NEWS

ഇന്ന് ബലിപ്പെരുന്നാൾ

കോഴിക്കോട് : ഇബ്രാഹിം നബിയുടെയും മകന്‍ ഇസ്മായിലിന്റെയും ത്യാഗസ്മരണ പുതുക്കി മുസ്ലിംകള്‍ ഇന്നു ബലിപ്പെരുന്നാള്‍ ആഘോഷിക്കുന്നു.

ഇസ്ലാംമത വിശ്വാസികള്‍ നിര്‍ബന്ധമായും അനുഷ്ഠിക്കേണ്ട അഞ്ചുകാര്യങ്ങളില്‍ ഉള്‍പ്പെട്ട ഹജ്ജ് കര്‍മം നിര്‍വഹിക്കുന്ന പുണ്യദിനമാണിത്.കണ്ണീരു കൊണ്ടു സ്വയം ശുദ്ധമാക്കി, നാഥനു മുന്നില്‍ സമര്‍പ്പണത്തിന്റെ പൂര്‍ണതയുമായാണ് ഓരോ വിശ്വാസിയും പെരുന്നാള്‍ ആഘോഷിക്കുന്നത്.

ആത്മസമര്‍പ്പണത്തിന്റെയും സഹനത്തിന്റെയും സന്ദേശവുമായ ബലിപ്പെരുന്നാളില്‍ തക്‌ബീറുകള്‍ ചൊല്ലി പ്രാര്‍ത്ഥനകളില്‍ സജീവമാകും. പെരുന്നാള്‍ നമസ്‌കാരാനന്തരം വിശ്വാസികള്‍ കൂട്ടായും ഒറ്റയ്ക്കും ബലികര്‍മങ്ങളില്‍ ഏര്‍പ്പെടും.രാവിലെ പെരുന്നാള്‍ നമസ്‌കാരം. തുടര്‍ന്ന് സ്‌നേഹാശംകള്‍ കൈമാറി ഊഷ്മളമായ വലിയപെരുന്നാള്‍ ആഘോഷത്തിലേക്ക് വിശ്വാസികള്‍ കടക്കും.

 

 

 

 

പുതു വസ്ത്രമണിഞ്ഞുള്ള കുടംബാഗങ്ങളുടെ ഒത്തു ചേരലും മൈലാഞ്ചിയിടലിനും ഒപ്പം വിഭവ സമൃദ്ധമായ ഭക്ഷണവും ബന്ധു വീടുകളിലെ സമാഗമങ്ങളും ഈ ദിവസത്തെ ആഘോഷമാക്കി മാറ്റും.ഈ ആഘോഷങ്ങള്‍ക്കിടയിലും ത്യാഗത്തിനും പരസ്പര സ്‌നേഹത്തിനും സഹാനുഭൂതിക്കും എല്ലാവരും ഊന്നല്‍ നല്‍കണമെന്ന വലിയ സന്ദേശമാണ് ലോകത്തോട് ബലിപ്പെരുന്നാള്‍ ആഹ്വാനം ചെയ്യുന്നത്.

Back to top button
error: