NEWS

സ്വപ്‌ന സുരേഷിന്റെ വെളിപ്പെടുത്തലിനു പിന്നിൽ മുന്‍ വിഎച്ച്‌പി നേതാവ് പ്രതീഷ് വിശ്വനാഥൻ; ലക്ഷ്യം ബിജെപി സംസ്ഥാന അധ്യക്ഷപദവി 

തിരുവനന്തപുരം : പിണറായി വിജയനെ വീഴ്ത്തുക എന്ന ലക്ഷ്യത്തോടെ സ്വപ്ന സുരേഷിനെ രംഗത്തിറക്കിയത് മുന്‍ വിഎച്ച്‌പി നേതാവ് പ്രതീഷ് വിശ്വനാഥനെന്ന് റിപ്പോർട്ട്.
പിണറായി വിജയനെതിരെ ഓരോ ദിവസവും പുതിയ പുതിയ വെളിപ്പെടുത്തലുകളുമായി സ്വപ്‌ന സുരേഷ് വരുമ്പോൾ അവർക്ക് പിന്നിൽ ആരെന്ന ചോദ്യമായിരുന്നു ഇത്രയും നാൾ ഉയർന്നിരുന്നത്. മുഖ്യമന്ത്രിക്കും കുടുംബത്തിനും എതിരെ പരാതിയുമായി സ്വപ്‌ന എത്തിയതിന് പിന്നാലെ സരിത്തിനെ വിജിലന്‍സ് പൊക്കി ചോദ്യം ചെയ്തതിന്റെ ഉദ്ദേശ്യവും ആരാണ് ഇവര്‍ക്ക് പിന്നില്‍ പ്രവര്‍ത്തിക്കുന്നത് എന്നറിയാന്‍ വേണ്ടിയായിരുന്നു. സ്വപ്‌നയക്ക് പിന്തുണയുമായി ഉള്ളവരുടെ കൂട്ടിത്തില്‍ മുന്‍ വിഎച്ച്‌പി നേതാവ് പ്രതീഷ് വിശ്വനാഥനും ഉണ്ടെന്നും നേരത്തെ തന്നെ ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു.
ദേശീയ തലത്തില്‍ മോദിയും അമിത്ഷായുമായി അടുത്ത ബന്ധമുള്ള നേതാവാണ് പ്രതീഷ് വിശ്വനാഥന്‍. അതുകൊണ്ട് തന്നെ സ്വപ്‌നയുടെ രണ്ടാം വരവില്‍ ബിജെപി ദേശീയ നേതൃത്വത്തിന്റെ ഇടപെടലും ഉണ്ടെന്നാണ് സൂചനകള്‍.
കെ സുരേന്ദ്രനെ അനുകൂലിക്കുന്നവരാണ് ഇപ്പോൾ ഈ വിവരം പുറത്തുവിട്ടിരിക്കുന്നതെന്നും മറ്റൊരു റിപ്പോർട്ടുണ്ട്.കാരണം പിണറായി മന്ത്രിസഭയെ പരമാവധി മുൾമുനയിൽ നിർത്താൻ സാധിച്ചാൽ പ്രതീഷ് വിശ്വനാഥന്‍ സംസ്ഥാന ബിജെപി അധ്യക്ഷസ്ഥാനത്തേക്ക് ഉയരും എന്നതുതന്നെയാണ് അതിന്റെ കാരണം.
സിപിഎമ്മിന്റെ പരമ്ബരാഗത വോട്ടു ബാങ്കിൽ വിള്ളലുണ്ടാക്കിയാല്‍ മാത്രമേ കേരളത്തിൽ ബിജെപിക്ക് മുന്നേറ്റമുണ്ടാക്കാന്‍ സാധിക്കൂവെന്ന് വ്യക്തമായ ബോധ്യം അമിത്ഷായ്ക്കുണ്ട്.എന്നാല്‍,ഇത് കോണ്‍ഗ്രസിന് വീണ്ടും അവസരം ആകുകയുമരുതെന്നാണ് ഷായുടെ പക്ഷം.ഇതില്‍ പിണറായിയെ വീഴ്‌ത്താനുള്ള ദൗത്യമാണ് പ്രതീഷിനുള്ളത്.പിണറായിയുടെ നേതൃത്വത്തിൽ സിപിഐഎം കേരളത്തിൽ ഹാട്രിക് തികയ്ക്കുമോ എന്നൊരു ഭയം കേരളത്തിലെ ആർഎസ്എസ് നേതാക്കൾക്കുമുണ്ട്.

സ്വര്‍ണ്ണക്കടത്തു കേസില്‍ സ്വപ്ന സുരേഷിന്റെ സി.ആര്‍.പി.സി 164 പ്രകാരമുള്ള മൊഴി സുപ്രീം കോടതി മുമ്ബാകെ എത്തിക്കാനുള്ള ഇ.ഡി. നീക്കം കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ അനുമതിയോടെ എന്നാണ് സൂചനകള്‍. സ്വപ്ന സുരേഷ് മജിസ്ട്രേട്ട് മുമ്ബാകെ നല്‍കിയ മൊഴിയില്‍ ആരോപണങ്ങള്‍ മുഖ്യമന്ത്രിക്കും കുടുംബാംഗങ്ങള്‍ക്കും എതിരെയാണെങ്കിലും പ്രതിസ്ഥാനത്ത് കേന്ദ്ര ഏജന്‍സികളായ എന്‍. ഐ. എയും കസ്റ്റംസുമാണ്. ഇവര്‍ക്ക് താന്‍ നല്‍കിയ മൊഴിപ്രകാരം അന്വേഷണം നടന്നിട്ടില്ലെന്നും തെളിവുകള്‍ കേന്ദ്ര ഏജന്‍സികള്‍ അട്ടിമറിക്കുകയായിരുന്നു എന്നുമാണ് വകുപ്പ് 164 പ്രകാരമുള്ള മൊഴിയില്‍ സ്വപ്ന കോടതി മുൻപാകെ ബോധിപ്പിച്ചിട്ടുള്ളത്.

കഴിഞ്ഞ ഇലക്ഷനോടെ മുനയൊടിഞ്ഞ  സ്വര്‍ണ്ണക്കടത്തു കേസ് ബിജെപി നേതാക്കൾ പോലും വിസ്മരിച്ച സമയത്താണ്  നാടകീയമായി സ്വപ്ന സുരേഷ് കോടതി മുൻപാകെ നിര്‍ണ്ണായകമായ മൊഴി നല്‍കിയത്. പ്രധാനമന്ത്രി നരേന്ദ്ര മോദി, അമിത്ഷാ തുടങ്ങിയവരുമായി വ്യക്തിപരമായി അടുപ്പമുള്ള, ഇരുവരുടെയും വിശ്വസ്തനായ പ്രതീഷ് വിശ്വനാഥ് കേന്ദ്രത്തില്‍ നടത്തിയ ഇടപെടലുകളെ തുടര്‍ന്നാണ് കര്‍ശന നിലപാടിലേക്ക് ഇ.ഡി. നീങ്ങിയതെന്നാണ് സൂചന.

 

 

സംസ്ഥാനത്തെ ബിജെപി നേതൃത്വം പോലും ഇ.ഡി. നീക്കങ്ങള്‍ മാധ്യമങ്ങളിലൂടെയാണ് അറിഞ്ഞത്. പ്രതീഷ് വിശ്വനാഥിന്റെ ഇടപെടലുകള്‍ക്കു ശേഷം എന്‍. ഐ.എ. യും സിബിഐയും വീണ്ടും കേസിലെ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പ്രതീഷ് വിശ്വനാഥിന്റെ അഭിഭാഷക പങ്കാളിയായ കൃഷ്ണരാജാണ് ഈ ഘട്ടത്തില്‍ സ്വപ്ന സുരേഷിന്റെ അഭിഭാഷകന്‍ എന്നതും ശ്രദ്ധേയമാണ്.

Back to top button
error: