KeralaNEWS

ഇടമലയാര്‍ ഡാമിന്റെ രണ്ട് ഷട്ടറുകള്‍ 15ന് തുറക്കും

ടമലയാര്‍ ഡാമിലെ ജലനിരപ്പില്‍ റൂള്‍ കര്‍വ് പാലിക്കുന്നതിനു വേണ്ടി 15ന് രാവിലെ പത്തു മണിക്ക് രണ്ട് ഷട്ടറുകള്‍ 50 സെ.മീ വീതം തുറന്ന് 65 ക്യൂമെക്‌സ് ജലം പുറത്തേക്കൊഴുക്കും. ഡാമിലേക്ക് നീരൊഴുക്ക് കുറവാണെങ്കിലും മുന്‍കരുതലെന്ന നിലയില്‍ ജലനിരപ്പ് നിയന്ത്രിച്ചു നിര്‍ത്തുന്നതിനാണ് ഈ നടപടി. പെരിയാറിലും ജലനിരപ്പ് താഴ്ന്ന നിലയിലാണ്.

ഇടുക്കി ജല സംഭരണിയിലെ ചെറുതോണി അണക്കെട്ടിന്റെ ഷട്ടറുകള്‍ എള്‌ലാം അടച്ചു. മഴ കുറഞ്ഞതിനെ തുടര്‍ന്ന് അണക്കെട്ടിലേക്കുള്ള നീരൊഴുക്കും ജലനിരപ്പും കുറഞ്ഞതിനെ തുടര്‍ന്ന് രാവിലെ ഏഴു മണിക്കാണ് ഷട്ടര്‍ താഴ്ത്തിയത്. ഒരു ഷട്ടറിലൂടെ സെക്കന്റില്‍ മുപ്പതിനായിരം ലിറ്റര്‍ വെള്ളമാണ് ഒഴുക്കിയിരുന്നത്. 2386.74 അടിയാണ് അണക്കെട്ടിലെ ജലനിരപ്പ്. 2386.81 അടിയാണ് നിലവിലെ റൂള്‍ കര്‍വ് അനുസരിച്ച് അണക്കെട്ടില്‍ സംഭരിക്കാവുന്ന വെളളത്തിന്റെ അളവ്.

Signature-ad

സംഭരണ ശേഷിയുടെ 81 ശതമാനത്തിലധികം വെള്ളം അണക്കെട്ടിലുണ്ട്. കഴിഞ്ഞ വര്‍ഷം ഇതേ സമയം 2371.40 അടിയായിരുന്നു ജലനിരപ്പ്. ജലനിരപ്പ് കുറഞ്ഞതിനെ തുടര്‍ന്ന് മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ഷട്ടറുകളും ഇന്നലെ അടച്ചിരുന്നു. 138 അടിയാണ് മുല്ലപ്പെരിയാറിലെ ജലനിരപ്പ്.

 

 

Back to top button
error: