NEWS

മഴക്കാലത്തെ അപകടങ്ങൾ ഒഴിവാക്കാൻ ശ്രദ്ധിക്കാം

ഴക്കാലത്ത് അപകട സാധ്യത കൂടുന്നതിനാൽ
പാരപ്പറ്റ്  ഇല്ലാത്ത കിണറിന്റെ അടുത്തേക്ക് പോകുന്നത് ഒഴിവാക്കുക
കിണറുകളുടെ  അടുത്തേക്ക് കുട്ടികൾ പോകുന്നില്ല എന്ന് രക്ഷിതാക്കൾ ഉറപ്പു വരുത്തുക.
കെട്ടിടങ്ങളിൽ എവിടെയെങ്കിലും വിള്ളൽ വീണിട്ടുണ്ടോ എന്ന് പരിശോധിക്കുക
ഒഴുക്കുള്ള വെള്ളത്തിൽ ഇറങ്ങാനുള്ള ആവേശം ഒഴിവാക്കുക.
പുഴയിലോ കായലിലോ ഉള്ള കുളി ഒഴിവാക്കുക .
വലിയ മരങ്ങൾക്ക് അടുത്ത് നിൽക്കുന്നത് ഒഴിവാക്കുക.
മരങ്ങളുടെ കീഴിൽ വാഹനങ്ങൾ പാർക്ക് ചെയ്യാതിരിക്കുക
ഈർപ്പം നിലനിൽക്കുന്നതിനാൽ വൈദ്യുത ഉപകരണങ്ങൾ അശ്രദ്ധമായി കൈകാര്യം ചെയ്യുന്നത് ഒഴിവാക്കുക.
ചെറുതായി നനഞ്ഞ അവസ്ഥയുണ്ടെങ്കിൽ ഫോൺ ചാർജ് ചെയ്യാൻ പാടുള്ളതല്ല.
വാഹനങ്ങളുടെ ബ്രേക്കിംഗ് സിസ്റ്റം ഉറപ്പു വരുത്തുക.
വാഹനങ്ങളുടെ വൈപ്പറുകൾ  പ്രവർത്തിക്കുന്നുണ്ട് എന്ന് ഉറപ്പുവരുത്തുക.
മഴക്കാലത്ത് വിനോദയാത്രകൾ ഒഴിവാക്കുക.
മൺസൂൺ മണ്ണിനെ തൊടുമ്പോൾ മെലിഞ്ഞുണങ്ങിയ നീരുറവകൾ നിറഞ്ഞൊഴുകും.കേരളം അപ്പോൾ വെള്ളച്ചാട്ടങ്ങളുടെ സ്വന്തം നാടാകും.കാഴ്ചയിൽ പാൽനുര ചിതറി ഒഴുകുന്ന വെള്ളച്ചാട്ടങ്ങൾ അതിലേക്ക് ഇറങ്ങാൻ മനസ്സിനെ ക്ഷണിക്കും.എന്നാൽ ഒഴുക്കുവെള്ളത്തിന്റെ ശക്തി പ്രവചനാതീതമാണ്.
വെള്ളച്ചാട്ടങ്ങൾ കാണാനുള്ളതാണ്. പ്രകൃതിയിലലിഞ്ഞ് പുതിയൊരു ഊർജം നേടാനുള്ള അവസരം.സാഹസികതയ്ക്ക് മുതിർന്ന് അത് വീടിനും നാടിനും തോരാക്കണ്ണീരാകാതിരിക്കാനുള്ള ഉത്തരവാദിത്വം ഓരോ ആൾക്കും ഉണ്ട്.

Back to top button
error: