന്നതമായ ജനാധിപത്യമൂല്യങ്ങള്‍ പാലിച്ചുകൊണ്ടും എല്ലാ പൗരര്‍ക്കും കൂടുതല്‍ അന്തസ്സാര്‍ന്ന ജീവിതം ഉറപ്പാക്കാന്‍ യത്‌നിക്കേണ്ടത് നമ്മുടെ കടമയാണ്. സ്വാതന്ത്ര്യത്തിനായി ജീവന്‍ ബലിയര്‍പ്പിച്ച ധീര ദേശാഭിമാനികളെ നമുക്ക് ആദരത്തോടെ ഓര്‍ക്കാം. ഭാരതീയര്‍ എന്ന നിലയിലുള്ള നമ്മുടെ ഓരോ പ്രവൃത്തിയും എല്ലാവരെയും ഉള്‍ക്കൊള്ളുന്ന ഉന്നത പുരോഗതിയിലേക്കും പൂര്‍ണ സ്വാശ്രയത്വത്തിലേക്കുമുള്ള ഭാരതത്തിന്റെ അമൃതയാത്രയ്ക്ക് ശക്തി പകരുന്നതാകട്ടെ’ എന്ന് ഗവര്‍ണര്‍ ആശംസിച്ചു.
Read More » -
Crime
സോഷ്യല്‍ മീഡിയയിലൂടെ അനാശാസ്യ പ്രവര്‍ത്തനം; ഒന്‍പത് പ്രവാസികള്‍ അറസ്റ്റില്‍
കുവൈത്ത് സിറ്റി: കുവൈത്തില്‍ സാമൂഹിക മാധ്യമങ്ങളിലൂടെ അനാശാസ്യ പ്രവര്‍ത്തനം നടത്തിയ കുറ്റത്തിന് ഒന്‍പത് പ്രവാസികള്‍ അറസ്റ്റിലായി. ആഭ്യന്തര മന്ത്രാലയം നടത്തിയ അന്വേഷണത്തിലാണ് സംഘം വലയിലായത്. പിടിയിലായവരില്‍ വിവിധ രാജ്യക്കാരുണ്ടെന്ന് മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയില്‍ അറിയിച്ചു. ഇവരുടെ ചിത്രങ്ങള്‍ സാമൂഹിക മാധ്യമങ്ങളിലൂടെ പ്രസിദ്ധീകരിക്കുകയും അനാശാസ്യ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നത് ചിത്രീകരിച്ച് പ്രചരിപ്പിക്കുയും ചെയ്തു. അറസ്റ്റിലായവരുടെ പക്കല്‍ നിന്ന് നിരവധി സെക്‌സ് ടോയ്‌സും പിടിച്ചെടുത്തതായി അധികൃതര്‍ അറിയിച്ചു. തുടര്‍ നടപടികള്‍ സ്വീകരിക്കാനായി പിടിയിലായ എല്ലാവരെയും ബന്ധപ്പെട്ട വിഭാഗങ്ങള്‍ക്ക് കൈമാറിയിരിക്കുകയാണ്.
Read More » -
NEWS
ആൻഡമാൻ ജയിലിൽ കിടക്കുമ്പോൾ ബ്രിട്ടീഷുകാർക്ക് മാപ്പെഴുതിനൽകി പുറത്ത് കടന്ന സവർക്കരുടെ കഥയല്ല സ്വാതന്ത്ര്യസമര പോരാട്ടങ്ങളിൽ കമ്മ്യൂണിസ്റ്റുകാർക്കുള്ളത്:രാജു ഏബ്രഹാം എക്സ് എംഎൽഎ
റാന്നി: ഇന്ത്യയ്ക്ക് പൂർണ്ണ സ്വാതന്ത്ര്യം എന്ന പ്രമേയം 1921 ലെ അഹമ്മദാബാദ് കോൺഗ്രസ് നേതൃത്വ യോഗത്തിൽ പ്രമേയത്തിലൂടെ അവതരിപ്പിച്ചത് മൊഹാനി എന്ന കമ്മ്യൂണിസ്റ്റുകാരനായിരുന്നെന്നും ഇതിനുശേഷം 10 വർഷം കഴിഞ്ഞാണ് സമ്പൂർണ്ണ സ്വാതന്ത്ര്യം എന്ന ആശയത്തെ കോൺഗ്രസുകാർ പോലും അംഗീകരിച്ചതെന്നും മുൻ റാന്നി എംഎൽഎ രാജു ഏബ്രഹാം. സമര പോരാട്ടങ്ങളിൽ ഗാന്ധിജിയുടെയും നെഹ്റുവിന്റെയും പങ്കിനൊപ്പം പുന്നപ്ര വയലാർ സമര പോരാട്ടങ്ങളിൽ രക്തസാക്ഷികളായ പതിനായിരക്കണക്കിന് കമ്മ്യൂണിസ്റ്റുകാരുടെ ചുടു ചോരയുടെ ഗന്ധവും ഭാരതത്തിന്റെ മണ്ണിലുണ്ട് എന്ന് നാം തിരിച്ചറിയണം എന്നും അദ്ദേഹം പറഞ്ഞു.റാന്നി ഇട്ടിയപ്പാറ ബസ് സ്റ്റാൻഡിൽ നടന്ന ‘സാമൂഹിക് ജാഗരൺ സംഗമം’ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. വളർന്നുവന്ന തൊഴിലാളി പ്രസ്ഥാനങ്ങളുടെ ആയിരക്കണക്കിന് തൊഴിലാളികളാണ് ഗൂഢാലോചന കേസുകളിൽ പ്രതികളായി ജയിലിൽ അടയ്ക്കപ്പെട്ടത്.ബോംബെ നാവിക കലാപത്തിലും തൊഴിലാളികളാണ് നേതൃത്വം നൽകിയത്. തൂക്കിലേറുന്നതിന് തൊട്ടുമുൻപേ അവസാനത്തെ ആഗ്രഹമായി ലെനിന്റെ ആത്മകഥ വായിച്ചു കേട്ടുകൊണ്ട് മരിക്കണം എന്നാണ് ധീരനായ ഭഗത് സിംഗ് ആവശ്യപ്പെട്ടത്.സ്വാതന്ത്ര്യം നേടിയെടുക്കുവാൻ തൊഴിലാളിവർഗ്ഗം നടത്തിയ…
Read More » -
Kerala
ഒരുഭാഗം ഹൈവേയില്‍ കയറ്റി പാര്‍ക്ക്‌ചെയ്തു; കുഴികണ്ട് വെട്ടിച്ചുമാറ്റവേ ബൈക്ക് യാത്രക്കാരന്‍ അപകടത്തില്‍പ്പെട്ട് മരിച്ച സംഭവത്തില്‍ ബസ് ഡ്രൈവര്‍ക്കെതിരേ കേസ്
അമ്പലപ്പുഴ: ആലപ്പുഴ – പുന്നപ്ര ദേശീയപാതയില്‍ കുഴികണ്ട് ബൈക്ക് വെട്ടിക്കവേ അപകടത്തില്‍പ്പെട്ട് യുവാവ് മരിച്ച സംഭവത്തില്‍ ബസ് ഡ്രൈവര്‍ക്കെതിരെ കേസ്. ആലപ്പുഴ – പുന്നപ്ര ദേശീയപാതയില്‍ കുറവന്‍തോട് വച്ചുണ്ടായ അപകടത്തില്‍ പുന്നപ്ര ഗീതാഞ്ജലിയില്‍ അനീഷ് കുമാര്‍ (ഉണ്ണി – 28 ) ആണ് മരിച്ചത്. ബസിനെ മറികടക്കുന്നതിനിടെ കുഴി കണ്ട് വെട്ടിച്ച ബൈക്ക് ബസില്‍ തട്ടി പിന്നീട് ലോറിയ്ക്കടയില്‍പ്പെടുകയായിരുന്നു. സംഭവ സ്ഥലത്ത് തന്നെ യുവാവ് മരിച്ചു. ഡ്രൈവര്‍ റിഷി കുമാറിനെതിരെ മനപൂര്‍വമല്ലാത്ത നരഹത്യാ കേസാണ് ചുമത്തിയിരിക്കുന്നത്. ബസിന്റെ ഒരു ഭാഗം ഹൈവേയില്‍ കയറ്റിയാണ് പാര്‍ക്ക് ചെയ്തിരുന്നതെന്നും ബൈക്ക് ബസില്‍ തട്ടിയത് ഇത് മൂലമാണെന്നുമാണ് എഫ്‌ഐആറില്‍ പറയുന്നത്. റിഷി കുമാര്‍ പൊലീസ് കസ്റ്റഡിയിലാണ്. അപകടസ്ഥലം ആലപ്പുഴ ജില്ലാ കലക്ടര്‍ സന്ദര്‍ശിച്ചു തഹസീല്‍ദാറോട് അടിയന്തര റിപ്പോര്‍ട് തേടിയെന്ന് ജില്ലാ കലക്ടര്‍ പറഞ്ഞു റോഡ് സേഫ്റ്റി കൗണ്‍സിലിന്റെ അടിയന്തര യോഗം വിളിച്ചു കൂട്ടും. കുഴി മാത്രമല്ല അപകടകാരണം. മതിയായ ലൈറ്റ് ഇല്ലാത്തതുംട്രാഫിക് മാനേജ്‌മെന്റിന്റെ അപര്യാപ്തതയും കാരണങ്ങളാണ്.…
Read More » -
NEWS
സ്വാതന്ത്ര്യദിനാഘോഷങ്ങള്‍ക്കുള്ള തയ്യാറെടുപ്പ് ചെങ്കോട്ടയില്‍ പൂര്‍ത്തിയായി
ന്യൂഡൽഹി:സ്വാതന്ത്ര്യദിനാഘോഷങ്ങള്‍ക്കുള്ള തയ്യാറെടുപ്പ് ചെങ്കോട്ടയില്‍ പൂര്‍ത്തിയായി.നാളെ രാവിലെ 7.30 ന് പ്രധാനമന്ത്രി ചെങ്കോട്ടയില്‍ പതാക ഉയര്‍ത്തും.പതാക ഉയര്‍ത്തുന്ന സമയത്ത് ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച അഡ്വാന്‍സ്ഡ് ടൌഡ് ആര്‍ടിലറി ഗണ്‍ സിസ്റ്റം ഉപയോഗിച്ചാകും ഇരുപത്തിയൊന്ന് ആചാര വെടി മുഴക്കുക. ആദ്യമായാണ് സ്വാതന്ത്ര്യ ദിനത്തില്‍ ഗണ്‍ സല്യൂട്ടിന് തദ്ദേശീയമായി വികസിപ്പിച്ച സംവിധാനം ഉപയോഗിക്കുന്നത്. 7000 അതിഥികളെയാണ് ചെങ്കോട്ടയിലെ സ്വാതന്ത്ര്യദിന ആഘോഷത്തിന് ക്ഷണിച്ചിരിക്കുന്നത്. ഇതില്‍ കൊവിഡ് മുന്നണി പോരാളികളും , മോര്‍ച്ചറി ജീവനക്കാരും, വഴിയോര കച്ചവടക്കാരും ഉള്‍പ്പെടുന്നു. വിവിധ സംസ്ഥാനങ്ങളിലെ എന്‍സിസി കോഡറ്റുമാരും ചെങ്കോട്ടയിലെ ചടങ്ങുകള്‍ക്ക് സാക്ഷിയാകും. കൂടാതെ യൂത്ത് എക്സചേഞ്ച് പ്രോഗ്രാമുകളുടെ ഭാഗമായി 20ലധികം വിദേശ രാജ്യങ്ങളില്‍ നിന്നുമുള്ള വിദ്യാര്‍ത്ഥികളും സ്വാതന്ത്ര്യദിനാഘോഷങ്ങളില്‍ പങ്കെടുക്കും.
Read More » -
Crime
20 പാമ്പുകള്‍, രണ്ട് ആമകള്‍, ഒരു ചെറുകുരങ്ങ് തുടങ്ങി 23 ചെറു ജീവികള്‍; ഒരു ‘മിനി കാഴ്ചബംഗ്ലാവ് ‘ ബാഗില്‍കടത്തി യാത്രക്കാരന്‍; ഞെട്ടി കസ്റ്റംസ്
ചെന്നൈ: തായ്‌ലന്‍ഡില്‍ നിന്നെത്തിയ യാത്രക്കാരന്റെ ബാഗ് തുറന്ന കസ്റ്റംസ് അധികൃതര്‍ ആദ്യം ഒന്നു പകച്ചു, കാരണം തങ്ങള്‍ കാഴ്ചബംഗ്ലാവിലെത്തിയോ എന്ന് ആശങ്കയുണര്‍ത്തും വിധമുള്ള കാഴ്ചയായിരുന്നു ബാഗില്‍ ഉണ്ടായിരുന്നത്. 20 വിഷരഹിത പാമ്പുകള്‍, രണ്ട് ആമകള്‍, ഒരു ചെറുകുരങ്ങ് അടക്കം 23 ചെറു ജീവികളെയാണ് യാത്രക്കാരന്റ ബാഗില്‍ കണ്ടെത്തിയത്. തായ് എയര്‍ലൈന്‍സില്‍ വന്നിറങ്ങിയ മുഹമ്മദ് ഷക്കീല്‍ എന്ന തമിഴ്‌നാട് രാമനാഥപുരം സ്വദേശിയുടെ ബാഗില്‍ നിന്നാണ് ഇവയെ പിടികൂടിയത്. അഞ്ച് ഇനം പെരുമ്പാമ്പ് കുഞ്ഞുങ്ങള്‍, മധ്യ ആഫ്രിക്കയില്‍ കണ്ടുവരുന്ന ചെറു കുരങ്ങ്, സീഷ്യല്‍സ് ദ്വീപില്‍ കാണപ്പെടുന്ന ഒരിനം ആമ എന്നിവയെല്ലാം ഇയാളുടെ ബാഗില്‍ ഉണ്ടായിരുന്നു. തായ്‌ലന്‍ഡില്‍ ഇവയെ കൈവശം വയ്ക്കുന്നതും വ്യാപാരവും അനുവദനീയമാണെങ്കിലും ഇന്ത്യയിലിത് നിയമവിരുദ്ധമാണ്. അരുമയായി വളര്‍ത്താനും അന്ധവിശ്വാസികളുടെ ആഭിചാരക്രിയകള്‍ക്കും ഇതില്‍ പലതിനേയും ഉപയോഗിക്കാറുണ്ട്. എന്നാല്‍ ഇന്ത്യയിലേക്ക് ഇയാള്‍ ഇവയെകൊണ്ടുവന്നത് എന്തിനാണ് എന്ന് വ്യക്തമല്ല. ഇവയെ തായ്‌ലന്‍ഡിലേക്ക് തിരിച്ചയക്കാനും അതിനുള്ള ചെലവ് ഇദ്ദേഹത്തില്‍ നിന്ന് ഈടാക്കാനുമാണ് സെന്‍ട്രല്‍ ഫോറസ്റ്റ് ക്രൈം ബ്രാഞ്ച് ഉദ്യോഗസ്ഥരുടെ…
Read More » -
NEWS
ശ്രീകൃഷ്ണ ജയന്തി ആഘോഷങ്ങളുടെ പതാക ഉയര്‍ത്താന്‍ പള്ളി വികാരിയും
മൂവാറ്റുപുഴ:ബാലഗോകുലം സംഘടിപ്പിക്കുന്ന ശ്രീകൃഷ്ണ ജയന്തി ആഘോഷങ്ങളുടെ പതാക ഉയര്‍ത്താന്‍ പള്ളി വികാരിയും. കുന്നത്തുനാട് വളയന്‍ചിറങ്ങരയില്‍ നടന്ന പതാക ദിനാചരണത്തിലാണ് വളയന്‍ചിറങ്ങര പള്ളി വികാരി ഫാ.വിനീത് കളമശ്ശേരി മുഖ്യാതിഥിയായി പങ്കെടുത്തത്. ശാന്തിക്കും സമാധാനത്തിനും വേണ്ടി ഒരുമിച്ച് നില്ക്കണമെന്നും ജന്മാഷ്ടമി ആഘോഷത്തിലും പങ്കെടുക്കുമെന്നും അദ്ദേഹം പറഞ്ഞു. ജന്മാഷ്ടമി ആഘോഷങ്ങള്‍ക്കു തുടക്കം കുറിച്ച് ബാലഗോകുലം 50,000 കേന്ദ്രങ്ങളിലാണ് പതാകദിനം ആചരിച്ചത്.ബാലിക ബാലന്മാരുടെ ഭജനസംഘങ്ങളുടെ നേതൃത്വത്തിലായിരുന്നു പതാക ഉയര്‍ത്തല്‍.
Read More »