NEWS

ദേശീയപതാക നിയമത്തില്‍ മാറ്റം വരുത്തി കേന്ദ്രസര്‍ക്കാർ

ന്യൂഡൽഹി: 75ാം സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച്‌ ദേശീയപതാക നിയമത്തില്‍ മാറ്റം വരുത്തി കേന്ദ്രസര്‍ക്കാര്‍.
ഈ വര്‍ഷത്തെ സ്വാതന്ത്ര്യദിനത്തിന്റെ ഭാഗമായി ഓഗസ്റ്റ് 13, 14, 15 തീയതികളില്‍ രാജ്യത്തെ എല്ലാ വീടുകളിലും ദേശീയപതാക ഉയര്‍ത്താനുള്ള ആഹ്വാനത്തിനു പിന്നാലെയാണ് ഭേദഗതി വരുത്തിയത്.
ദേശീയപതാക സൂര്യോദയത്തിനു ശേഷം മാത്രം ഉയര്‍ത്തുകയും സൂര്യാസ്തമയത്തിനു മുന്‍പ് താഴ്ത്തി സുരക്ഷിതമാക്കി വയ്ക്കുകയും വേണമെന്നാണു നിലവിലെ നിയമം. മാറ്റിയ തീരുമാനപ്രകാരം പതാക ഉയര്‍ത്തിയ നിലയില്‍ത്തന്നെ രാത്രിയും നിലനിര്‍ത്താം. യന്ത്രനിര്‍മിതമോ പോളിസ്റ്ററില്‍ നിര്‍മിച്ചതോ ആയ പതാകകള്‍ക്കുള്ള വിലക്കും പിന്‍വലിച്ചു. പുതിയ ഭേദഗതി അനുസരിച്ച്‌ കോട്ടന്‍, പോളിസ്റ്റര്‍, ഖാദി, സില്‍ക്ക് ഖാദി, കമ്ബിളി തുടങ്ങിയവ കൊണ്ടൊക്കെ നിര്‍മിച്ച പതാകകള്‍ അനുവദിക്കും.

Back to top button
error: