പത്തനംതിട്ട: ചന്ദ്രക്കലയും നക്ഷത്രവും പതിപ്പിച്ച് പോലീസ് ജീപ്പ്. പമ്ബയിലാണ് വാഹനം കണ്ടെത്തിയത്.വിവാദമായതോടെ വാഹനം അവിടെ നിന്നും മാറ്റുകയും ചെയ്തു.
മാസ പൂജക്ക് ശബരിമല നട തുറന്നപ്പോള്‍ പമ്ബയിലെത്തിയ പോലീസ് വാനിനെച്ചൊല്ലിയാണ് വിവാദം. വാഹനത്തിനു പിറകില്‍ ചന്ദ്രക്കലയും നക്ഷത്രവും പതിച്ചിരുന്നു. ബറ്റാലിയന്‍ ഉപയോഗിക്കുന്ന വാനിലായിരുന്നു ഇങ്ങനെ ചിഹ്നം പതിച്ചത്. തീര്‍ത്ഥാടകനായ കരുനാഗപ്പള്ളി സ്വദേശി ജയകുമാര്‍ നെടുമ്ബ്രേത്ത് ആണ് ദൃശ്യങ്ങള്‍ പകര്‍ത്തിയത്.
വാഹനങ്ങള്‍ അനുവദിക്കുമ്ബോള്‍ പോലീസ് എന്ന് എഴുതുകയും ഔദ്യോഗിക ചിഹ്നം പതിക്കുകയുമല്ലാതെ മറ്റ് യാതൊരുവിധ ചിഹ്നങ്ങളും പാടില്ലെന്നാണ് സംഭവത്തിൽ ഔദ്യോഗിക വിശദീകരണം.