KeralaNEWS

എസ്.ബി.ഐ മിൽമയുമായി സഹകരിച്ച് ധവള വിപ്ലവത്തിന് ധാരണ, ക്ഷീരകർഷകർക്ക് ഗുണം പകരുന്ന പദ്ധതി

  ക്ഷീരകർഷകർക്ക് അവരുടെ പ്രവർത്തന മൂലധന ആവശ്യങ്ങൾക്കായി കിസാൻ ക്രെഡിറ്റ്‌ കാർഡ് (മൃഗസംരക്ഷണം & മത്സ്യബന്ധനം) മുഖേന ധനസഹായം നൽകുന്നതിനായി മിൽമ ( കേരള സ്റ്റേറ്റ് മിൽക്ക് മാർക്കറ്റിംഗ് ഫെഡറേഷൻ) യുമായി എസ്.ബി.ഐ ധാരണാപത്രത്തിൽ ഒപ്പ് വച്ചു.

സർക്കിൾ സി.ജി.എം വെങ്കട്ട രമണ ബായിറെഡ്ഡിയും മിൽമ മാനേജിംഗ് ഡയറക്ടർ ഡോ. പാട്ടീൽ സുയോഗ് സുഭാഷ്റാവു ഐഎഫ്‌എസും തിരുവനന്തപുരത്തെ ലോക്കൽ ഹെഡ് ഓഫീസിൽ ധാരണാപത്രത്തിൽ ഒപ്പുവച്ചു. എസ് ബി ഐ സിജിഎം സ്ട്രാറ്റജി (അഗ്രി &എഫ് ഐ) ആദികേശവൻ എസ്, ജനറൽ മാനേജർമാരായ വി. സീതാരാമൻ, ടി. ശിവദാസ്, ഡി ജി എം ആർ.മുരളീധരൻ ക്ഷീരവികസനവകുപ്പിലെ ജോയിന്റ് ഡയറക്ടർ ശശികുമാർ ഡെപ്യൂട്ടി ഡയറക്ടർ രാംഗോപാൽ തുടങ്ങിയവരും പങ്കെടുത്തു.

കേരളത്തിലെ ക്ഷീരകർഷകർ, ക്ഷീര സംബന്ധമായ മറ്റ് ബിസിനസ് പ്രവർത്തനങ്ങൾ,സംരംഭങ്ങൾ എന്നിവയ്‌ക്ക് കിസാൻ ക്രെഡിറ്റ് കാർഡിലൂടെയും മറ്റ് വായ്പാ പദ്ധതികളിലൂടെയും ബാങ്ക് വായ്പകൾക്കായി സഹകരണ/പങ്കാളിത്തത്തിന്റെ മേഖലകളിലൂടെ നടപ്പിൽ വരുത്തുന്നതിന് എസ്ബിഐയും മിൽമയും തമ്മിലുള്ള വിശാലമായ ധാരണാ നിബന്ധനകളിലൂടെ സാധ്യമാക്കുന്നു. കന്നുകാലികളെ വാങ്ങുന്നതിനുള്ള വായ്പകൾ, മൃഗസംരക്ഷണം, കാർഷിക അടിസ്ഥാന സൗകര്യങ്ങൾ, മറ്റ് അനുബന്ധ പ്രവർത്തനങ്ങൾ എന്നിവ ഉൾപ്പെടെയുള്ള ക്ഷീരമേഖലകളിൽ മുദ്ര സ്കീം ഉൾപ്പെടെയുള്ള വായ്പകൾ ലഭ്യമാക്കുന്നു.

ക്ഷീരവികസന വകുപ്പുമായി സഹകരിച്ച് മിൽമ, ക്ഷീര വായ്പാ അപേക്ഷകൾ സ്വീകരിക്കുന്നതിനും നൽകുന്നതിനും, തിരിച്ചടവിനും എസ്ബിഐ ശാഖകൾ സഹായിക്കും.

സംസ്ഥാനത്തുടനീളമുള്ള മിൽമ സൊസൈറ്റികളിലേക്ക് ക്ഷീരകർഷകർക്ക് പാൽ നൽകുവാൻ ഈ ക്രമീകരണം വഴിയൊരുക്കും.

Back to top button
error: