KeralaNEWS

എച്ച് ആർ ഡി എസ് സെക്രട്ടറി അജി കൃഷ്ണൻ അറസ്റ്റിൽ, അറസ്റ്റ് ആദിവാസി ഭൂമി കൈയ്യേറിയതിന്

എച്ച് ആർ ഡി എസ് സെക്രട്ടറി അജി കൃഷ്ണൻ അറസ്റ്റിൽ. പാലക്കാട് ഷോളയാർ പൊലീസ് ആണ് അജി കൃഷ്ണൻ ഉൾപ്പെടെ 7 പേർക്കെതിരെ ഭൂമി കയ്യേറ്റത്തിന് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഷോളയാർ വട്ടലക്കി എന്ന സ്ഥലത്ത് പട്ടിക്കവർഗ വിഭാഗത്തിൽ പെട്ട രാമൻ എന്ന ആളുടെ ഭൂമി കൈയ്യെറിയതിനാണ് കേസ്.

സ്ഥലത്തു മാരകായുധങ്ങളുമായി എത്തി രാമനെയും ബന്ധുക്കളെയും ഭീഷണിപ്പെടുത്തി, കുടിലിനു തീ വച്ചു അവരെ ഒഴിപ്പിച്ചു സ്ഥലം കൈയ്യറി എന്നാണ് കേസ്.
ഒന്നാം പ്രതിയാണ് അജി കൃഷ്ണൻ. അറസ്റ്റിലായ അജികൃഷ്‌ണയെ കോടതിയിൽ ഹാജരാക്കും. സ്വർണക്കടത്തു കേസിലെ പ്രതി സ്വപ്ന സുരേഷിന് ജോലി കൊടുത്ത സംഘപരിവാർ സ്ഥാപനമാണ് എച്ച് ആർ ഡി എസ്.

 

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: