NEWS

ഇന്ത്യയുടെ പേര് ഭാരത് അഥവാ ഹിന്ദുസ്ഥാന്‍ എന്നാക്കി മാറ്റണമെന്ന് ക്രിക്കറ്റ് താരം മുഹമ്മദ് ഷമി യുടെ മുൻ ഭാര്യ ഹസിന്‍ ജഹാൻ

ന്യൂദല്‍ഹി: ഇന്ത്യയുടെ പേര് ഭാരത് അഥവാ ഹിന്ദുസ്ഥാന്‍ എന്നാക്കി മാറ്റണമെന്ന് ആവശ്യപ്പെട്ട് ഇന്ത്യന്‍ ക്രിക്കറ്റ് താരം മുഹമ്മദ് ഷമി യുടെ ഭാര്യ ഹസിന്‍ ജഹാന്‍.
ദേശ് മേര രംഗീല എന്ന പ്രമുഖ ബോളിവുഡ് ഗാനത്തിനൊപ്പം നൃത്തം ചെയ്യുന്ന വീഡിയോ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചുകൊണ്ടാണ് ഇത്തരമൊരു അഭ്യര്‍ത്ഥന നടത്തിയിരിക്കുന്നത്. “നമ്മുടെ രാജ്യമാണ് നമ്മുടെ അഭിമാനം. ഞാന്‍ ഭാരതത്തെ ഇഷ്ടപ്പെടുന്നു. നമ്മുടെ രാജ്യത്തിന്‍റെ പേര് ഹിന്ദുസ്ഥാന്‍ എന്നോ ഭാരത് എന്നോ മാത്രമായിരിക്കണം. ലോകം മുഴുവന്‍ നമ്മുടെ രാജ്യത്തെ ഹിന്ദുസ്ഥാന്‍ എന്നോ ഭാരത് എന്നോ വിളിക്കുന്ന രീതിയില്‍ ഇന്ത്യയുടെ പേര് മാറ്റണമെന്ന് പ്രധാനമന്ത്രിയോടും ആഭ്യന്തരമന്ത്രിയോടും ഞാന്‍ അഭ്യര്‍ത്ഥിക്കുന്നു”- പോസ്റ്റില്‍ ഹസിന്‍ ജഹാന്‍ പറയുന്നു.
2014-ൽ വിവാഹിതരായ ഇവർ 2018-ൽ വിവാഹബന്ധം വേർപെടുത്തിയിരുന്നു.

Back to top button
error: