
തിരുവനന്തപുരം: വനംവകുപ്പ് കരാർ ജീവനക്കാർക്ക് ഓണത്തിന് മുമ്പ് ശമ്പളം നൽകും. കുടിശിക അടക്കം ശമ്പളം നൽകാന്‍ സർക്കാർ ആറ് കോടി രൂപ അനുവദിച്ചു. തുക വനം വകുപ്പിന്‍റെ വിവിധ സർക്കിൾ തലവന്മാർക്ക് കൈമാറിയതായി വനം മന്ത്രി അറിയിച്ചു. ഫണ്ടിന്‍റെ അപര്യാപ്‍തത മൂലം കഴിഞ്ഞ നാലുമാസമായി ജീവനക്കാർക്ക് ശമ്പളം കിട്ടുന്നില്ലെന്ന് ഏഷ്യാനെറ്റ് ന്യൂസ് റിപ്പോർട്ട് ചെയ്തിരുന്നു.