NEWS

പ്രായപൂര്‍ത്തിയാവാത്ത മകളെ പീഡിപ്പിച്ച ആളെ അച്ഛനും സഹോദരങ്ങളും ചേർന്ന് വെട്ടിക്കൊന്നു

തിരുവണ്ണാമലൈ:പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചയാളെ ഇരയുടെ അച്ഛനും രണ്ടു സഹോദരങ്ങളും ചേര്‍ന്നു വെട്ടിക്കൊലപ്പെടുത്തി.
തിരുവണ്ണാമല സീയാര്‍ പാണ്ടിയമ്ബാക്കത്തെ സ്വകാര്യ ബസ് ഡ്രൈവറായ മുരുകനാണു കൊല്ലപ്പെട്ടത്. ബന്ധു കൂടിയായ 16 കാരിയെയാണ് ഇയാൾ ലൈംഗികമായി പീഡിപ്പിച്ചത്. വീട്ടില്‍ മറ്റാരുമില്ലാത്ത സമയത്ത്, അതിക്രമിച്ചു കയറിയായിരുന്നു പീഡനം.
ഈ കേസില്‍ അറസ്റ്റിലായ മുരുകന്‍  കഴിഞ്ഞ 23നാണു ജാമ്യം ലഭിച്ചതിനെ തുടർന്ന് പുറത്തിറങ്ങിയത്.തുടര്‍ന്ന് കഴിഞ്ഞ ദിവസം രാവിലെ വീടിനു മുൻപിൽ നിൽക്കുമ്പോൾ പെൺകുട്ടിയുടെ അച്ഛനും സഹോദരങ്ങളും ചേർന്ന് വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു.

Back to top button
error: