NEWS

ഒഴിവുകളിലേക്ക് ഇന്ത്യൻ ആര്‍മി അപേക്ഷ ക്ഷണിച്ചു;സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും അപേക്ഷിക്കാം

ന്യൂഡല്‍ഹി: ഇന്ത്യന്‍ ആര്‍മി എസ്‌എസ്‌സി (ടെക്), എസ്‌എസ്‌സിഡബ്ല്യു (ടെക്) ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.
സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും അപേക്ഷിക്കാം.എസ്‌എസ്‌സി (ടെക്) 60, പുരുഷന്മാര്‍ക്കും എസ്‌എസ്‌സിഡബ്ല്യു (ടെക്) 31, സ്ത്രീകള്‍ക്കുമാണ് അപേക്ഷിക്കാന്‍ സാധിക്കുക. 2023 ഏപ്രിലില്‍ തമിഴ്‌നാട്ടിലെ ചെന്നൈയിലുള്ള ഓഫീസേഴ്‌സ് ട്രെയിനിംഗ് അക്കാദമിയില്‍ പരിശീലനം ആരംഭിക്കും. അപേക്ഷാ നടപടികള്‍ ജൂലൈ 26-ന് ആരംഭിക്കും.
അപേക്ഷിക്കാനുള്ള അവസാന തീയതി 2022 ഓഗസ്റ്റ് 24 ആണ്. താല്‍പ്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഔദ്യോഗിക വെബ്സൈറ്റായ joinindianarmy.nic.in വഴി അപേക്ഷിക്കാം.

Back to top button
error: