വംശീയ പരാമർശത്തിൽ കെപിസിസി അധ്യക്ഷൻ കെ സുധാകരന്റെ ഖേദ പ്രകടനം തനിക്ക് ആവശ്യമില്ലെന്ന് എം എം മണി. ഒരുത്തന്റെയും മാപ്പും വേണ്ട, കോപ്പും വേണ്ട, കയ്യിൽ വെച്ചേരെ എന്നാണ് എം എംമണി ഫേസ്ബുക്കിലൂടെ പ്രതികരിച്ചത്. പെട്ടെന്നുണ്ടായ ക്ഷോഭത്തിൽ അധികം ചിന്തിക്കാതെ പ്രതികരിച്ചു പോയതാണ്. മനസ്സിൽ ഉദ്ദേശിച്ച കാര്യമല്ല പുറത്തേക്ക് വന്നത്. വിഷയത്തിൽ യാതൊരു ന്യായീകരണത്തിനും മുതിരാതെ അതിൽ നിർവ്യാജം ഖേദം പ്രകടിപ്പിക്കുന്നുവെന്നായിരുന്നു കെ സുധാകരൻ ഫേസ്ബുക്കിൽ കുറിച്ചത്.
ഒരുത്തന്റെയും മാപ്പും വേണ്ട ….കോപ്പും വേണ്ട……കയ്യിൽ വെച്ചേരെ … ആവശ്യമുള്ളവർക്ക് കൊടുത്തോളു……ഇവിടെ നിന്നും തരാനൊട്ടില്ല താനും.” ‘ഇന്നത്തെ പത്രസമ്മേളനത്തിൽ നടത്തിയൊരു പരാമർശം വേണ്ടിയിരുന്നില്ലെന്ന് പിന്നീട് ആലോചിച്ചപ്പോൾ തോന്നി. ഒരുപാട് മനുഷ്യരെ അകാരണമായി ആക്ഷേപിച്ചൊരു ആളെക്കുറിച്ച് ചോദ്യം വന്നപ്പോൾ, പെട്ടെന്നുണ്ടായ ക്ഷോഭത്തിൽ അധികം ചിന്തിക്കാതെ പ്രതികരിച്ചു പോയതാണ്. മനസ്സിൽ ഉദ്ദേശിച്ച കാര്യമല്ല പുറത്തേക്ക് വന്നതും. തെറ്റിനെ തെറ്റായി തന്നെ കാണുന്നു. യാതൊരു ന്യായീകരണത്തിനും മുതിരാതെ അതിൽ നിർവ്യാജം ഖേദം പ്രകടിപ്പിക്കുന്നു.’ എന്നായിരുന്നു സുധാകരന്റെ ഖേദ പ്രകടനം.