EnvironmentTRENDING

വലയില്‍ കുടുങ്ങി നീലക്കൊഞ്ച്; ഇന്റര്‍നെറ്റില്‍ വൈറലായി മൊഞ്ച്

ന്യൂയോര്‍ക്ക്: അമേരിക്കന്‍ മത്സ്യത്തൊഴിലാളിയുടെ വലയില്‍ കുടുങ്ങിയ നീലക്കൊഞ്ച് ഇന്റര്‍നെറ്റില്‍ വൈറല്‍ താരം. സാധാരണ കൊഞ്ചുകള്‍ ബ്രൗണ്‍/ ചുവപ്പ് നിറങ്ങളില്‍ കാണപ്പെടുമ്പോള്‍ അതിമനോഹരമായ നീല നിറമാണ് ഈ കൊഞ്ചിനെന്നുള്ളതാണ് പ്രത്യേകത.

നീലക്കൊഞ്ചുകള്‍ ഉണ്ടാകാനുള്ള സാധ്യത 20 ലക്ഷത്തിലൊന്നാണെന്നാണു ഗവേഷകര്‍ പറയുന്നത്. ജനിതകെവെകല്യംകൊണ്ടാണ് ഇവയുടെ നിറം നീലയായി മാറുന്നതെന്നും ചില പ്രോട്ടീനുകള്‍ കൂടുതലായി ഉല്‍പ്പാദിപ്പിക്കാന്‍ ഇവയ്ക്കു കഴിവുണ്ടെന്നും വിദഗ്ധര്‍ പറയുന്നു.

Signature-ad

പോര്‍ട്ട്ലാന്‍ഡ് തീരത്തുനിന്നാണ് ജോഹാന്‍ ലാര്‍സന്‍ എന്നയാള്‍ക്ക് നീലക്കൊഞ്ചിനെ ലഭിച്ചത്. എന്നാല്‍ തനിക്കു ലഭിച്ചത് അപൂര്‍വ കൊഞ്ചിനെയാണെന്നു ജോഹാന്‍ അറിഞ്ഞില്ല. ഫോട്ടോ എടുത്ത ഉടന്‍ ലാര്‍സന്‍ അതിനെ ജലത്തിലേക്കുതന്നെ വിടുകയും ചെയ്തു.

പിന്നീട് ചിത്രം ട്വീറ്റ് ചെയ്തപ്പോഴാണ് അത്ഭുതാവഹമായ പ്രതികരണങ്ങള്‍ വന്നുതുടങ്ങിയത്. 5,16,000 െലെക്കും 43,000 ഷെയറുകളുമായി ചിത്രം ലോകമെങ്ങും പ്രചരിപ്പിക്കപ്പെട്ടു. ഇത്തരം കൊഞ്ചിനെ ആദ്യമായിട്ടാണു കാണുന്നതെന്ന് നിരവധി ആളുകള്‍ കുറിച്ചു.

അപൂര്‍വ ഇനം കൊഞ്ചിനെ തങ്ങള്‍ക്കും കിട്ടിയിട്ടുണ്ടെന്ന് ചുരുക്കം ചിലര്‍ ഇതിനിടെ അറിയിക്കുകയും ചെയ്തു. 1993 ല്‍ തനിക്കു കിട്ടിയ കൊഞ്ചിനെ മീന്‍വളര്‍ത്തല്‍ കേന്ദ്രത്തിനു കൊടുത്തുവെന്നാണ് ഒരാള്‍ എഴുതിയത്. പലരുടെയും വാക്കുകളില്‍ നീലക്കൊഞ്ചിനെ കണ്ടതിന്റെ വിസ്മയവും സന്തോഷവും നിറഞ്ഞൊഴുകി.

 

Back to top button
error: