പൂനെ: ഓണ്‍ലൈന്‍ വായ്പാ തട്ടിപ്പ് സംഘത്തിന്റെ വലയിൽ കുടുങ്ങി മലയാളി യുവതി ആത്മഹത്യ ചെയ്തു.ഓണ്‍ലൈന്‍ ആപ്പിലൂടെ 3500 രൂപ ലോണെടുത്ത യുവതിയാണ് ചതിക്കുഴിയിലായത്.
കഴിഞ്ഞ മാസമാണ് പൂനെയില്‍ താമസിക്കുന്ന 25 കാരിയായ യുവതി ഹാന്‍ഡി ലോണ്‍ എന്ന മൊബൈല്‍ ആപ്പ് വഴി 35000 രൂപ വായ്പ്പയെടുത്തത്.ഇതില്‍ 21000 രൂപ ഇതിനകം തിരിച്ചടച്ചു. ബാക്കി തുക അടയ്ക്കാന്‍ വൈകിയതിനെ തുടര്‍ന്ന് ലോണ്‍ കമ്ബനിക്കാർ നിരന്തരം വിളിച്ച് ശല്യം ചെയ്യുകയും ഇവരുടെ മോർഫ് ചെയ്ത ചിത്രങ്ങൾ സുഹൃത്തുക്കൾക്ക് അയച്ചുകൊടുക്കുകയും ചെയ്തിരുന്നു.തുടർന്നാണ് കുറിപ്പ് എഴുതി വച്ച് യുവതി ആത്മഹത്യ ചെയ്തത്.പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
പൂനെയില്‍ സമാനമായ തട്ടിപ്പിന് ഇതിന് മുന്‍പും മലയാളികള്‍ ഇരയായിട്ടുണ്ട്.തലശ്ശേരി സ്വദേശിയായ 22 കാരന്‍ ആത്മഹത്യ ചെയ്തത് വാർത്തയായിരുന്നു.ഇത്തരം പരാതികളില്‍ പോലീസ് പാലിക്കുന്ന നിസ്സംഗംതയാണ് കുറ്റകൃത്യങ്ങള്‍ ആവര്‍ത്തിക്കാന്‍ കാരണമാകുന്നതെന്നാണ് വിലയിരുത്തൽ.