കൊല്‍ക്കത്ത: പ്രതിപക്ഷ പാര്‍ട്ടികളുടെ രാഷ്ട്രപതി സ്ഥാനാര്‍ത്ഥിയായ യശ്വന്ത് സിന്‍ഹയെക്കാളും മികച്ച സ്ഥാനാര്‍ത്ഥിയാണ് ബിജെപിയുടെ ദ്രൗപതി മുര്‍മുവെന്ന് ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി.
എന്‍ ഡി എയുടെ രാഷ്ട്രപതി സ്ഥാനാര്‍ത്ഥി മുര്‍മുവാണെന്ന് നേരത്തെ പറഞ്ഞിരുന്നെങ്കില്‍ പിന്തുണയ്ക്കുമായിരുന്നെന്നും മമത പറഞ്ഞു. ഇസ്കോണ്‍ രഥയാത്രയുമായി ബന്ധപ്പെട്ട ചടങ്ങില്‍ സംസാരിക്കുകയായിരുന്നു മമത. വിശാല പ്രതിപക്ഷ സഖ്യത്തിന് വേണ്ടി യശ്വന്ത് സിന്‍ഹയെ സ്ഥാനാര്‍ത്ഥിയാക്കുന്നതില്‍ മുഖ്യ പങ്ക് വഹിച്ച വ്യക്തിയാണ് മമത. അവര്‍ തന്നെയാണ് ഇപ്പോള്‍ സ്വന്തം സ്ഥാനാര്‍ത്ഥിയെ തള്ളിപ്പറഞ്ഞിരിക്കുന്നത് എന്നതാണ് ഏറെ വിചിത്രം.
എപിജെ അബ്ദുള്‍ കലാമിനെ തിരഞ്ഞെടുത്തത് പോലെ ഒരാളെ സംയുക്തമായി രാഷ്ട്രപതി സ്ഥാനാര്‍ത്ഥിയാക്കുന്നതാണ് എപ്പോഴും നല്ലതെന്ന് മമത പറഞ്ഞു. രാഷ്ട്രപതി സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കുന്നതിന് മുമ്ബ് ബിജെപി തന്റെ അഭിപ്രായം തേടിയിരുന്നെന്നും എന്നാല്‍ സ്ഥാനാര്‍ത്ഥി ആരാണെന്ന് പറഞ്ഞിരുന്നില്ലെന്നും മമത പറഞ്ഞു.