കൊച്ചി: ജി.സി.ഡി.എ ലേസർ ഷോ പദ്ധതിയിലെ അഴിമതിയില്‍ മുൻ ചെയര്‍മാനും കോൺഗ്രസ് നേതാവുമായ എൻ.വേണുഗോപാൽ അടക്കം 9 പേർക്കെതിരെ വിജിലൻസ് കേസെടുത്തു.പദ്ധതിയിൽ ഒരു കോടിയോളം രൂപ സർക്കാർ സ്ഥാപനമായ ജി.സി.ഡി.എ ക്ക് നഷ്ടം ഉണ്ടാക്കിയതിനാണ് കൊച്ചി വിജിലൻസ് യൂണിറ്റ് കേസെടുത്തത്.
എൻ. വേണുഗോപാലിനു പുറമേ ജി.സി.ഡി.എ മുൻ സെക്രട്ടറി ആർ.ലാ അടക്കമുള്ള ഉദ്യോഗസ്ഥരും പദ്ധതി നടപ്പാക്കിയ കമ്പനി ഉടമയും മാനേജിങ് ഡയറക്ടറുമായ സുനിയ മഹേഷ് കുമാർ , ഡയറക്ടർ മഹേഷ് കുമാറുമാർ എന്നിവരും കേസില്‍ പ്രതികളാണ്. സാമ്പത്തിക ലാഭത്തിനായി പൊതുപ്രവർത്തകരും ഉദ്യോഗസ്ഥരും കരാറുകാരും ഒത്തുകളിച്ചെന്നും എഫ്.ഐ.ആറിലുണ്ട്. കടവന്ത്ര സ്വദേശിയായ കെ.ടി ചെഷയരിന്റെ പരാതിയിലാണ് വിജിലൻസ് പ്രതികള്‍ക്കെതിരെ കേസെടുത്തത്.