KeralaNEWS

വയനാട് കല്‍പ്പറ്റ ബൈപ്പാസ് നിര്‍മ്മാണത്തില്‍ വീഴ്ച: രണ്ട് ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍

തിരുവനന്തപുരം: ഇഴഞ്ഞുനീങ്ങുന്ന വയനാട് കല്‍പ്പറ്റ ബൈപ്പാസ് നിര്‍മ്മാണത്തില്‍ നടപടിയുമായി മന്ത്രി മുഹമ്മദ് റിയാസ്. നിര്‍മ്മാണം സമയബന്ധിതമായി പൂര്‍ത്തിയാക്കുന്നതില്‍ വീഴ്ച വരുത്തിയ രണ്ട് ഉദ്യോഗസ്ഥരെ സസ്‌പെന്‍ഷന്‍ഡ് ചെയ്യാന്‍ മന്ത്രി നിര്‍ദേശിച്ചു.

അസിസ്റ്റന്‍ഡ് എഞ്ചിനിയറെയും അസിസ്റ്റന്‍ഡ് എക്‌സിക്യൂട്ടീവ് എഞ്ചിനിയറെയുമാണ് സസ്‌പെന്‍ഡ് ചെയ്തത്. നിര്‍മ്മാണം ഉടന്‍ പൂര്‍ത്തിയാക്കായില്ലെങ്കില്‍ ദുരന്ത നിവാരണ നിയമപ്രകാരം കേസെടുക്കാനും കളക്ടര്‍ക്ക് മന്ത്രി നിര്‍ദ്ദേശം നല്‍കി. നിര്‍മാണം വൈകുന്നതില്‍ എക്‌സിക്യൂട്ടീവ് എഞ്ചിനിയറോടും പ്രോജക് ഡയറക്ടറോടും മന്ത്രി വിശദീകരണവും തേടി.

നിര്‍മ്മാണം ഇഴഞ്ഞ് നീങ്ങിയതോടെ ആറ് മാസത്തിനുള്ളില്‍ പ്രവൃത്തി പൂര്‍ത്തീകരിച്ചില്ലെങ്കില്‍ കരാര്‍ റദ്ദാക്കി കരിമ്പട്ടികയില്‍പെടുത്തുമെന്നും മന്ത്രി മുന്നറിയിപ്പ് നല്‍കിയിരുന്നു. എന്നാല്‍ സമയ ബന്ധിതമായി നിര്‍മ്മാണം പൂര്‍ത്തിയാക്കാന്‍ നിര്‍മ്മാണക്കമ്പനിക്ക് സാധിച്ചില്ല. ഈറോഡ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ആര്‍എസ് ഡെവലപ്പ്‌മെന്റ് കമ്പനിയാണ് രണ്ട് വര്‍ഷങ്ങള്‍ക്ക് മുന്‍പ് കല്‍പ്പറ്റ ബൈപ്പാസ് നിര്‍മാണം ഏറ്റെടുത്തത്.

Back to top button
error: