ആലപ്പുഴ ജില്ലയിലാണ് ഏറ്റവുമധികം മത്സരങ്ങള്‍ – ആറെണ്ണം.കൊല്ലത്തും എറണാകുളത്തും രണ്ട് വീതവും തൃശൂര്‍, കോട്ടയം ജില്ലകളില്‍ ഓരോ മത്സരവും നടക്കും.ഇതുകൂടാതെ ചാലിയാറിൽ പ്രദര്‍ശന വള്ളംകളിയും നടക്കും.
ടീമുകള്‍
• ട്രോപ്പിക്കല്‍ ടൈറ്റന്‍സ് • മൈറ്റി ഓര്‍സ് • കോസ്റ്റ് ഡോമിനേഴ്സ് • റേജിംഗ് റോവേഴ്സ് • ബാക്ക് വാട്ടര്‍ വാരിയേഴ്സ് • തണ്ടര്‍ ഓര്‍സ് • ബാക്ക് വാട്ടര്‍ നൈറ്റ്സ് • ബാക്ക് വാട്ടര്‍ നിന്‍ജ • പ്രൈഡ് ചേസേഴ്സ്
മത്സരക്രമം
• നെഹ്റു ട്രോഫി – സെപ്തം. 4
• കോട്ടയം താഴത്തങ്ങാടി – സെപ്തം. 17
പുളിങ്കുന്ന് – സെപ്തം. 24
• പിറവം – ഒക്ടോ. 1
• എറണാകുളം മറൈന്‍ ഡ്രൈവ് – ഒക്ടോ. 8
• കോട്ടപ്പുറം – ഒക്ടോ. 15
• കൈനകരി – ഒക്ടോ. 22
• കരുവാറ്റ – ഒക്ടോ. 29
• പാണ്ടനാട് – നവം. 5
• കായംകുളം – നവം. 12
• കല്ലട – നവം. 19
• കൊല്ലം പ്രസിഡന്റസ് ട്രോഫി – നവം. 26
കൊച്ചി ഗ്രാന്റ് ഹയാത്തില്‍ നടന്ന ചടങ്ങില്‍ ടൂറിസം മന്ത്രി പി.എ. മുഹമ്മദ് റിയാസ് ടീമുകളെ പരിചയപ്പെടുത്തി.ജഴ്സിയും അവതരിപ്പിച്ചു.കേരളത്തിലെ തനത് കായികവിനോദത്തെ ലോകനിലവാരത്തിലേക്ക് ഉയര്‍ത്തുകയാണ് ലക്ഷ്യമെന്ന് ചടങ്ങിനിടെ മന്ത്രി അറിയിച്ചു.