തൃശൂർ പൂരത്തിന് ഒന്നര പതിറ്റാണ്ട് പാറമേക്കാവിലമ്മയുടെ തിടമ്പേറ്റിയ ഗജവീരൻ പാറമേക്കാവ് പത്മനാഭൻ ചരിഞ്ഞു. കഴിഞ്ഞ പൂരത്തിനും പാറമേക്കാവിലമ്മയുടെ തിടമ്പേറ്റിയിരുന്നു. തലപ്പൊക്കത്തിലും അഴകളവുകളിലും പേരെടുത്ത ഗജവീരന്മാർക്കൊപ്പമായിരുന്നു പത്മനാഭന്റെയും സ്ഥാനം.
നന്തിലത്ത് ഗോപുവാണ് പത്മനാഭനെ തൃശൂരില്‍ എത്തിച്ചത്. 2005ലാണ് പാറമേക്കാവ് ദേവസ്വം പത്മനാഭനെ വാങ്ങിയത്.
ഒരാഴ്ചയായി ശരീര തളർച്ചയെ തുടർന്ന് ചികിൽസയിലായിരുന്നു. അൽപ്പം മുമ്പ് പാറമേക്കാവിന്റെ ആനക്കൊട്ടിലിലാണ് അന്ത്യം. കാലിൽ നീർകെട്ടിനെ തുടർന്ന് വേദനയിലായിരുന്നു. കഴിഞ്ഞയാഴ്ച നടക്കുന്നതിനിടെ കുഴഞ്ഞു വീണ ആനയെ ക്രെയിൻ ഉപയോഗിച്ച് എഴുന്നേൽപ്പിച്ച് നിർത്തിയെങ്കിലും വീണ്ടും കുഴഞ്ഞു വീഴുകയായിരുന്നു. ചികിൽസ പുരോഗമിക്കുന്നതിനിടയിലാണ് ആന ചരിഞ്ഞത്.
ചൊവ്വാഴ്ച പാടൂക്കാട് ആനപ്പറമ്പിൽ പൊതുദർശനത്തിനു ശേഷം കോടനാട് സംസ്കരിക്കും