Month: July 2022

  • India

    ഗുജറാത്ത് വിഷ മദ്യ ദുരന്തം, എട്ട് പേരുടെ മരണം കൂടി സ്ഥിരീകരിച്ചു; ആകെ മരണം 41

    അഹമ്മദാബാദ്: മദ്യനിരോധനം ഏര്‍പ്പെടുത്തിയ ഗുജറാത്തിലുണ്ടായ വിഷമദ്യ ദുരന്തത്തിൽ മരണം 41 ആയി. നിരവധി പേർ ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്. വിഷമദ്യം ഒഴുകുന്നുണ്ടെന്ന് രേഖാമൂലം പരാതി നൽകിയിട്ടും അതെല്ലാം പൊലീസ് അവഗണിച്ചതാണ് വന്‍ ദുരന്തത്തിലേക്ക് നയിച്ചത്. സംഭവത്തില്‍ 14 പേര്‍ക്കെതിരെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇതില്‍ മിക്കവരെയും അറസ്റ്റ് ചെയ്തു കഴിഞ്ഞു. ഗുജറാത്ത് തീവ്രവാദി വിരുദ്ധ സ്ക്വാഡും അഹമ്മദാബാദ് ക്രൈം ബ്രാഞ്ചും ചേര്‍ന്നാണ് അന്വേഷണം നടത്തുന്നത്. ഇതിനിടെ, മദ്യമാഫിയയിൽ നിന്ന് പണം പിരിക്കാൻ സ്ഥലത്തെ ഒരു എ.എസ്.ഐ നടത്തുന്ന സംഭാഷണവും പുറത്ത് വന്നു. സമ്പൂ‍ർണ മദ്യ നിരോധനമുള്ള സംസ്ഥാനത്താണ് ഇത്രയും വലിയ വിഷമദ്യ ദുരന്തമുണ്ടായത്. ആശുപത്രിയിൽ ചികിത്സയിലുള്ള പലരുടേയും നില അതീവ ഗുരുതരമാണ്. കേസ് അന്വേഷിക്കുന്ന പ്രത്യേക സംഘം 10 പേരെ അറസ്റ്റ് ചെയ്തു. വിഷമായ മീഥൈൽ ആൽക്കഹോളിൽ വെള്ളം ചേർത്ത് കുപ്പിക്ക് 20 രൂപ വച്ചാണ് ഇവർ നൽകിയതെന്ന് പൊലീസിന്റെ പ്രഥമ വിവര റിപ്പോർട്ടിൽ പറയുന്നു. രക്തപരിശോധന ഇക്കാര്യം സ്ഥിരീകരിച്ചതായി ഡി.ജി.പി അനീഷ്…

    Read More »
  • Careers

    കൊല്ലത്ത് വൻസിന്തറ്റിക് മയക്കുമരുന്ന് വേട്ട, 80 ഗ്രാം എംഡിഎംഎയുമായി 25കാരനായ ചെറുപ്പക്കാരനെ എക്സൈസ് സ്പെഷ്യൽ സ്‌ക്വാഡ് പിടികൂടി

      കൊല്ലം: എക്സ്സൈസ് വകുപ്പിന്റെ ‘ഓപ്പറേഷൻ ഫ്രണ്ട്സിന്റെ’ ഭാഗമായി കൊല്ലം എക്സ്സൈസ് സ്പെഷ്യൽ സ്‌ക്വാഡ് കുണ്ടറ പേരയത്ത് നടത്തിയ റെയ്‌ഡിൽ 80 ഗ്രാം മാരക മയക്കുമരുന്നായ എംഡിഎംഎ യുമായി യുവാവിനെ അറസ്റ്റ് ചെയ്തു. കൊല്ലം ജില്ലയിലെ ഏറ്റവും വലിയ സിന്തറ്റിക് മയക്കുമരുന്ന് വേട്ടയാണിത്. കുണ്ടറ പേരയം, കരിക്കുഴി സ്വദേശിയായ കാഞ്ഞിരം വിള കിഴക്കതിൽ അമൽ (25)ആണ് പിടിയിലായത്. കൊല്ലം ഡെപ്യൂട്ടി എക്സ്സൈസ് കമ്മിഷണർ ബി. സുരേഷിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ കൊല്ലം സ്പെഷ്യൽ സ്‌ക്വാഡ് എക്സ്സൈസ് ഇൻസ്‌പെക്ടർ ബി. വിഷ്ണു വിന്റെ നേതൃത്വത്തിലുള്ള ഷാഡോ സംഘം രണ്ടാഴ്ചയായി മയക്കുമരുന്ന് വിൽപ്പന സംഘത്തിൽ അനുഭാവപൂർവ്വം നുഴഞ്ഞ് കയറി ബന്ധം സ്ഥാപിച്ച് അവരുടെ പ്രവർത്തന രീതികളെയും മേഖലകളെയും രഹസ്യമായി മനസിലാക്കിയാണ്, ജില്ലയിലെ പ്രധാന വിതരണക്കാരനായ അമലിനെ പിടികൂടിയത്. ഇയാൾ ബാംഗ്ലൂരിൽ നിന്നുമാണ് എംഡിഎംഎ വാങ്ങുന്നതെന്നും, ബാംഗ്ലൂരിൽ സ്‌ഥിര തമാസമാക്കിയ തമിഴ്നാട് സ്വദേശിയാണ് ഇതിൽ ഇടനിലക്കാരൻ എന്നും ഒരു ഗ്രാം എം.ഡി.എം.എ രണ്ടായിരം രൂപയ്ക്ക്…

    Read More »
  • Kerala

    ലൈംഗിക പീഡന കേസ് :സാഹിത്യകാരന്‍ സിവിക് ചന്ദ്രനെ ഈ മാസം 30 വരെ അറസ്റ്റ് ചെയ്യരുതെന്ന് കോടതി

    കോഴിക്കോട്: ലൈംഗിക പീഡന കേസില്‍ സാഹിത്യകാരന്‍ സിവിക് ചന്ദ്രനെ ഈ മാസം 30-ാം തീയതി വരെ അറസ്റ്റ് ചെയ്യരുതെന്ന് കോഴിക്കോട് പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി. ജഡ്ജ് എസ് കൃഷ്ണ കുമാറാണ് 30-ാം തീയതി മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നവരെ അറസ്റ്റ് ചെയ്യരുതെന്ന് പൊലീസിന് നിര്‍ദേശം നല്‍കിയത്. കഴിഞ്ഞ ആഴ്ചയാണ് സിവിക് ചന്ദ്രനെതിരെ കൊയിലാണ്ടി പൊലീസ് യുവ എഴുത്തുകാരിയുടെ പരാതിയില്‍ കേസെടുത്തത്. പീഡനം, സ്ത്രീത്വത്തെ അപമാനിക്കല്‍ തുടങ്ങിയ വകുപ്പുകളാണ് സിവിക് ചന്ദ്രനെതിരെ ചുമത്തിയിരിക്കുന്നത്. കേസെടുത്തതിന് പിന്നാലെ സിവിക് ഒളിവില്‍ പോയിരിക്കുകയാണെന്നാണ് അന്വേഷണസംഘത്തിന്റെ നിഗമനം. സിവിക് ഉപയോഗിച്ച് കൊണ്ടിരുന്ന മൊബൈല്‍ ഫോണ്‍ സ്വിച്ച്ഡ് ഓഫാണെന്നും വെസ്റ്റ് ഹില്ലിലെ വീട്ടില്‍ അദ്ദേഹമില്ലെന്നും അന്വേഷണസംഘം കഴിഞ്ഞദിവസം പറഞ്ഞിരുന്നു. പരാതിക്കാരിയുടെ വിശദമായ മൊഴി വടകര ഡിവൈഎസ്പിയുടെ നേതൃത്വത്തിലുളള അന്വേഷണ സംഘം രേഖപ്പെടുത്തിയിരുന്നു.  

    Read More »
  • Kerala

    കര്‍ക്കിടക വാവ് ബലിക്ക് ക്ഷേത്രങ്ങള്‍ ഒരുങ്ങി, നാളെ സ്കൂളുകൾക്കും സർക്കാർ ഓഫീസുകൾക്കും അവധി

    കർക്കടക വാവ് പ്രമാണിച്ച് സംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ ഓഫീസുകൾക്കും നാളെ അവധി പ്രഖ്യാപിച്ചു. കര്‍ക്കടക മാസത്തിലൂടെയാണ് മലയാളികള്‍ കടന്നുപോകുന്നത്. പുണ്യമാസം, രാമായണമാസം, പഞ്ഞമാസം എന്നെല്ലാം അറിയപ്പെടുന്ന കര്‍ക്കടക മാസത്തെ ഹൈന്ദവ വിശ്വാസികള്‍ വലിയ ഭക്തിയോടെയാണ് കാണുന്നത്. കര്‍ക്കടക മാസത്തിലെ കറുത്ത വാവ് ദിവസമാണ് കര്‍ക്കടക വാവ്. ഹിന്ദു വിശ്വാസങ്ങള്‍ പ്രകാരം ഈ ദിവസം പിതൃബലിക്കും തര്‍പ്പണത്തിനും വളരെ പ്രാധാന്യമുള്ള ദിവസമാണ്. ആ ദിവസം ബലിയിട്ടാല്‍ പിതൃക്കള്‍ക്ക് ആത്മശാന്തി ലഭിക്കുമെന്നാണ് വിശ്വാസം. ഭൂമിയിലെ ഒരു വര്‍ഷം, പിതൃക്കള്‍ക്ക് ഒരു ദിവസമാണത്രേ. പിതൃക്കള്‍ക്ക് പ്രാധാന്യമുള്ള ദക്ഷിണായനത്തിലെ ആദ്യത്തെ അമാവാസിയാണ് കര്‍ക്കടകത്തിലേത്. അതിനാലാണ് കര്‍ക്കടക വാവുബലി വളരെ പ്രാധാന്യമുള്ളതായി കണക്കാക്കപ്പെടുന്നത്. ഇത്തവണ ജൂലൈ 28 വ്യാഴാഴ്ചയാണ് കര്‍ക്കടക വാവ്. അന്നാണ് ദക്ഷിണായനത്തിലെ ആദ്യ അമാവാസി. ക്ഷേത്രങ്ങളൊക്കെ വാവ് ബലിക്ക് ഒരുങ്ങി. തെക്കന്‍ കാശി എന്നറിയപ്പെടുന്ന മലപ്പുറം തിരുന്നാവായ നാവാ മുകുന്ദ ക്ഷേത്രത്തില്‍ കര്‍ക്കിടക ബലിക്കുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. ആലുവ ശിവരാത്രി മണപ്പുറവും ഒരുങ്ങി. 80 ബലിത്തറകളാണ്…

    Read More »
  • Culture

    കേരള സാഹിത്യ അക്കാദമി അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു,പ്രൊഫ. ടി ജെ ജോസഫിന്റെ ‘അറ്റുപോകാത്ത ഓര്‍മ്മകള്‍’ എന്ന ആത്മകഥയ്ക്ക് പുരസ്കാരം

    തൃശൂര്‍: 20121ലെ കേരള സാഹിത്യ അക്കാദമി അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. 25,000 രൂപയും സാക്ഷ്യപത്രവും ഫലകവുമാണ് പുരസ്‌കാരങ്ങള്‍. കവി അന്‍വര്‍ അലിക്ക് കവിതാ വിഭാഗത്തിൽ പുരസ്‌കാരം. ‘മെഹ്ബൂബ് എക്‌സ്പ്രസ്’ എന്ന കൃതിക്കാണ് പുരസ്കാരം. പ്രൊഫ. ടി ജെ ജോസഫും പുരസ്കാരത്തിന് അർഹനായി. ‘അറ്റുപോകാത്ത ഓര്‍മ്മകള്‍’ എന്ന ആത്മകഥയ്ക്കാണ് പുരസ്കാരം. എതിര് എന്ന ആത്മകഥയ്ക്ക് ജീവചരിത്രം വിഭാഗത്തില്‍ എം കുഞ്ഞാമനും അവാർഡിന് അർഹനായി. വൈശാഖനും പ്രൊഫ.കെ.പി.ശങ്കരനും അക്കാദമിയുടെ വിശിഷ്ടാംഗത്വവും ഡോ.കെ.ജയകുമാര്‍, കടത്തനാട്ട് നാരായണന്‍, ജാനമ്മ കുഞ്ഞുണ്ണി, കവിയൂര്‍ രാജഗോപാലന്‍, ഗീത കൃഷ്ണന്‍കുട്ടി, കെ.ജയശീലന്‍ എന്നിവര്‍ക്ക് സമഗ്ര സംഭാവനയ്ക്കുള്ള പുരസ്‌കാരവും പ്രഖ്യാപിച്ചിട്ടുണ്ട്. കവിത – അന്‍വര്‍ അലി -മെഹബൂബ് എക്‌സ്പ്രസ്നോവല്‍ – ഡോ. ആര്‍ രാജശ്രീ – കല്യാണിയെന്നും ദാക്ഷാണിയെന്നും പേരായ രണ്ട് സ്ത്രീകളുടെ കതനോവല്‍ – വിനോയ് തോമസ് – പുറ്റ്ചെറുകഥ – ദേവദാസ് വിഎം – വഴി കണ്ടുപിടിക്കുന്നവര്‍നാടകം – പ്രദീപ് മണ്ടൂര്‍ – നമുക്ക് ജീവിതം പറയാംസാഹിത്യ വിമര്‍ശനം – എന്‍…

    Read More »
  • Crime

    മന്ത്രിയുടെ പേരിലും വ്യാജന്‍, രണ്ട് വ്യാജ വാട്‌സ്ആപ് അക്കൗണ്ട് വഴി സന്ദേശം; ഡിജിപിക്ക് പരാതി നല്‍കി

    തിരുവനന്തപുരം : ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ആർ ബിന്ദുവിന്റെ പേരിലും വ്യാജൻ. മന്ത്രിയുടെ പേരിൽ വാട്സ് ആപ്പിൽ വ്യാജ പ്രൊഫൈൽ ഉണ്ടാക്കിയാണ് തട്ടിപ്പിന് ശ്രമം. മന്ത്രിയുടെ ഫോട്ടോ ഉപയോഗിച്ച് രണ്ട് വ്യാജ വാട്സ്ആപ് അക്കൗണ്ട് വഴിയാണ് സന്ദേശമയച്ചത്. ഫോട്ടോയും ഔദ്യോഗിക പദവിയും വച്ചുള്ള സന്ദേശങ്ങളുടെ പകർപ്പുകളടക്കം ഡിജിപിക്ക് പരാതി നൽകിയതായി മന്ത്രി ബിന്ദു ഫേസ്ബുക്കിലൂടെ അറിയിച്ചു. ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം  എന്റെ പേരിൽ വ്യാജ വാട്സ്ആപ് അക്കൗണ്ട് ഉണ്ടാക്കി സന്ദേശമയക്കുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ഇത് വളരെ ഗൗരവത്തോടെ കാണുന്നു. അന്വേഷിച്ച് കുറ്റക്കാരെ കണ്ടെത്തി എത്രയും പെട്ടെന്ന് നടപടിയുണ്ടാകണമെന്ന് ഡിജിപിക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. രണ്ട് വാട്സാപ്പ് നമ്പറുകളിൽ നിന്നാണ് സന്ദേശം പോയിരിക്കുന്നത്. എന്റെ ഫോട്ടോയും ഔദ്യോഗിക പദവിയും വച്ചുള്ള ഈ സന്ദേശങ്ങളുടെ പകർപ്പുകളും ഡിജിപിക്ക് കൈമാറിയിട്ടുണ്ട്.

    Read More »
  • Pravasi

    വിമാന ടിക്കറ്റ് നിരക്കിൽ പത്തിരട്ടിയോളം വർധന; ചട്ടം 135 ചോദ്യം ചെയ്ത് പ്രവാസി അസോസിയേഷൻ ഹൈക്കോടതിയിൽ

    ഗൾഫ് രാജ്യങ്ങളിലേക്കും തിരിച്ചുമുള്ള ഉയർന്ന വിമാന നിരക്ക് കോടതി ഇടപെടൽ ആവശ്യപ്പെട്ട് ദില്ലി ഹൈക്കോടതിയിൽ റിട്ട്. ഹർജി. കേരള പ്രവാസി അസോസിയേഷനാണ് ഹർജിയുമായി കോടതിയെ സമീപിച്ചത്. ഇന്ത്യൻ വ്യോമ നിയമത്തിലെ ചട്ടം -135 ചോദ്യം ചെയ്താണ് ഹർജി നൽകിയിരിക്കുന്നത്. ഈ ചട്ടങ്ങൾ ഭരണഘടന വിരുദ്ധമാണെന്നും യാത്ര ചെയ്യാനുള്ള അവകാശത്തിന് മേലുള്ള ലംഘനമാണെന്നും ഹർജിയിൽ വ്യക്തമാക്കുന്നു. ടിക്കറ്റ് നിരക്ക് തീരുമാനിക്കാൻ വിമാന കമ്പനികൾ അധികാരം നൽകുന്ന് ചട്ടമാണ് വ്യോമയാന നിയമത്തിലെ 135ാം ചട്ടം. എന്നാൽ വിദേശരാജ്യത്തേക്ക് സർവീസ് നടത്തുന്ന ഇന്ത്യൻ കമ്പനികൾക്കും വിദേശകമ്പനികളുടെയും ടിക്കറ്റ് നിരക്കിന് പരിധി നിശ്ചിയിക്കാൻ സർക്കാരിനാകുമെന്നും ഇതിന് കോടതി ഇടപെടലുണ്ടാകണമെന്നും ഹർജിയിൽ ആവശ്യപ്പെടുന്നു. കേരള പ്രവാസി അസോസിയേഷനായി പ്രസിഡൻറ് രാജേന്ദ്രൻ വെള്ളപാലത്ത്, അശ്വനി നമ്പാറമ്പത് എന്നിവരാണ് ഹർജിക്കാർ. ദില്ലിയിലെ കെ എം എൻ പി ലോ ഫേമാണ് ഹർജി ഫയൽ ചെയ്തത്. ഗൾഫ് രാജ്യങ്ങളിലേക്കുള്ള ടിക്കറ്റ് നിരക്കുകളില്‍ പത്തിരട്ടി വരെ വര്‍ധനയുണ്ടായത്. ഇത് മലയാളികൾ അടക്കം പ്രവാസികളെ വലിയ…

    Read More »
  • Tech

    ഗൂഗിള്‍ മാപ്പിലെ സ്ട്രീറ്റ് വ്യൂ ഇന്ത്യയില്‍ തിരിച്ചെത്തി

    ദില്ലി: 360 ഡിഗ്രി പനോരമ ചിത്രങ്ങളുടെ സഹായത്തോടെ  ഒരു പ്രദേശത്തെ വീക്ഷിക്കാന്‍ കഴിയുന്ന ഗൂഗിൾ മാപ്‌സ് ഫീച്ചറായ സ്ട്രീറ്റ് വ്യൂ. പത്ത് വര്‍ഷത്തോളമായി ഗൂഗിള്‍ മാപ്പില്‍ അന്താരാഷ്ട്ര തലത്തില്‍ സ്ട്രീറ്റ് വ്യൂ ഫീച്ചര്‍ വന്നിട്ട്. ദക്ഷിണേഷ്യൻ വിപണിയിൽ കഴിഞ്ഞ ആറുവര്‍ഷമായി ഈ ഫീച്ചര്‍ ലഭിക്കുന്നു എന്നാല്‍ സുരക്ഷ കാരണങ്ങളാല്‍ ഇന്ത്യയില്‍ ഇതുവരെ ഇത് ലഭ്യമായിരുന്നില്ല. ഈ തടസ്സമാണ് ഇപ്പോള്‍ നീങ്ങിയത്. ജെനസിസ്, ടെക് മഹീന്ദ്ര എന്നിവയുമായി സഹകരിച്ചാണ് ഗൂഗിൾ മാപ്‌സ് ഫീച്ചറായ സ്ട്രീറ്റ് വ്യൂ ഇന്ത്യയില്‍ അവതരിപ്പിക്കുന്നത്.  ആദ്യഘട്ടത്തില്‍ 10 ഇന്ത്യൻ നഗരങ്ങളിൽ ലഭിക്കും. 2022 അവസാനത്തോടെ 50 ഇന്ത്യൻ നഗരങ്ങളിലേക്ക് ഈ സേവനം ലഭ്യമാക്കാനാണ് ഗൂഗിള്‍ തയ്യാറെടുക്കുന്നത് എന്നാണ് വിവരം. Google launches Street View for Google Maps in India, in collaboration with Genesys and Tech Mahindra. pic.twitter.com/8HyEgFjiow — Yatin Mota (@YatinMota) July 27, 2022 ഇതാദ്യമായാണ് സ്ട്രീറ്റ് വ്യൂവിനായി ഗൂഗിൾ…

    Read More »
  • LIFE

    ഒടിടി റിലീസ് ഇടവേള നീട്ടണമെന്ന ആവശ്യം ഫിലിം ചേംബർ ചർച്ച ചെയ്യും

    കൊച്ചി: തീയേറ്ററർ റിലീസ് ചെയ്യുന്ന സിനിമകളുടെ ഒടിടി റിലീസ് നീട്ടണമെന്ന തീയേറ്റർ ഉടമകളുടെ ആവശ്യം ചർച്ച ചെയ്യാൻ ഫിലിം ചേംബർ തീരുമാനിച്ചു. ഒടിടി റിലിസിനുള്ള ഇടവേള 56 ദിവസമാക്കി ഉയർത്തണം എന്നാണ് തീയേറ്റർ ഉടമകളുടെ ആവശ്യം. ഇക്കാര്യം ആഗസ്റ്റ് ആദ്യവാരത്തിൽ ചേരുന്ന യോഗത്തിൽ ചർച്ച ചെയ്യാനാണ് ഫിലിം ചേംബറിൻ്റെ തീരുമാനം. ഒടിടി സേവനദാതാക്കളെ കൂടി പങ്കെടുപ്പിച്ച് കൊണ്ടുള്ള ചർച്ച നടത്താനാണ് ചേംബർ ആലോചിക്കുന്നത്. തീയേറ്ററിൽ റിലീസ് ആകുന്ന ചിത്രങ്ങൾ OTT പ്ലാറ്റ് ഫോമുകൾ റിലീസ് ചെയ്യാൻ നൽകുന്ന കാലാവധി വർധിപ്പിക്കണം എന്നാവശ്യപ്പെട്ടു നേരത്തെ തീയേറ്റർ ഉടമകൾ ഫിലിം ചേംബറിന് കത്ത് നൽകിയിരുന്നു. തുടർന്നാണ് ഇന്ന് കൊച്ചിയിൽ ചേർന്ന യോഗത്തിൽ വിഷയം ചർച്ചയായത്. പാപ്പൻ, തല്ലുമാല, സോളമന്‍റെ തേനീച്ചകൾ, ഗോൾഡ് തുടങ്ങി ഒരു പിടി പുതിയ ചിത്രങ്ങൾ വരാനിരിക്കേയാണ് ഫിയോക് കടുത്ത നടപടികളിലേക്ക് കടക്കുന്നത്. തീയേറ്ററിൽ റിലീസ് ചെയ്യുന്ന സിനിമകൾ ഇപ്പോൾ 42 ദിവസം കഴി‍ഞ്ഞാൽ ഒ ടി ടിയിൽ എത്തുന്ന സ്ഥിതിയാണ്.…

    Read More »
  • Business

    ബിഎസ്എന്‍എല്‍ പുനരുദ്ധാരണം: 1.64 ലക്ഷം കോടി രൂപയുടെ പാക്കേജ് പ്രഖ്യാപിച്ച കേന്ദ്രം

    ദില്ലി: ഭാരത് സഞ്ചാർ നിഗം ലിമിറ്റഡിന്‍റെ പുനരുജ്ജീവന പാക്കേജിന് 1.64 ലക്ഷം കോടി രൂപയുടെ  പദ്ധതി പ്രഖ്യാപിച്ച് കേന്ദ്രം. പദ്ധതിക്ക് കേന്ദ്ര കാബിനറ്റ് അംഗീകാരം നൽകിയതായി ടെലികോം മന്ത്രി അശ്വിനി വൈഷ്ണവ്  അറിയിച്ചു. ഇത് ബിഎസ്എൻഎൽ സേവനങ്ങളുടെ ഗുണനിലവാരം മെച്ചപ്പെടുത്താനും കമ്പനിയുടെ ഫൈബർ ശ്യംഖല വർധിപ്പിക്കുന്നത് അടക്കമാണ് പാക്കേജ്. പുനരുജ്ജീവന പാക്കേജ് നാല് വർഷത്തേക്കാണ്. ആദ്യ രണ്ട് വർഷങ്ങൾ കൊണ്ട് നവീകരണം പൂർത്തിയാക്കും. കുടാതെ ഭാരത് ബ്രോഡ്ബാൻഡ് നിഗം ലിമിറ്റഡിനെ ബിഎസ്എൻഎല്ലുമായി ലയിപ്പിക്കുമെന്നും സർക്കാർ വ്യക്തമാക്കി.

    Read More »
Back to top button
error: