CrimeNEWS

തര്‍ക്കം പരിഹരിക്കാനെത്തിയ പോലീസുകാരിയെ ഇഷ്ടികകൊണ്ട് എറിഞ്ഞിട്ടു; യുവാവ് അറസ്റ്റില്‍

ചെങ്ങന്നൂര്‍: അയല്‍വാസികള്‍ തമ്മിലുള്ള തര്‍ക്കം പരിഹരിക്കാനെത്തിയ പിങ്ക് പോലീസിനെ ഇഷ്ടികകൊണ്ട് എറിഞ്ഞുവീഴ്ത്തിയയാള്‍ പിടിയില്‍. ചെങ്ങന്നൂര്‍ പാണ്ടനാട് പടിഞ്ഞാറ്റുംമുറിയില്‍ ഇല്ലിമല ഭാഗത്ത് പൊത്തന്റെകുന്നില്‍ അനുഭവനില്‍ കെ. അനുവാ(38)ണ് അറസ്റ്റിലായത്.

ചെങ്ങന്നൂര്‍ പോലീസ് സ്റ്റേഷനിലെ പിങ്ക് പട്രോള്‍ യൂണിറ്റ് മൂന്നിലെ ഉദ്യോഗസ്ഥയായ റിനി മാത്യു(32)ആണ് ആക്രമണത്തിനിരയായത്. ഞായറാഴ്ച വൈകീട്ട് 6.20-ന് പാണ്ടനാട് ഇല്ലിമലയിലായിരുന്നു സംഭവം. പാണ്ടനാട്ടില്‍ വീട്ടുകാര്‍തമ്മിലുള്ള തര്‍ക്കം പരിഹരിക്കാനെത്തിയയായിരുന്നു റിനിമാത്യു.

Signature-ad

വീട്ടുകാര്‍തമ്മിലുള്ള ബഹളത്തിനിടെ സംഘര്‍ഷമൊഴിവാക്കാന്‍ ശ്രമിക്കുന്നതിനിടെ റിനി മാത്യുവിന്റെ പുറത്തിന് അനു ഇഷ്ടികകൊണ്ട് എറിയുകയായിരുന്നു. തുടര്‍ന്ന് പരുക്കേറ്റ് താഴെവീണ പോലീസുകാരിയെ ചെങ്ങന്നൂര്‍ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഔദ്യോഗിക കൃത്യനിര്‍വഹണം തടസ്സപ്പെടുത്തി, ആക്രമിച്ച് പരിക്കേല്‍പ്പിച്ചു, അസഭ്യം പറഞ്ഞു തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തിയാണ് പോലീസ് കേസെടുത്തിരിക്കുന്നത്. സംഭവത്തില്‍ അനുവിന്റെ ഭാര്യ രജിതയും പ്രതിയാണ്. ചെങ്ങന്നൂര്‍ എസ്.ഐ: എസ്. അഭിലാഷിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്.

Back to top button
error: