KeralaNEWS

ഒരുഭാഗം ഹൈവേയില്‍ കയറ്റി പാര്‍ക്ക്‌ചെയ്തു; കുഴികണ്ട് വെട്ടിച്ചുമാറ്റവേ ബൈക്ക് യാത്രക്കാരന്‍ അപകടത്തില്‍പ്പെട്ട് മരിച്ച സംഭവത്തില്‍ ബസ് ഡ്രൈവര്‍ക്കെതിരേ കേസ്

അമ്പലപ്പുഴ: ആലപ്പുഴ – പുന്നപ്ര ദേശീയപാതയില്‍ കുഴികണ്ട് ബൈക്ക് വെട്ടിക്കവേ അപകടത്തില്‍പ്പെട്ട് യുവാവ് മരിച്ച സംഭവത്തില്‍ ബസ് ഡ്രൈവര്‍ക്കെതിരെ കേസ്. ആലപ്പുഴ – പുന്നപ്ര ദേശീയപാതയില്‍ കുറവന്‍തോട് വച്ചുണ്ടായ അപകടത്തില്‍ പുന്നപ്ര ഗീതാഞ്ജലിയില്‍ അനീഷ് കുമാര്‍ (ഉണ്ണി – 28 ) ആണ് മരിച്ചത്. ബസിനെ മറികടക്കുന്നതിനിടെ കുഴി കണ്ട് വെട്ടിച്ച ബൈക്ക് ബസില്‍ തട്ടി പിന്നീട് ലോറിയ്ക്കടയില്‍പ്പെടുകയായിരുന്നു. സംഭവ സ്ഥലത്ത് തന്നെ യുവാവ് മരിച്ചു.

ഡ്രൈവര്‍ റിഷി കുമാറിനെതിരെ മനപൂര്‍വമല്ലാത്ത നരഹത്യാ കേസാണ് ചുമത്തിയിരിക്കുന്നത്. ബസിന്റെ ഒരു ഭാഗം ഹൈവേയില്‍ കയറ്റിയാണ് പാര്‍ക്ക് ചെയ്തിരുന്നതെന്നും ബൈക്ക് ബസില്‍ തട്ടിയത് ഇത് മൂലമാണെന്നുമാണ് എഫ്‌ഐആറില്‍ പറയുന്നത്. റിഷി കുമാര്‍ പൊലീസ് കസ്റ്റഡിയിലാണ്.

അപകടസ്ഥലം ആലപ്പുഴ ജില്ലാ കലക്ടര്‍ സന്ദര്‍ശിച്ചു തഹസീല്‍ദാറോട് അടിയന്തര റിപ്പോര്‍ട് തേടിയെന്ന് ജില്ലാ കലക്ടര്‍ പറഞ്ഞു റോഡ് സേഫ്റ്റി കൗണ്‍സിലിന്റെ അടിയന്തര യോഗം വിളിച്ചു കൂട്ടും. കുഴി മാത്രമല്ല അപകടകാരണം. മതിയായ ലൈറ്റ് ഇല്ലാത്തതുംട്രാഫിക് മാനേജ്‌മെന്റിന്റെ അപര്യാപ്തതയും കാരണങ്ങളാണ്. ദേശീയ പാത്രയിലെ മുഴുവന്‍ കുഴികളും നേരിട്ട് പരിശോധിക്കുമെന്നും കലക്ടര്‍ പറഞ്ഞു.

Back to top button
error: