NEWS

കൊളസ്‌ട്രോള്‍ കുറയ്ക്കാന്‍ ഇതുമതി

കൊഴുപ്പ് അടങ്ങിയ ഭക്ഷണങ്ങളും ഫാസ്റ്റ് ഫുഡും വ്യായാമത്തിന്റെ കുറവുമൊക്കെ കൊളസ്‌ട്രോളിനെ ക്ഷണിച്ചുവരുത്തുന്നു. ശരീരത്തില്‍ കൊളസ്‌ട്രോള്‍ പിടിമുറുക്കുന്നതിന് ഇന്നു പ്രായമില്ല. എന്നാല്‍ കൊളസ്‌ട്രോള്‍ കുറയ്ക്കാന്‍ ലളിതമായ വഴികളുണ്ട്. അതും നമ്മുടെ നിത്യജീവിതത്തിന്റെ സമയം അപഹരിക്കാതെ തന്നെ. അമിതമാകുന്ന കൊളസ്‌ട്രോള്‍ ഹൃദയസ്തംഭനത്തിനും മസ്തിഷ്‌കാഘാതത്തിനും കാരണമാകുന്നു എന്നതുകൊണ്ടു തന്നെ ഇതു നിസാരമായി തള്ളിക്കളയാന്‍ പാടില്ല. നമ്മുടെ ദൈനംദിന ജീവിതത്തില്‍ ഉപയോഗിക്കുന്ന ചില ആഹാരങ്ങള്‍ കൃത്യമായി ഉപയോഗിച്ചാല്‍ കൊളസ്‌ട്രോളില്‍ നിന്ന് മുക്തി നേടാം എന്ന് മാത്രമല്ല കൊളസ്‌ട്രോള്‍ വരാതെ തടയാനും കഴിയും.

 

മോര്

Signature-ad

സംശയിക്കേണ്ട. കൊളസ്‌ട്രോള്‍ കുറയ്ക്കാന്‍ കഴിയുന്ന ഏറ്റവും മികച്ച പാനീയമാണ് മോരുംവെള്ളം. പാട നീക്കിയ മോര് നല്ല കൊളസ്‌ട്രോള്‍ നിയന്ത്രകനാണ്. കൊളസ്‌ട്രോള്‍ വര്‍ദ്ധനയ്ക്കു കാരണമാകുന്ന ബൈല്‍ ആസിഡുകളുടെ പ്രവര്‍ത്തനത്തെ മോര് തടയും. ബൈല്‍ ആസിഡുകളെ പുറംതള്ളുകയും ചെയ്യും. മോര് കാച്ചി ഉപയോഗിച്ചാലും നല്ലതുതന്നെ. മോര് കാച്ചുമ്പോള്‍ ഉലുവയും കറിവേപ്പിലയും വെളുത്തുള്ളിയും ഉപയോഗിക്കുന്നതു കൊണ്ടു ഗുണം ഇരട്ടിക്കും.

സോയാബീന്‍

സോയാബീന്‍ നല്ലൊരു കൊളസ്‌ട്രോള്‍ നിയന്ത്രകനാണ്. ദിവസം 27 ഗ്രാം സോയാബീന്‍ കഴിച്ചാല്‍ എച്ച്ഡിഎല്‍ കൊളസ്‌ട്രോളിന്റെ അളവ് ആറു മുതല്‍ ഒമ്പതു ശതമാനം വരെ കുറയും.

നെല്ലിക്ക

നെല്ലിക്ക ചീത്ത കൊളസ്‌ട്രോള്‍ കുറയ്ക്കുമെന്നു മാത്രമല്ല നല്ല കൊളസ്‌ട്രോളിനെ വര്‍ധിപ്പിക്കുകയും ചെയ്യും. ആന്റി ഓക്‌സൈഡുകളും വൈറ്റമിന്‍ സിയും ധാരാളം അടങ്ങിയിട്ടുണ്ട് നെല്ലിക്കയില്‍.

ഗ്രീന്‍ ടീ

കൊളസ്‌ട്രോള്‍ കുറയ്ക്കുന്നതില്‍ ഗ്രീന്‍ ടീയ്ക്ക് മുഖ്യപങ്കുണ്ട്. ഇതിലെ ആന്റി ഓക്‌സിഡന്റുകള്‍ കൊളസ്‌ട്രോള്‍ കുറയ്ക്കാനും ശരീരത്തിനു ദോഷകരമായ ട്രൈഗ്ലിസറൈഡുകള്‍ ഒഴിവാക്കാനും സഹായിക്കും. ഗ്രീന്‍ ടീ ശീലമാക്കിയാല്‍ മരുന്ന് ഒഴിവാക്കി വ്യായാമത്തിലൂടെ കൊളസ്‌ട്രോള്‍ കുറയ്ക്കാന്‍ കഴിയും.

ഒലിവ് ഓയില്‍

ഒലിവ് ഓയിലില്‍ പോളിഫിനോളുകള്‍ ധാരാളം അടങ്ങിയിട്ടുണ്ട്. ഇതിലെ മോണോസാച്വറേറ്റഡ് ഫാറ്റി ആസിഡുകള്‍ കൊളസ്‌ട്രോള്‍ തടയുന്നു.

വെളുത്തുള്ളി

കൊളസ്‌ട്രോളിനെ നിയന്ത്രിക്കാന്‍ ഏറ്റവും നല്ലതാണ് വെളുത്തുള്ളി. വെറുതെ ചവച്ചരച്ചു തിന്നുന്നതാണ് ഏറ്റവും നല്ലത്. വെളുത്തുള്ളിയിലെ അലിസിന്‍ കൊളസ്‌ട്രോള്‍ രക്തധമനികളില്‍ പിടിക്കുന്നത് തടയുന്നു.

 

 

കറിവേപ്പില

 

 

ഭക്ഷണം പാകം ചെയ്യുമ്പോള്‍ കറിവേപ്പില ഉപയോഗിക്കുന്നവരാണ് മലയാളികള്‍. എന്നാല്‍ കറികളില്‍ ഉപയോഗിക്കുന്നത് പോലെ തന്നെ കറിവേപ്പില പച്ചയ്ക്ക് കഴിക്കുന്നതും കൊളസ്‌ട്രോളിനെ കുറയ്ക്കും. കറിവേപ്പില അരച്ചെടുത്ത് ഒരു സ്പൂണ്‍ വീതം പ്രഭാതത്തില്‍ ചൂടുവെള്ളത്തില്‍ കഴിക്കുകയാണെങ്കില്‍ കൊളസ്‌ട്രോള്‍ വളരെ വേഗം നിയന്ത്രണത്തിലാകും. ചീത്ത കൊളസ്‌ട്രോളിനെ കുറയ്ക്കുന്ന ഏറ്റവും മികച്ച ഔഷധമാണ് കറിവേപ്പില.

Back to top button
error: