NEWS

കൊച്ചിയിൽ വീടിന് തീപിടിച്ച്‌ ഒരാള്‍ മരിച്ചു

കൊച്ചി: എറണാകുളം സൗത്ത് റെയില്‍വേ ലൈനിന് സമീപമുള്ള വീടിന് തീപിടിച്ച്‌ ഒരാള്‍ മരിച്ചു.

പുഷ്പവല്ലിയെന്ന 57-കാരിയാണ് മരിച്ചത്. ഇന്ന് ഉച്ചയോടെയാണ് സംഭവം.കട്ടിലില്‍ കത്തിക്കരിഞ്ഞ നിലയിലാണ് പുഷ്പ വല്ലിയുടെ മൃതദേഹം കണ്ടത്.അപകടസമയത്ത് വീട്ടില്‍ ഇവർ മാത്രമേ ഉണ്ടായിരുന്നുള്ളൂ.

 

 

 

വീട്ടില്‍ നിന്ന് തീയും പുകയും ഉയരുന്നതുകണ്ട അയല്‍വാസികളാണ് വിവരം ഫയര്‍ഫോഴ്‌സിനെ അറിയിച്ചത്.

Back to top button
error: