NEWS

തേനും വെളുത്തുള്ളിയും ചേർന്നാൽ ഹൃദ്രോഗങ്ങൾ പറപറക്കും

രോഗ്യസംരക്ഷണത്തിനായി ആയുര്‍വേദത്തിലെ പല മരുന്നുകളിലും ഉപയോഗിക്കുന്ന രണ്ടു വസ്തുക്കളാണ് വെളുത്തുള്ളിയും തേനും.ഇങ്ങനെ ഉപയോഗിക്കുന്നതുകൊണ്ടുള്ള ഗുണങ്ങൾ എന്തൊക്കെയാണ് എന്ന് നമുക്ക് നോക്കാം.
 
 

വെളുത്തുള്ളിയുടെ ഔഷധ ഗുണങ്ങള്‍

രക്തസമ്മര്‍ദ്ധവും കൊളസ്ട്രോളും കുറയ്ക്കുന്നതോടോപ്പം ഹൃദ്രോഗങ്ങളെ അകറ്റിനിര്‍ത്തുവാനുമുള്ള കഴിവ് വെളുത്തുള്ളിയ്ക്കുണ്ട്.

പനി, ജലദോഷം, വയറിളക്കം എന്നിവയ്ക്കുള്ള ഔഷധവുമായി വെളുത്തുള്ളിഉപയോഗിക്കുന്നു.

പോഷകങ്ങളും വിറ്റമിനുകളും നാരുകളും അടങ്ങിയിരിക്കുന്നു: മഗ്നീഷ്യം, വിറ്റമിന്‍ B6, വിറ്റമിന്‍ C, സെലെനിയം, ചെറിയ അളവില്‍ കാത്സ്യം, കോപ്പര്‍, പൊറ്റാസ്സിയം, ഫോസ്ഫൊരസ്, വിറ്റമിന്‍ B1 എന്നിവയും വെളുത്തുള്ളിയില്‍ കാണപെടുന്നു.

വെളുത്തുള്ളിയ്ക്ക് രോഗാണുക്കളോട് ചെറുത്ത് നില്‍കാനുള്ള കഴിവുണ്ട്.

തേനിന്റെ ഔഷധ ഗുണങ്ങള്‍

കാന്‍സര്‍, ഹൃദ്രോഗം എന്നിവ തടയുന്നു.

ആമാശയ രോഗങ്ങളെയും വയറ്റിലും കുടലിലും ഉണ്ടാകുന്ന വൃണങ്ങളെയും തടയുന്നു.

രോഗപ്രധിരോധ ശക്തി നല്കുന്നു.

ശരീരത്തിലെ ഗ്ലൈക്കൊജെന്റെ ( ഷുഗര്‍ ) അളവ് നിയന്ത്രിച്ച്‌ ഊര്‍ജം പ്രദാനം ചെയ്യുന്നു.

ചുമയും, തൊണ്ടയുടെ അസ്വസ്ഥതയും മാറ്റുന്നു.

തൂക്ക കുറവ്, ലൈഗിക രോഗങ്ങള്‍, മൂത്രാശയ പരമായ രോഗങ്ങള്‍, ആസ്തമ, വയറിളക്കം, ചര്‍ദ്ദി എന്നിവയ്ക്കുള്ള ആയുര്‍വേദ മരുന്നായി ഉപയോഗിക്കുന്നു.

 

 

പൊള്ളലിനും, മുറിവിനുമുള്ള മരുന്നായി തേന്‍ ഉപയോഗിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: