KeralaNEWS

ലൈംഗിക പീഡന കേസ് :സാഹിത്യകാരന്‍ സിവിക് ചന്ദ്രനെ ഈ മാസം 30 വരെ അറസ്റ്റ് ചെയ്യരുതെന്ന് കോടതി

കോഴിക്കോട്: ലൈംഗിക പീഡന കേസില്‍ സാഹിത്യകാരന്‍ സിവിക് ചന്ദ്രനെ ഈ മാസം 30-ാം തീയതി വരെ അറസ്റ്റ് ചെയ്യരുതെന്ന് കോഴിക്കോട് പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി. ജഡ്ജ് എസ് കൃഷ്ണ കുമാറാണ് 30-ാം തീയതി മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നവരെ അറസ്റ്റ് ചെയ്യരുതെന്ന് പൊലീസിന് നിര്‍ദേശം നല്‍കിയത്.

കഴിഞ്ഞ ആഴ്ചയാണ് സിവിക് ചന്ദ്രനെതിരെ കൊയിലാണ്ടി പൊലീസ് യുവ എഴുത്തുകാരിയുടെ പരാതിയില്‍ കേസെടുത്തത്. പീഡനം, സ്ത്രീത്വത്തെ അപമാനിക്കല്‍ തുടങ്ങിയ വകുപ്പുകളാണ് സിവിക് ചന്ദ്രനെതിരെ ചുമത്തിയിരിക്കുന്നത്. കേസെടുത്തതിന് പിന്നാലെ സിവിക് ഒളിവില്‍ പോയിരിക്കുകയാണെന്നാണ് അന്വേഷണസംഘത്തിന്റെ നിഗമനം. സിവിക് ഉപയോഗിച്ച് കൊണ്ടിരുന്ന മൊബൈല്‍ ഫോണ്‍ സ്വിച്ച്ഡ് ഓഫാണെന്നും വെസ്റ്റ് ഹില്ലിലെ വീട്ടില്‍ അദ്ദേഹമില്ലെന്നും അന്വേഷണസംഘം കഴിഞ്ഞദിവസം പറഞ്ഞിരുന്നു. പരാതിക്കാരിയുടെ വിശദമായ മൊഴി വടകര ഡിവൈഎസ്പിയുടെ നേതൃത്വത്തിലുളള അന്വേഷണ സംഘം രേഖപ്പെടുത്തിയിരുന്നു.

Signature-ad

 

Back to top button
error: