NEWS

പോസിറ്റീവ് പേ സ്ഥിരീകരണം നല്‍കാത്ത ചെക്കുകള്‍ അടുത്ത മാസം മുതല്‍ ബാങ്കുകള്‍ സ്വീകരിക്കില്ല; അറിയാം പോസിറ്റീവ് പേ എന്താണെന്ന്

ന്യൂഡൽഹി: ഓഗസ്റ്റ് ഒന്ന് മുതല്‍ ചെക്ക് ഉപയോഗിച്ച് പണം കൈമാറുന്നവർ ‘പോസിറ്റീവ് പേ’ നിര്‍ബന്ധിതമായും ചെയ്തിരിക്കണം.
 
 
പോസിറ്റീവ് പേ സ്ഥിരീകരണം നല്‍കാത്ത ചെക്കുകള്‍ അടുത്ത മാസം മുതല്‍ ബാങ്കുകള്‍ സ്വീകരിക്കില്ല. 5 ലക്ഷം രൂപയ്ക്ക് മുകളിലുള്ള ചെക്കുകള്‍ക്കാണ് പോസിറ്റീവ് പേ നിര്‍ബന്ധമാക്കുന്നത്.

എന്താണ് പോസിറ്റീവ് പേ?

ചെക്ക് ക്ലിയറിങ് സംവിധാനത്തിന്റെ ഭാഗമാണ് പോസിറ്റീവ് പേ. അക്കൗണ്ട് ഉടമയ്ക്ക് ചെക്ക് അനുവദിക്കുന്ന സമയത്ത് ബാങ്കിന് നല്‍കിയ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ കാര്യങ്ങള്‍ വിലയിരുത്തി ചെക്ക് ഇടപാടുകള്‍ക്ക് അനുമതി നല്‍കുന്ന രീതിയാണിത്. അതായത് നിങ്ങള്‍ക്ക് ചെക്ക് ബുക്ക് നല്‍കുന്ന സമയത്ത് നിങ്ങള്‍ നല്‍കിയ വിവരങ്ങള്‍ അപഗ്രഥിച്ചുകൊണ്ടായിരിക്കും നിങ്ങളുടെ ഓരോ ചെക്ക് ഇടപാടുകളും നടക്കുക.

 
ഇതുപ്രകാരം ചെക്ക് നമ്ബര്‍, ചെക്ക് തീയതി, പണമടയ്ക്കുന്നയാളുടെ പേര്, അക്കൗണ്ട് നമ്ബര്‍, തുക തുടങ്ങിയ ഇഷ്യൂ ചെയ്ത ചെക്കിന്റെ വിശദാംശങ്ങള്‍ ഗുണഭോക്താവിന് കൈമാറുന്നതിന് മുമ്ബ് ചെക്കിന്റെ മുന്‍വശത്തും മറുവശത്തും എഴുതി കൊടുക്കണം. ബാങ്കുകള്‍ക്ക് പോസിറ്റീവ് പേ സംവിധാനം ഉപയോഗിച്ച്‌ ചെക്കുകള്‍ വേഗത്തില്‍ ക്ലിയര്‍ ചെയ്യാന്‍ ഇതുവഴി സാധിക്കും. കൂടാതെ ചെക്ക് വഴി നടത്തുന്ന തട്ടിപ്പുകള്‍ തടയാനും കഴിയും.
 

Back to top button
error: