NEWS

12കാരിയെ കാമുകന്‍മാരെക്കൊണ്ട് ക്രൂര മാനഭംഗത്തിനിരയാക്കി കൊലപ്പെടുത്തിയ കേസില്‍ സഹോദരി അടക്കം 7 പേര്‍ അറസ്റ്റിൽ

ലക്‌നൗ: മൂത്ത സഹോദരിയുടെ അവിഹിതബന്ധം കണ്ടെത്തിയ 12കാരിയെ കാമുകന്‍മാരെക്കൊണ്ട് ക്രൂര മാനഭംഗത്തിനിരയാക്കി കൊലപ്പെടുത്തിയ കേസില്‍ 19കാരിയടക്കം 7 പേര്‍ അറസ്റ്റില്‍.

ചൊവ്വാഴ്ചയാണ് ആളൊഴിഞ്ഞ കരിമ്ബിന്‍തോട്ടത്തിൽ പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്.കുഞ്ഞനുജത്തിയെ യുവാക്കള്‍ കൂട്ടമാനഭംഗത്തിനിരയാക്കുമ്ബോള്‍ ചേച്ചി കൈകള്‍ പിടിച്ചുവച്ചു നല്‍കി അവരെ സഹായിച്ചു.

 

സഹോദരിക്ക് നാല് പേരുമായി അവിഹിത ബന്ധമുണ്ടെന്ന് കണ്ടെത്തിയ 12കാരി, ഇക്കാര്യം മാതാപിതാക്കളെ അറിയിക്കുമെന്ന് പറഞ്ഞതാണ് വൈരാഗ്യത്തിനിടയാക്കിയത്.

 

 

സ്‌നേഹം നടിച്ച്‌ അനുജത്തിയെ അടുത്തുള്ള കരിമ്ബിന്‍തോട്ടത്തിലെത്തിച്ച യുവതി, കാമുകന്‍മാരെ ഉപയോഗിച്ച്‌ കൂട്ടമാനഭംഗം ചെയ്തു. രഞ്ജിത്ത് ചൗഹാന്‍, അമര്‍ സിംഗ്, അങ്കിത്, സന്ദീപ് ചൗഹാന്‍എന്നീ നാല് പേര്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ചപ്പോള്‍ രണ്ട് പേര്‍ കാവല്‍ നിന്നു. യുവതി അനുജത്തിയെ പിടിച്ചുവച്ചു കൊടുത്തു. പ്രതികളെല്ലാം 20, 25 വയസിനിടയിലുള്ളവരാണ്.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: