IndiaNEWS

അടിച്ച് സെറ്റാവാന്‍ ‘ബുഷ് ; ഇന്ത്യയില്‍ എത്തിക്കുക മോണിക്ക

മുംബൈ: ഗ്രീന്‍ എനര്‍ജി ഉപയോഗിച്ച് നിര്‍മ്മിച്ച അന്താരാഷ്ട്ര റം ആദ്യമായി ഇന്ത്യന്‍ വിപണിയിലേക്ക് എത്തുന്നു. യുകെ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സിമ്പോസിയം സ്പിരിറ്റ്സിന്റെ ഉടമസ്ഥതയിലുള്ള ‘ബുഷ് റം’ ആണ് ഇന്ത്യന്‍ വിപണി കീഴടക്കാനെത്തുന്നത്.

മുംബൈ ആസ്ഥാനമായുള്ള മോണിക്ക അല്‍കോബേവ് ലിമിറ്റഡ് ആണ് ഇന്ത്യന്‍ വിപണിയിലേക്ക് ‘ബുഷ് റം’ എത്തിക്കുന്നത്. ജോസ് ക്യൂര്‍വോ, ടെമ്പിള്‍ടണ്‍ റൈ വിസ്‌കി, റുട്ടിനി വൈന്‍സ് തുടങ്ങിയ ബ്രാന്‍ഡുകളെയും കമ്പനി ഇന്ത്യന്‍ വിപണിയിലെത്തിച്ചിട്ടുണ്ട്.

Signature-ad

ജെയിംസ് ഹെയ്മാന്‍, ജസ്റ്റിന്‍ ഷോര്‍, ജെയിംസ് മക്ഡൊണാള്‍ഡ് എന്നിവരുടെ ഉടമസ്ഥതയിലുള്ളതാണ് സിമ്പോസിയം സ്പിരിറ്റ്സ്.

ലിനന്‍ ഉപയോഗിച്ച് നിര്‍മ്മിച്ചിരിക്കുന്ന ലേബലുകളും റീസൈക്കിള്‍ ചെയ്ത കോര്‍ക്കും ആണ് ബോട്ടലിനായി തിരഞ്ഞെടുത്തിരിക്കുന്നത്. 95 ശതമാനം റീസൈക്കിള്‍ ചെയ്‌തെടുത്ത കരിമ്പില്‍ നിന്നാണ് റം ഉത്പാദനത്തിനായുള്ള 95 ശതമാനം അസംസ്‌കൃത വസ്തുക്കളും ശേഖരിക്കുന്നതെന്ന് മോണിക്ക അല്‍കോബേവിന്റെ മാനേജിംഗ് ഡയറക്ടര്‍ കുനാല്‍ പട്ടേല്‍ പറഞ്ഞു.

2013 മുതല്‍ 2018 വരെയുള്ള കാലയളവില്‍ ഇന്ത്യയിലെ റം മാര്‍ക്കറ്റ് വളര്‍ച്ച നേടിയിട്ടുണ്ട്. 2018 ലെ വില്‍പ്പന മൂല്യം 194,086.89 ദശലക്ഷം രൂപയായിരുന്നു.

 

Back to top button
error: