CrimeNEWS

മുറി വാടകയ്‌ക്കെടുത്ത് പരിസരത്ത് മയക്കുമരുന്ന് വില്‍പ്പന; കഞ്ചാവും എം.ഡി.എം.എ യുമായി യുവാവ് പിടിയില്‍

ചേര്‍ത്തല: എറണാകുളത്ത് മുറി വാടകയ്‌ക്കെടുത്തു സ്ഥിരതാമസമാക്കി പ്രദേശത്ത് മയക്കുമരുന്നു വില്‍പ്പന നടത്തിവന്ന പ്രതി പിടിയില്‍. ചേര്‍ത്തല എസ്.എല്‍ പുരം തോപ്പില്‍ എം. മിഥുനാണ് (24) ഇന്നലെ പുലര്‍ച്ചെ ചേര്‍ത്തല റെയില്‍വെ സ്‌റ്റേഷനു സമീപത്തു നിന്നും വാഹന പരിശോധനയ്ക്കിടെ ചേര്‍ത്തല റേഞ്ച് എക്‌സെസെസിന്റെ പിടിയിലായത്. രണ്ട് കിലോ അറുന്നൂറ് ഗ്രാം കഞ്ചാവും ഒരു ഗ്രാം എം.ഡി.എം.എയും ഇയാളില്‍നിന്ന് പിടിച്ചെടുത്തു.

മിഥുന്‍ സഞ്ചരിച്ച െബെക്കും പിടികൂടി. ഇയാള്‍ എറണാകുളത്ത് മുറി വാടകയ്‌ക്കെടുത്തു സ്ഥിര താമസമാക്കിയാണ് കഞ്ചാവു കടത്തിയിരുന്നതെന്ന് എക്‌െസെസ് പറഞ്ഞു. രാത്രിയിലും പുലര്‍ച്ചെയുമായാണ് െബെക്കില്‍ കഞ്ചാവ് ചേര്‍ത്തല താലൂക്കിലെ വിവിധ ഭാഗങ്ങളിലേക്ക് വില്‍പനയ്ക്കായി എത്തിച്ചിരുന്നത്. സിന്തറ്റിക് ലഹരി മരുന്നായ എം.ഡി.എം.എയുടെ കച്ചവടവും നടത്തിയിരുന്നു.

കഞ്ചാവിന്റെ ഉറവിട സംബന്ധിച്ചും ചേര്‍ത്തല താലൂക്കില്‍ പതിവായി വാങ്ങുന്നവരെ സംബന്ധിച്ചു വിവരം ലഭിച്ചതായും അന്വേഷണം വ്യാപിപ്പിച്ചതായും എക്‌െസെസ് പറഞ്ഞു. കഞ്ചാവ് കടത്ത് സംബന്ധിച്ച് എക്‌െസെസ് ഇന്റലിജന്‍സ് ബ്യൂറോയ്ക്ക് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്നാണ് പരിശോധന നടത്തിയത്.

റേഞ്ച് ഇന്‍സ്‌പെക്ടര്‍ വി.ജെ. റോയി, അസിസ്റ്റന്റ് ഇന്‍സ്‌പെക്ടര്‍ എന്‍. ബാബു, ഉദ്യോഗസ്ഥരായ ജേക്കബ്, ഷിബു പി. ബെഞ്ചമിന്‍ ബി.എം. ബിയാസ് എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ പിടികൂടിയത്. ചേര്‍ത്തല കോടതിയില്‍ ഹാജരാക്കിയ മിഥുനെ റിമാന്‍ഡ് ചെയ്തു.

Back to top button
error: