Month: June 2022
-
NEWS
ചന്ദ്രക്കലയും നക്ഷത്രവും പതിച്ച് പോലീസ് വാഹനം; വിവാദമായപ്പോൾ വണ്ടി മാറ്റി
പത്തനംതിട്ട: ചന്ദ്രക്കലയും നക്ഷത്രവും പതിപ്പിച്ച് പോലീസ് ജീപ്പ്. പമ്ബയിലാണ് വാഹനം കണ്ടെത്തിയത്.വിവാദമായതോടെ വാഹനം അവിടെ നിന്നും മാറ്റുകയും ചെയ്തു. മാസ പൂജക്ക് ശബരിമല നട തുറന്നപ്പോള്‍ പമ്ബയിലെത്തിയ പോലീസ് വാനിനെച്ചൊല്ലിയാണ് വിവാദം. വാഹനത്തിനു പിറകില്‍ ചന്ദ്രക്കലയും നക്ഷത്രവും പതിച്ചിരുന്നു. ബറ്റാലിയന്‍ ഉപയോഗിക്കുന്ന വാനിലായിരുന്നു ഇങ്ങനെ ചിഹ്നം പതിച്ചത്. തീര്‍ത്ഥാടകനായ കരുനാഗപ്പള്ളി സ്വദേശി ജയകുമാര്‍ നെടുമ്ബ്രേത്ത് ആണ് ദൃശ്യങ്ങള്‍ പകര്‍ത്തിയത്. വാഹനങ്ങള്‍ അനുവദിക്കുമ്ബോള്‍ പോലീസ് എന്ന് എഴുതുകയും ഔദ്യോഗിക ചിഹ്നം പതിക്കുകയുമല്ലാതെ മറ്റ് യാതൊരുവിധ ചിഹ്നങ്ങളും പാടില്ലെന്നാണ് സംഭവത്തിൽ ഔദ്യോഗിക വിശദീകരണം.
Read More » -
Crime
സ്വത്ത് തര്‍ക്കം: അച്ഛന്റെ തലയും സഹോദരന്റെ കാറും തകര്‍ത്ത സ്ത്രീ അറസ്റ്റില്‍
തിരുവനന്തപുരം: സ്വത്ത് തര്‍ക്കത്തെത്തുടര്‍ന്ന് മകള്‍ കല്ലുകൊണ്ട് അച്ഛന്റെ തലയ്ക്കടിച്ച് പരിക്കേല്‍പ്പിച്ചു. പയറ്റുവിള പുളിയീര്‍ക്കോണം കുന്നുവിള വീട്ടില്‍ ശ്രീധരന്‍ നാടാരെ(73)യാണ് മകള്‍ മിനിമോള്‍ ആക്രമിച്ചത്. സംഭവത്തില്‍ അച്ഛന്റെ പരാതിയില്‍ മിനിമോളെ വിഴിഞ്ഞം പോലീസ് അറസ്റ്റ് ചെയ്തു. വെള്ളിയാഴ്ചയായിരുന്നു സംഭവം. മകന്‍ അനിലിനോടൊപ്പമാണ് ശ്രീധരന്‍ നാടാര്‍ താമസിക്കുന്നത്. സഹോദരനായ അനിലിന് ശ്രീധരന്‍ നാടാര്‍ കൂടുതല്‍ സ്വത്ത് നല്‍കിയെന്നാരോപിച്ച് മിനിമോള്‍ പലപ്പോഴും വീട്ടിലെത്തി വഴക്കിടാറുണ്ടായിരുന്നു. വെള്ളിയാഴ്ചയും ഇതേ കാര്യമുന്നയിച്ച് തര്‍ക്കമുണ്ടായി. വഴക്കിനെത്തുടര്‍ന്ന് വീട്ടുമുറ്റത്തുണ്ടായിരുന്ന സഹോദരന്‍ അനിലിന്റെ കാറിന്റെ ഗ്ലാസ് കല്ലുകൊണ്ടിടിച്ച് പൊട്ടിച്ചു. അനില്‍ ഇക്കാര്യം ചോദ്യം ചെയ്തതിന്റെ പ്രകോപനത്തില്‍ കല്ലുമായി തിരികെയെത്തി ശ്രീധരന്‍ നാടാരെ ആക്രമിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. മരത്തില്‍നിന്നു വീണ് പരിക്കേറ്റതിനെ തുടര്‍ന്ന് ശസ്ത്രക്രിയ നടത്തിയ കാലില്‍ ചവിട്ടി പരിക്കേല്‍പ്പിച്ചതായും പരാതിയുണ്ട്. പിന്നീട് വീട്ടുവളപ്പില്‍ കെട്ടിയിരുന്ന പശുവിനെ മിനിമോള്‍ അഴിച്ചുകൊണ്ടുപോയി.തലയ്ക്കു പരിക്കേറ്റ ശ്രീധരനെ ബന്ധുക്കള്‍ ആശുപത്രിയിലെത്തിച്ച് ചികിത്സ നല്‍കി. പൊട്ടലേറ്റ തലയില്‍ എട്ട് തുന്നലിട്ടതായി ബന്ധുക്കള്‍ പറഞ്ഞു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡുചെയ്തു. വിഴിഞ്ഞം…
Read More » -
NEWS
കഥാകൃത്ത് ബാബു കുഴിമറ്റം മരിച്ചതായി വ്യാജ വാർത്ത
കൊച്ചി: കഥാകൃത്തും പത്രപ്രവർത്തകനും കേരള സ്റ്റേറ്റ് ബുക്ക് മാര്‍ക്കിന്റെ മുൻ മേധാവിയുമായ ബാബു കുഴിമറ്റം മരിച്ചതായി വ്യാജ വാർത്ത.ഇന്ന് രാവിലെ മുതൽ സോഷ്യൽ മീഡിയ വഴിയാണ് വാർത്ത പരന്നത്.ഒടുവിൽ കഥാകൃത്ത് തന്നെ ഇപ്പോൾ കുറിപ്പുമായി രംഗത്ത് വന്നിരിക്കുകയാണ്. കൂട്ടുകാരേ ആ മരണവാർത്ത തെറ്റാണ് ….. ******************************************** ഞാൻ മക്കളോടും കൊച്ചുമക്കളോടുമൊപ്പം കൊച്ചിയിലുണ്ട് ; പനങ്ങാട് കായൽത്തീരത്ത് മെറിഡിയൻ ഗ്രൂപ്പ്പണിതീർത്ത ബ്ലൂവാട്ടേഴ്സ് ഫ്ലാറ്റിലെ അവരുടെ വീട്ടിൽ. പ്രിയ സ്നേഹിതനും പ്രശസ്ത സിനിമാ സംവിധായകനുമായ ജോഷിയും (Joshy Mathew) ആർട്ടിസ്റ്റ് സുജാതനും ചേർന്ന് ഫോണിൽ വിളിക്കുമ്പോളാണു – സോഷ്യൽ മീഡിയയിൽ പ്രചരിച്ച എന്റെ മരണം ഞാൻ പോലും അറിയുന്നത്…. !
Read More » -
Crime
ഏറ്റുമാനൂരമ്പലത്തിന് മുകളില്‍ ഡ്രോണ്‍: ദൃശ്യങ്ങള്‍ പകര്‍ത്തിയ യുവാവ് അറസ്റ്റില്‍; യൂട്യൂബ് ചാനലിനുവേണ്ടിയെന്ന് പ്രതി
കോട്ടയം: അതീവ സുരക്ഷാ മേഖലയിലെ നിയന്ത്രണങ്ങള്‍ മറികടന്ന് ഏറ്റുമാനൂര്‍ മഹാദേവ ക്ഷേത്രത്തിന് മുകളിലൂടെ ഡ്രോണ്‍ പറത്തി ദൃശ്യങ്ങള്‍ പകര്‍ത്തിയ യുവാവ് കസ്റ്റഡിയില്‍. ഏറ്റുമാനൂര്‍ മങ്കര കലുങ്ക് സ്വദേശി തോമസിനെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. തിങ്കളാഴ്ച രാവിലെ എട്ടരയോടെയായിരുന്നു സംഭവം. ക്ഷേത്രത്തിന് മുകളിലൂടെ ഡ്രോണ്‍ പറക്കുന്നത് ശ്രദ്ധയില്‍പ്പെട്ട ജീവനക്കാരാണ് പോലീസില്‍ വിവരമറിയിച്ചത്. തുടര്‍ന്ന് പോലീസെത്തി തോമസിനെ പിടികൂടുകയായിരുന്നു. യൂട്യൂബ് ചാനലില്‍ അപ് ലോഡ് ചെയ്യാന്‍ വേണ്ടിയാണ് ദൃശ്യങ്ങള്‍ പകര്‍ത്തിയതെന്നാണ് ഇയാളുടെ മൊഴി. സംഭവത്തില്‍ മറ്റ് ദുരൂഹതകളില്ലെന്നാണ് പോലീസിന്റെ നിഗമനം. ക്ഷേത്രജീവനക്കാരുടെ മൊഴി രേഖപ്പെടുത്തിയ ശേഷം യുവാവിനെതിരേ കേസെടുത്തേക്കും. അതീവസുരക്ഷാ മേഖലയായ ഏറ്റുമാനൂര്‍ ക്ഷേത്ര പരിസരത്ത് ഡ്രോണ്‍ ഉപയോഗിക്കുന്നതിന് പോലീസ് നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. നേരത്തെ വിവാഹസംഘം ഡ്രോണ്‍ പറത്തി ദൃശ്യങ്ങള്‍ പകര്‍ത്തിയതിന് ഫോട്ടോഗ്രാഫറെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.
Read More » -
Kerala
സ്വപ്‌നയുടെ രഹസ്യമൊഴി ഇ.ഡിക്ക് കൈമാറി കോടതി
കൊച്ചി: സ്വര്‍ണക്കടത്ത് കേസില്‍ സ്വപ്ന സുരേഷ് കസ്റ്റംസിന് നല്‍കിയ രഹസ്യമൊഴിയുടെ പകര്‍പ്പ് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്(ഇ.ഡി) കൈമാറി. ഇ.ഡി. നല്‍കിയ അപേക്ഷ പരിഗണിച്ച് സാമ്പത്തിക കുറ്റകൃത്യങ്ങള്‍ പരിഗണിക്കുന്ന കൊച്ചിയിലെ പ്രത്യേക കോടതിയാണ് മൊഴി പകര്‍പ്പ് ഇ.ഡി.യ്ക്ക് കൈമാറിയത്. സ്വര്‍ണക്കടത്ത് കേസിലും ഡോളര്‍ കടത്ത് കേസിലും 2020-ലാണ് സ്വപ്ന സുരേഷ് കസ്റ്റംസിന് രഹസ്യമൊഴി നല്‍കിയിരുന്നത്. ഈ മൊഴികളില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍, പി. ശ്രീരാമകൃഷ്ണന്‍ തുടങ്ങിയവര്‍ക്കെതിരേ പരാമര്‍ശങ്ങളുണ്ടെന്ന് കസ്റ്റംസ് കമ്മീഷണറായിരുന്ന സുമിത്ത്കുമാര്‍ ഹൈക്കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തിലും വെളിപ്പെടുത്തിയിരുന്നു. രഹസ്യമൊഴിയുടെ പകര്‍പ്പ് ആവശ്യപ്പെട്ട് ഇ.ഡി. നേരത്തെ കോടതിയെ സമീപിച്ചിരുന്നെങ്കിലും കസ്റ്റംസിന്റെ എതിര്‍പ്പിനെ തുടര്‍ന്ന് ഈ അപേക്ഷകള്‍ കോടതി തള്ളിയിരുന്നു. നിലവില്‍ സ്വര്‍ണക്കടത്ത് കേസില്‍ കസ്റ്റംസ് അന്വേഷണം പൂര്‍ത്തിയായ സാഹചര്യത്തിലാണ് രഹസ്യമൊഴിയുടെ പകര്‍പ്പ് ഇ.ഡി.യ്ക്ക് കൈമാറിയത്. അതേസമയം, ഡോളര്‍ കടത്ത് കേസിലെ രഹസ്യമൊഴി ആവശ്യപ്പെട്ടുള്ള ഹര്‍ജി പരിഗണിക്കുന്നത് ജൂണ്‍ 22-ലേക്ക് മാറ്റി. കസ്റ്റംസ് അഭിഭാഷകന്റെ വാദം കൂടി കേള്‍ക്കേണ്ടതുണ്ടെന്ന് വ്യക്തമാക്കിയാണ് കോടതി ഹര്‍ജി പരിഗണിക്കുന്നത് മാറ്റിവെച്ചത്.
Read More » -
Breaking News
തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ഗുരുതരവീഴ്ച; വൃക്കമാറ്റിവെക്കല്‍ ശസ്ത്രക്രിയ വൈകി: രോഗി മരിച്ചു
തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല്‍ കോളേജിന്റെ ഗുരതര അനാസ്ഥയെത്തുടര്‍ന്ന് ശസ്ത്രക്രിയ വൈകിയതിന് പിന്നാലെ വൃക്ക രോഗി മരിച്ചു. വൃക്ക തകരാറിലായ രോഗിക്ക് മസ്തിഷ്‌കമരണം സംഭവിച്ച ആളില്‍നിന്ന് എടുത്ത വൃക്കയുമായി എറണാകുളത്തുനിന്ന് കൃത്യസമയത്ത് എത്തിയെങ്കിലും ശസ്ത്രക്രിയ മണിക്കൂറുകള്‍ വൈകി. പിന്നീട് ശസ്ത്രക്രിയ നടത്തിയെങ്കിലും രോഗി ഇന്ന് മരിച്ചു. ആശുപത്രി അധികൃതരുടെ പിടിപ്പുകേടും അനാസ്ഥയുമാണ് ശസ്ത്രക്രിയ വൈകിച്ചതെന്നാണ് ഉയരുന്ന ആക്ഷേപം. കിഡ്‌നിമാറ്റിവെക്കല്‍ ശസ്ത്രക്രിയയ്ക്ക് മുമ്പ് രോഗിക്ക് ഡയാലിസിസ് നടത്തണമെന്നും അതിനേതുടര്‍ന്നുണ്ടായ താമസമാണ് ശസ്ത്രക്രിയ വൈകാന്‍ ഇടയായതെന്നും ആശുപത്രി അധികൃതര്‍ പറയുന്നു. എന്നാല്‍ അവയവവുമായി കളമശ്ശേരിയില്‍ നിന്ന് പുറപ്പെടുന്ന സമയത്തു തന്നെ ഡയാലിസിസ് തുടങ്ങിയിരുന്നുവെങ്കില്‍ ഈ കാലതാമസം ഒഴിവാക്കാമായിരുന്നതേയുള്ളു. നെഫ്രോളജി,യൂറോളജി വിഭാഗങ്ങള്‍ സംയുക്തമായി നടത്തണ്ട ശസ്ത്രക്രിയയ്ക്ക് വേണ്ടി രോഗിയെ സജ്ജമാക്കുന്നതില്‍ വീഴ്ച സംഭവിച്ചുവെന്ന് വേണം വിലയിരുത്താന്‍. ഒരാളില്‍ നിന്ന് അവയം എടുത്ത് മാറ്റിയാല്‍ എത്രയും പെട്ടെന്ന് അത് സ്വീകര്‍ത്താവില്‍ വെച്ച് പിടിപ്പിക്കണം. ഇവിടെ അവയവം എത്തിച്ചിട്ടും നാലുമണിക്കൂറോളം വൈകിയെന്നത് ഗുരുതരമായ വീഴ്ചയാണ്. എറണാകുളം രാജഗിരി ആശുപത്രിയില്‍ ചികിത്സയിലുണ്ടായിരുന്ന…
Read More » -
Crime
കൊല്ലത്തെ രണ്ടര വയസുകാരനെ തട്ടിക്കൊണ്ട് പോയതുതന്നെയെന്ന് കുടുംബം; പോലീസ് പറയുന്നത്…
കൊല്ലം: നാടിനെ മുള്‍മുനയിലാക്കി അഞ്ചലില്‍ രണ്ടരവയസുകാരനെ പന്ത്രണ്ടു മണിക്കൂര്‍ കാണാതായ സംഭവത്തില്‍ ദുരൂഹത തുടരുന്നു. സംഭവത്തില്‍ ഒരാഴ്ച്ച പിന്നിട്ടിട്ടും പൊലീസ് അന്വേഷണം എങ്ങുമെത്തിയില്ല. കുട്ടിയെ തട്ടിക്കൊണ്ട് പോയതാണെന്ന വാദത്തില്‍ ഉറച്ചു നില്‍ക്കുകയാണ് കുടുംബം. അതേസമയം കുടുംബം സംശയം പ്രകടിപ്പിച്ചവരുടെയടക്കം മൊഴിയെടുത്തിട്ടും ഒരു തുമ്പും ലഭിച്ചില്ലെന്നാണ് അന്വേഷണ സംഘം പറയുന്നത്. ഒരു കിലോമീറ്ററോളം ദൂരമുള്ള ചെങ്കുത്തായ മല രണ്ടര വയസുകാരന്‍ ഒറ്റയ്ക്ക് എങ്ങനെ കയറി എന്ന ചോദ്യത്തിന് പൊലീസിനും ഉത്തരമില്ല. കാര്യമായ പുരോഗതിയില്ലെങ്കിലും അന്വേഷണം തുടരാന്‍ തന്നെയാണ് അഞ്ചല്‍ പൊലീസിന്റെ തീരുമാനം. കഴിഞ്ഞ പത്തിനാണ് തടിക്കാട് സ്വദേശികളായ അന്‍സാരി ഫാത്തിമ ദമ്പതികളുടെ മകനെ കാണാതായത്. പന്ത്രണ്ട് മണിക്കൂര്‍ നീണ്ട തെരച്ചിലിനൊടുവില്‍ വീടിന് ഒരു കിലോമീറ്റര്‍ അകലെ നിന്നാണ് കുട്ടിയെ കണ്ടെത്തിയത്. പിന്നാലെ കുട്ടിയുടെ കുടുംബാഗംങ്ങളും നാട്ടുകാരും കുട്ടിയെ തട്ടിക്കൊണ്ട് പോയതാണെന്ന സംശയമുന്നയിച്ചു. ഇവരുടെ പരാതിയിലാണ് പൊലീസ് അന്വേഷണം തുടങ്ങിയത്. രക്ഷിതാക്കളുടേയും ഇവര്‍ സംശയം പറഞ്ഞവരുടേയും മൊഴി പൊലീസ് ശേഖരിക്കുകയും ചിലരുടെ ഫോണ്‍ രേഖകളടക്കം…
Read More » -
India
ആക്രമണങ്ങളില്‍ ദുഃഖമുണ്ട്, അഗ്‌നിവീറുകള്‍ക്ക് ജോലി നല്‍കുമെന്ന് ആനന്ദ് മഹീന്ദ്ര
ദില്ലി: അഗ്‌നിപഥ് പദ്ധതിയെ അനുകൂലിച്ച് വ്യവസായി ആനന്ദ് മഹീന്ദ്ര രംഗത്ത്. സേവനം കഴിഞ്ഞിറങ്ങുന്ന അഗ്‌നിവീറുകള്‍ക്ക് ജോലി നല്‍കുമെന്ന് അദ്ദേഹം വാഗ്ദാനം ചെയ്തു. പദ്ധതിക്കെതിരായ രാജ്യത്താകമാനം പ്രതിഷേധം കനക്കുന്നതിനിടെയാണ് പദ്ധതിയെ പിന്തുണച്ച് ആനന്ദ് മഹീന്ദ്ര രംഗത്തെത്തിയത്. അഗ്‌നിപഥ് സേവനം പൂര്‍ത്തിയാക്കി പുറത്തിറങ്ങുന്ന അഗ്‌നിവീറുകള്‍ക്ക് ജോലി നല്‍കാന്‍ മഹീന്ദ്ര ഗ്രൂപ്പ് സന്നദ്ധമാണെന്ന് ആനന്ദ് ട്വീറ്ററിലൂടെയാണ് പ്രഖ്യാപിച്ചത്. അഗ്‌നിപഥ് പ്രതിഷേധങ്ങള്‍ക്കിടെയുണ്ടായ ആക്രമണങ്ങളില്‍ ദുഃഖമുണ്ടെന്നും അദ്ദേഹം പറഞ്ഞു. അഗ്‌നിവീറുകളുടെ അച്ചടക്കവും നൈപുണ്യവും അവരെ മികച്ച തൊഴില്‍ യോഗ്യരാക്കുമെന്ന് പദ്ധതി ആവിഷ്‌കരിച്ചപ്പോള്‍ ഞാന്‍ പറഞ്ഞിരുന്നു. ഇപ്പോഴും അക്കാര്യം ആവര്‍ത്തിക്കുന്നു. കോര്‍പ്പറേറ്റ് രംഗത്ത് അഗ്‌നിവീറുകള്‍ക്കു വലിയ തൊഴിലവസരമാണ് തുറന്നിരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. അഗ്‌നിവീറുകളുടെ നേതൃത്വം, ടീം വര്‍ക്ക്, ശാരീരിക പരിശീലനം എന്നിവ വ്യവസായത്തിന് അനുയോജ്യമായ പ്രഫഷനല്‍ പരിഹാരങ്ങള്‍ക്ക് ഉപയോഗിക്കാം. Saddened by the violence around the #Agneepath program. When the scheme was mooted last year I stated-& I repeat-the discipline & skills…
Read More »

