തിരുവനന്തപുരം: ചില്ലറ സാധനങ്ങൾക്ക് ഏർപ്പെടുത്തിയ ജി എസ് ടി കേരളം നടപ്പാക്കില്ലെന്ന് മുഖ്യമന്ത്രി. നിത്യോപയോഗ സാധനങ്ങൾക്ക് ജി എസ് ടി ഏർപ്പെടുത്തുന്നതിനെ സംസ്ഥാനം അനുകൂലിച്ചിട്ടില്ല. ആഡംബര വസ്തുക്കൾക്ക് നികുതി ഏർപ്പെടുത്താനാണ് കേരളം ആവശ്യപ്പെട്ടത്. കിഎഫ്ബി വായ്പകളും സംസ്ഥാനത്തിന്റെ കടമായി വ്യാഖാനിക്കുന്നത് ശരിയല്ലെന്നും പിണറായി വിജയൻ പറഞ്ഞു.
അതേസമയം ഓണത്തിന് ഈ വർഷവും ഭക്ഷ്യകിറ്റ് നല്‍കുമെന്നും മുഖ്യമന്ത്രി പിണറായി വിജയന് വ്യക്തമാക്കി. 14 ഇനങ്ങൾ അടങ്ങുന്ന കിറ്റാണ് ഈ വര്‍ഷം ഓണത്തിന് നല്‍കുക. ഇതിനായി 425 കോടിയുടെ ചെലവ് സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നതെന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. 13 തവണ ഇതിനകം കിറ്റ് നല്‍കിയെന്നും 5500 കൊടിയുടെ ചെലവ് ഉണ്ടായിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.