NEWS

ആലുവ അദ്വൈതാശ്രമത്തിലെ കമണ്ഡലു മരം കായ്ച്ചു

ആലുവ: ഹിമാലയ സാനുക്കളില്‍ മാത്രം കാണുന്ന കമണ്ഡലു മരം ആലുവ അദ്വൈതാശ്രമത്തില്‍ കായ്ച്ചു.പച്ച നിറത്തില്‍ തേങ്ങയോളം വലിപ്പമുള്ള കമണ്ഡലു ഫലങ്ങളാണ് ഉണ്ടായിരിക്കുന്നത്.
ശ്രീനാരായണ ഗുരുദേവന്‍ സര്‍വ മത സമ്മേളനം നടത്തിയതിന്റെ നൂറാം വാര്‍ഷികത്തിന് ഒരുങ്ങുകയാണ് പെരിയാര്‍ തീരത്തെ മനോഹരമായ അദ്വൈതാശ്രമം. ഗുരുദേവന് ഏറെ പ്രിയപ്പെട്ട നിരവധി വന്മരങ്ങള്‍ ഇവിടെ തണല്‍ വിരിച്ചു നില്‍ക്കുന്നുണ്ട്. അതിലൊന്നാണ് കമണ്ഡലു.അപൂര്‍വമായ കമണ്ഡലു ഫലങ്ങള്‍ കാണാന്‍ നിരവധി പേരാണ് ദിനംപ്രതി ഇവിടേക്ക് എത്തുന്നത്.
പ്രാചീന കാലം മുതല്‍ സന്യാസിമാര്‍ ഉപയോഗിച്ചിരുന്നതാണ് കമണ്ഡലു. പഴുത്തു കഴിഞ്ഞാല്‍ ഇതിന്റെ പുറംതോടു പൊഴിഞ്ഞു പോകും. ഉള്ളില്‍ നല്ല കട്ടിയുള്ള കാമ്ബാണ് ഉണ്ടാവുക. ഇതിന്റെ മുകള്‍ ഭാഗം തുരന്നാണ് സന്യാസിമാര്‍ ജലം ശേഖരിക്കുന്ന കമണ്ഡലു പണ്ട് മുതല്‍ തന്നെ നിര്‍മ്മിച്ചു വരുന്നതെന്ന് ആലുവാ അദ്വൈതാശ്രമം അധിപതിയായ സ്വാമി ധര്‍മ്മചൈതന്യ പറഞ്ഞു.

Back to top button
error: