KeralaNEWS

പണ്ഡിറ്റ് രാജീവ് താരാനാഥിന് സ്വരലയപുരസ്ക്കാരം 24 ന് സമ്മാനിക്കും

പ്രശസ്ത സംഗീതജ്ഞൻ പണ്ഡിറ്റ് രാജീവ് താരാനാഥിന് 2020 ലെ സ്വരലയ പുരസ്ക്കാരം ജൂലൈ 24 ന് വൈകീട്ട് 6.30 ന് എറണാകുളം അസീസി ഓഡിറ്റോറിയത്തിൽ വെച്ച് നടക്കുന്ന ചടങ്ങിൽ സമ്മാനിക്കും. ഒരു ലക്ഷം രൂപയും ആർട്ടിസ്റ്റ് കെ.പി സോമൻ രൂപകൽപ്പന ചെയ്ത ശിൽപ്പവുമാണ് അവാർഡ്. പ്രശസ്ത ചലച്ചിത്ര സംവിധായകൻ അടൂർ ഗോപാലകൃഷ്ണനാണ് അവാർഡ് സമ്മാനിക്കുന്നത്.

ചടങ്ങിൽ പ്രൊഫ: എം.കെ. സാനു, വ്യവസായ നിയമവകുപ്പു മന്ത്രി പി. രാജീവ്, പ്രൊഫ: കെ വി തോമസ്, ടി കെ എ നായർ ഐ എ എസ്, എ.വി അനൂപ്, ജി രാജ്മോഹൻ, ആർ.എസ് ബാബു , മനു തുടങ്ങിയവർ പങ്കെടുക്കും.

മലയാള ചലചിത്രങ്ങളായ അരവിന്ദന്റെ ‘കാഞ്ചനസീത’ എം ടിയുടെ ‘കടവ്’ യു.ആർ അനന്തമൂർത്തിയുടെ ‘സംസ്ക്കാര’ തുടങ്ങി ഒട്ടേറെ അന്തർദേശീയ ശ്രദ്ധ നേടിയ ചിത്രങ്ങൾക്ക് അദ്ദേഹം സംഗീതം നൽകിയിട്ടുണ്ട്. രാജ്യം പത്മശ്രീ നൽകി ആദരിച്ച അദ്ദേഹത്തിന് കേന്ദ്ര സംഗീത നാടക അക്കാദമി അവാർഡ് അടക്കം ഒട്ടേറെ പുരസ്ക്കാരങ്ങൾ ലഭിച്ചിട്ടുണ്ട്. ചടങ്ങിനെ തുടർന്ന് അദ്ദേഹത്തിന്റെ സരോദ് കച്ചേരി ഉണ്ടായിരിക്കും. ഈ വർഷം ഒക്ടോബറിൽ തൊണ്ണൂറ് വയസ്സ് തികയുന്ന അദ്ദേഹം കേരളത്തിൽ, സൗഹൃദ സംഗമത്തിലല്ലാതെ പൊതു വേദിയിൽ ആദ്യമായാണ് സംഗീതകച്ചേരി അവതരിപ്പിക്കുന്നത് എന്ന പ്രത്യേകത കൂടി ഉണ്ട്.

Back to top button
error: