Month: June 2022
-
Kerala
അഞ്ചലിൽ വീട്ടമ്മ ദേഹത്ത് മണ്ണെണ്ണയൊഴിച്ച് തീകൊളുത്തി മരിച്ചു, പ്രേരണക്കുറ്റത്തിന് ഭര്‍ത്താവിനെ അറസ്റ്റുചെയ്തു
കൊല്ലം: അഞ്ചൽ അയിലറയില്‍ വീട്ടമ്മ തീകൊളുത്തി ആത്മഹത്യചെയ്തു. അയിലറ കൈവല്യത്തില്‍ സംഗീത(42)യാണ് മരിച്ചത്. സംഭവത്തില്‍ ഭര്‍ത്താവ് ഹരികുമാറിനെ ആത്മഹത്യാപ്രേരണക്കുറ്റത്തിന് ഏരൂര്‍ പോലീസ് അറസ്റ്റുചെയ്തു. രണ്ടുവര്‍ഷമായി സംഗീതയും ഹരികുമാറും കുടുംബപ്രശ്‌നത്തെ തുടര്‍ന്ന് കുടുംബകോടതിയില്‍ കേസ് നടത്തിവരികയായിരുന്നു. കഴിഞ്ഞദിവസം രാത്രി ഹരികുമാര്‍ സംഗീതയുമായി വഴക്കിടുകയും ഇതില്‍ മനംനൊന്ത് സംഗീത മണ്ണെണ്ണ ദേഹത്തൊഴിച്ച് വീടിനു പുറത്തിറങ്ങി തീകൊളുത്തുകയുമായിരുന്നു. നിലവിളി കേട്ടെത്തിയ അയല്‍ക്കാരും ഹരികുമാറും ചേര്‍ന്നാണ് സംഗീതയെ അഞ്ചലിലെ സ്വകാര്യ ആശുപത്രിയിലും തുടര്‍ന്ന് തിരുവനന്തപുരം മെഡിക്കല്‍കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചത്. പുലര്‍ച്ചെ മൂന്നുമണിയോടെ മരിച്ചു. മകന്‍: കാര്‍ത്തിക്. ഏരൂര്‍ എസ്.എച്ച്.ഒ. എം.ജി.വിനോദ്, എസ്.ഐ. ശരലാല്‍ എന്നിവരുടെ നേതൃത്വത്തില്‍ ഫൊറന്‍സിക് സംഘം അയിലറയിലെ വീട്ടിലെത്തി കൂടുതല്‍ തെളിവുകള്‍ ശേഖരിച്ചു.. (ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. Toll free helpline number: 1056)
Read More » -
Kerala
പനി ബാധിച്ചു മരിച്ച പന്ത്രണ്ടു വയസ്സുകാരിക്ക് എച്ച് വൺ എൻ വൺ, വിദഗ്ദ ചികിത്സ ലഭിച്ചില്ലെന്നു പരാതി; കോഴിക്കോട് ജാഗ്രത
കൊയിലാണ്ടി: ഉള്ള്യേരി പഞ്ചായത്തിലെ ആനവാതിലിൽ പനി ബാധിച്ചു മരിച്ച 12 വയസ്സുകാരി ഋതുനന്ദക്ക് എച്ച് വൺ എൻ വൺ വൈറസ് ബാധിച്ചിരുന്നതായി സ്ഥിരീകരിച്ചു. കോഴിക്കോട് ജില്ലാ മെഡിക്കൽ ഓഫീസിൽ നിന്നും ഐ ഡി എസ് പി ( ഇന്റഗ്രേറ്റഡ്ഡ് ഡിസീസ് സർവൈലൻസ് പ്രോജക്ട്)യിൽ നിന്നും എച്ച് വൺ എൻ വൺ ബാധ സ്ഥിരീകരിച്ച് ഉള്ള്യേരി പ്രാഥമികാരോഗ്യ കേന്ദ്രത്തിലും പഞ്ചായത്ത് ഓഫീസിലും വിവരം നൽകിയിട്ടുണ്ട്. അതനുസരിച്ച് മരണപ്പെട്ട ഋതുനന്ദയുടെ വീടിന് ചുറ്റുമുള്ള നൂറു വീടുകളിൽ ഫീവർ സർവ്വേ ആരംഭിച്ചു. ക്ലോറിനേഷൻ പ്രവർത്തനങ്ങളും ആവശ്യമെങ്കിൽ ഫീവർ ക്ലിനിക്കുകളും ഉടൻ ആരംഭിക്കുമെന്ന് ഉള്ള്യേരി പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ ഡോ.ബിനോയ് പറഞ്ഞു. അന്വേഷണത്തിൽ ആശങ്കാജനകമായ സഹചര്യങ്ങളൊന്നും ശ്രദ്ധയിൽ പെട്ടിട്ടില്ല. ഉള്ള്യേരി പഞ്ചായത്തിലെ ആനവാതിലിൽ, കൂടത്തിങ്കൽ ഷൈജുവിന്റേയും രേഷ്മയുടേയും മകളാണ് ഋതുനന്ദ. തുടക്കത്തിൽ ശരിയായ ചികിത്സ ലഭിക്കാത്തതാണ് കുട്ടി മരിക്കാൻ കാരണമെന്ന് നാട്ടുകാർ ആരോപിക്കുന്നു. മെയ് 29 ന് കാലത്ത് പനിയെത്തുടർന്ന് കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ കുട്ടിയെ…
Read More » -
Business
ഒറ്റത്തവണ തീര്‍പ്പാക്കല്‍ ജൂണ്‍ 30 വരെ നീട്ടി
തിരുവനന്തപുരം; നവകേരളീയം കുടിശിക നിവാരണ പദ്ധതിയുടെ കാലാവധി ഒരു മാസം കൂടി ദീര്‍ഘിപ്പിച്ചു. സഹകരണ സംഘങ്ങളിലെ വാായ്പാ ബാദ്ധ്യതകള്‍ തീര്‍ക്കുന്നതിനുള്ള ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി 2021 ഓഗസ്റ്റ് 16 മുതലാണ് ആരംഭിച്ചത്. സെപ്റ്റംബര്‍ 31 വരെയായിരുന്നു കാലാവധി. കോവിഡ് മഹാമാരിയെ തുടര്‍ന്നുള്ള പ്രതിസന്ധി അവസാനിക്കാത്ത സാഹചര്യത്തില്‍ ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതിയുടെ കാലാവധി നീട്ടി നല്‍കണമെന്ന ആവശ്യം വന്നതോടെയാണ് നേരത്തെയും നീട്ടി നല്‍കിയത്. മേയ് 31 ന് അവസാനിച്ച പദ്ധതിയുടെ കാലാവധി ജൂണ്‍ 30 വരെ ദീര്‍ഘിപ്പിച്ചിട്ടുണ്ട്. കുടിശികയില്‍ വിവിധ തരത്തിലുള്ള ഇളവുകള്‍ നല്‍കി തിരിച്ചടയ്‌ക്കേണ്ട തുക കുറയ്ക്കുക വഴി വായ്പക്കാരന്റെ ബാദ്ധ്യത കുറയ്ക്കുകയാണ് ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. സഹകരണ മേഖലയിലെ എല്ലാ സ്ഥാപനങ്ങളിലും ഇതു ബാധകമാണ്.
Read More » -
LIFE
ഡീനോ ഡെന്നീസിന്റെ ചിത്രത്തിൽ മമ്മൂട്ടി
പ്രശസ്ത തിരക്കഥാകൃത്ത് കലൂര്‍ ഡെന്നീസിന്റെ മകൻ ഡീനോ ഡെന്നിസ് തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ആദ്യ ചിത്രത്തില്‍ മെഗാസ്റ്റാര്‍ മമ്മൂട്ടി നായകനാകുന്നു. തീയറ്റര്‍ ഓഫ് ഡ്രീംസിന്റെ ബാനറില്‍ ഡോള്‍വിന്‍ കുര്യാക്കോസ്, ജിനു വി എബ്രഹാം എന്നിവർ ചേര്‍ന്ന് നിർമ്മിക്കുന്ന ത്രില്ലര്‍ ശ്രേണിയിലുള്ള ഈ ബിഗ് ബഡ്ജറ്റ് ചിത്രത്തിന്റെ ഛായാഗ്രഹണം നിമിഷ് രവി നിർവ്വഹിക്കുന്നു. പ്രൊജക്ട് ഡിസൈനര്‍- ബാദുഷ. പൃഥ്വിരാജ് നായകനാവുന്ന ‘കാപ്പ’, ടൊവിനൊ തോമസ് നായകനാകുന്ന ‘അന്വേഷിപ്പിന്‍ കണ്ടെത്തും’ എന്നീ ചിത്രങ്ങള്‍ക്കുശേഷം തീയറ്റര്‍ ഓഫ് ഡ്രീംസ് നിര്‍മ്മിക്കുന്ന ചിത്രം കൂടിയാണിത്.
Read More » -
Kerala
നിരത്തിൽ ഇനി പറക്കും, സ്വിഫ്റ്റ് ബസുകളില്‍ കെഎസ്ആര്‍ടിസി ഡ്രൈവര്‍മാരെ നിയമിക്കുന്നു
തിരുവനന്തപുരം: അന്തര്‍ സംസ്ഥാന ദീര്‍ഘദൂര യാത്രകള്‍ക്കായുള്ള കെ സ്വിഫ്റ്റ് ബസുകളില്‍ കെഎസ്ആര്‍ടിസിയില്‍ നിന്നുള്ള ഡ്രൈവര്‍മാരെ നിയമിക്കാന്‍ തീരുമാനം. കെഎസ്ആര്‍ടിസിയില്‍ ജോലി ചെയ്യുന്നവരും വോള്‍വോ ബസ്സുകളില്‍ പരിശീലനം നേടിയിട്ടുള്ളതുമായ ഡ്രൈവര്‍മാരെയാണ് കെ സ്വിഫ്റ്റില്‍ നിയമിക്കുന്നതിന് കോര്‍പ്പറേഷന്‍ അപേക്ഷകള്‍ ക്ഷണിച്ചത്. തെരഞ്ഞെടുക്കപ്പെടുന്ന ജീവനക്കാര്‍ കെ സ്വിഫ്റ്റിലെ സേവന വ്യവസ്ഥകള്‍ പാലിക്കാന്‍ തയ്യാറാണ് എന്ന സമ്മതപത്രം നല്‍കണം. താല്‍പര്യമുള്ള ജീവനക്കാരുടെ പട്ടിക ജൂണ്‍ 10ന് മുമ്പ് ചീഫ് ഓഫീസില്‍ ലഭ്യമാക്കണമെന്നാണ് നിര്‍ദേശം. കെഎസ്ആര്‍ടിസിയില്‍ ഡ്രൈവര്‍ കം കണ്ടക്ടറായി ജോലി ചെയ്യുന്ന ജീവനക്കാരെയാണ് കെ സ്വിഫ്റ്റിലെ രണ്ട് ഡ്രൈവര്‍മാരില്‍ ഒരു ഡ്രൈവറായി നിയമിക്കുന്നത്. നിവലില്‍ കരാര്‍ അടിസ്ഥാനത്തിലാണ് കെ സ്വിഫ്റ്റില്‍ നിയമനം നടത്തുന്നത്. രണ്ട് ഡ്രൈവര്‍ കം കണ്ടക്ടര്‍മാരെയാണ് ഓരോ കെ സ്വിഫ്റ്റ് ബസ്സിലും നിയമിച്ചത്. കെഎസ്ആര്‍ടിസിയിലെ വേതന വ്യവസ്ഥയും കെ സ്വിഫ്റ്റിലെ യൂണിഫോമുമായിരിക്കും പുതിയ ഡ്രൈവര്‍മാര്‍ക്ക് ലഭിക്കുക. കെ സ്വിഫ്റ്റ് അപകടങ്ങള്‍ തുടര്‍ക്കഥയായതോടെയാണ് കെഎസ്ആര്‍ടിസി ജീവനക്കാരെ കൂടി നിയമിക്കാന്‍ കോര്‍പ്പറേഷന്‍ തീരുമാനിച്ചത്.…
Read More » -
Crime
ഷഹാനയുടെ ഡയറി കുറിപ്പുകൾ പുറത്ത്, ഭർതൃവീട്ടുകാർ ക്രൂരമായി പീഡിപ്പിച്ചിരുന്നുവെന്നും ഭക്ഷണം പോലും നൽകിയിരുന്നില്ലെന്നും കുറിപ്പ്
ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയ മോഡൽ ഷഹാനയുടെ ഡയറി കുറിപ്പുകൾ പുറത്ത്. തന്നെ ഭർതൃവീട്ടുകാർ ക്രൂരമായി പീഡിപ്പിച്ചിരുന്നുവെന്നും ഭക്ഷണം പോലും നൽകിയിരുന്നില്ലെന്നുമാണ് ഷഹാന ഡയറിയിൽ കുറിച്ചിരിക്കുന്നത്. ഭക്ഷണം നൽകാതെ പട്ടിണിക്കിട്ടു. ചില ദിവസങ്ങളിൽ ഭക്ഷണം ഒന്നോ രണ്ടോ കഷണം ബ്രഡ് മാത്രം. മുറി വൃത്തിയാക്കിയത് ശരിയായില്ലെന്ന് പറഞ്ഞ് സജാദിന്റെ വീട്ടുകാർ മർദിച്ചു. സജാദിന്റെ വീട്ടിൽ തനിക്ക് കിട്ടിയത് വേലക്കാരിയുടെ പരിഗണനയാണെന്നും ഷഹാന എഴുതിയിട്ടുണ്ട്. ഷഹാനയുടെ ഡയറി അന്വേഷണ ഉദ്യോഗസ്ഥൻ എസിപി സുദർശന് കൈമാറും. കോഴിക്കോട്ടെ വാടക വീട്ടിലാണ് ഷഹാനയെ മരിച്ച നിലയിൽ കണ്ടെത്തിയത്. മരണം ആത്മഹത്യയാണെന്നാണ് പോസ്റ്റുമോർട്ടം റിപ്പോർട്ടിലെ പ്രാഥമിക കണ്ടെത്തൽ. ഷഹാനയുടെ ഭർത്താവ് സജാദ് ലഹരിമാഫിയ കണ്ണിയാണെന്ന് അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. ഓൺലൈൻ ഭക്ഷണ വിതരണത്തിനിടെയാണ് സജാദ് ലഹരി വിൽപ്പന നടത്തിയിരുന്നത്. സജാദും ഷഹാനയും ഒന്നര വർഷം മുൻപാണ് വിവാഹിതരായത്. ഒരു തമിഴ് സിനിമയിൽ ഷഹാന അഭിനയിച്ചിരുന്നു. രണ്ടു മാസം മുൻപാണ് പറമ്പിൽ ബസാറിനടുത്തുള്ള വീട്ടിൽ വാടകയ്ക്കു താമസം തുടങ്ങിയത്.…
Read More » -
NEWS
ഖത്തര്‍ ലോകകപ്പില്‍ വോളന്റിയറാകാൻ ഫിഫ വിളിക്കുന്നു;18 വയസ്സ് തികഞ്ഞ ആർക്കും അപേക്ഷിക്കാം
ദോഹ: ഈ വര്‍ഷം ഖത്തറില്‍ നടക്കാനിരിക്കുന്ന ഫിഫ ലോകകപ്പില്‍ വോളന്റിയറാകാൻ അവസരം. വോളന്റിയറായി ഖത്തർ ലോകകപ്പിന്റെ ഭാഗമാകാന്‍ താല്‍പര്യമുള്ളവര്‍ക്ക് ഫിഫയുടെ https://volunteer.fifa.com എന്ന വെബ്സൈറ്റ് വഴി ഇപ്പോള്‍ തന്നെ രജിസ്റ്റർ ചെയ്യാം. നേരത്തേ അപേക്ഷിച്ചവരുടെ ഇന്റർവ്യൂ പുരോഗമിക്കുന്നതിന് ഇടയിലാണ് ഫിഫ വീണ്ടും അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. 20000 വോളന്റിയർമാരെയാണ് ലോകകപ്പിന്റെ സുഗമമായ നടത്തിപ്പിനായി ഫിഫ നിയമിക്കുന്നത്. 2022 ഒക്ടോബര്‍ ഒന്നിന് 18 വയസ്സ് തികയുന്ന ഏതൊരാൾക്കും ഇതിനവസരം ഫിഫ ഒരുക്കിയിട്ടുണ്ട്.
Read More » -
Kerala
ചേർത്തലയിലെ നവവധു ഹെനയുടെ മരണം കൊലപാതകം, ഭർത്താവ് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയെന്ന് പൊലീസ്
ചേർത്തലയിലെ നവവധുവിൻ്റെ മരണം കൊലപാതകമെന്ന് പൊലീസ്. ആദ്യം സ്വാഭാവിക മരണമെന്ന നിലയിലാണ് ഹെനയുടെ വിയോഗ വാർത്ത കുടുംബവും നാട്ടുകാരും അറിഞ്ഞത്. എന്നാൽ പോസ്റ്റുമോർട്ടം ചെയ്ത ഡോക്ടർമാർ ഉന്നയിച്ച സംശയങ്ങളാണ് കേസിൽ നിർണായകമായത്. കഴിഞ്ഞ 26നാണ് ഹെന മരിച്ചത്. കുളിമുറിയിൽ കുഴഞ്ഞു വീണു എന്നാണ് ഭർതൃ വീട്ടുകാർ പറഞ്ഞത്. എന്നാൽ പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ ഡോക്ടർമാർ ചില സംശയങ്ങൾ ഉന്നയിക്കുകയായിരുന്നു. ഹെനയുടെ മരണം ശ്വാസം മുട്ടിയാണെന്ന് ഡോക്ടർമാർ കണ്ടെത്തി. തുടർന്ന് പൊലീസ് ഭർത്താവ് അപ്പുക്കുട്ടനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തു. ചോദ്യം ചെയ്യലിൽ അപ്പുക്കുട്ടൻ കുറ്റം സമ്മതിച്ചു. ഹെനയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയതാണെന്ന് അപ്പുക്കുട്ടൻ സമ്മതിച്ചു. കഴിഞ്ഞ ഒക്ടോബറിലാണ് ഇരുവരുടേയും വിവാഹം നടന്നത്. കുടുംബ പ്രശ്ങ്ങളാണ് കൊലപാതകത്തിലേക്ക് നയിച്ചത്. സ്ത്രീധനത്തെ ചൊല്ലിയും തർക്കം ഉണ്ടായിരുന്നു. അപ്പുക്കുട്ടനെതിരെ സ്ത്രീധന നിരോധന നിയമം ഉൾപ്പെടെ ചുമത്തി പൊലീസ് കേസെടുത്തിട്ടുണ്ട്. പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തി ഇന്ന് തന്നെ റിമാൻഡ് ചെയ്യും.
Read More » -
India
ഇന്‍സ്റ്റഗ്രാമിന് വെല്ലുവിളി, ഇന്ത്യയിലേക്ക് തിരിച്ചുവരവിനൊരുങ്ങുന്നു ടിക് ടോക്; ഇനി സോഷ്യല്‍ മീഡിയയുടെ പുതുവസന്തം
ടിക് ടോക് അതിന്റെ ഏറ്റവും വലിയ വിപണികളിലൊന്നായ ഇന്ത്യയിലേക്ക് തിരിച്ചു വരുന്നു. സോഷ്യല്‍ മീഡിയ രംഗത്ത് വമ്പൻ മാറ്റങ്ങള്‍ക്ക് വഴിയൊരുക്കിയ ടിക് ടോക്കിനെ രണ്ട് വര്‍ഷങ്ങള്‍ക്ക് മുമ്പ് നിരോധിച്ചത് ദേശീയ സുരക്ഷ കണക്കിലെടുത്താണ്. ടിക് ടോക് ഉള്‍പ്പെടെ 58 ആപ്പുകള്‍ ഇന്ത്യയിൽ നിരോധിച്ചിരുന്നു. ഇന്ത്യയിലേക്ക് വീണ്ടും തിരിച്ചു വരാനും പഴയ ജീവനക്കാരെ വീണ്ടും നിയമിക്കാനും ടിക് ടോക് ശ്രമം നടത്തുന്നതായി എക്കണോമിക് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. കേന്ദ്ര സര്‍ക്കാര്‍ നിയന്ത്രണം മറികടക്കാൻ ടിക് ടോകിന്റെ മദര്‍ കമ്പനിയായ ബൈറ്റ് ഡാന്‍സ് മുന്നൊരുക്കങ്ങള്‍ നടത്തുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇന്ത്യന്‍ കമ്പനിയുമായി കൈകോര്‍ത്തു കൊണ്ടാണ് ടിക് ടോകിന്റെ ഈ ശ്രമം. ഇനി രാജ്യ സുരക്ഷ സംബന്ധിച്ച കാര്യങ്ങളില്‍ ആശങ്ക വേണ്ട. ടിക് ടോക് ഇന്ത്യയിലേക്ക് തിരിച്ചു കൊണ്ടു വരുന്നതിനായി മുബൈ ആസ്ഥാനമായുള്ള ഹിരാനന്ദാനി ഗ്രൂപ്പുമായി പങ്കാളിത്ത ചര്‍ച്ചകള്‍ നടത്തിയെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഹിരാനന്ദാനി ഗ്രൂപ്പ് യോട്ട ഇന്‍ഫ്രാസ്ട്രക്ച്ചര്‍ സൊല്യൂഷന്‍സിന് കീഴില്‍ ഡാറ്റ സെന്റര്‍ പ്രവര്‍ത്തനങ്ങള്‍…
Read More » -
India
ജെഇഇ മെയിൻ സെഷൻ 2 പരീക്ഷ; രജിസ്ട്രേഷൻ നടപടികൾ ആരംഭിച്ചു
ദില്ലി: നാഷണൽ ടെസ്റ്റിംഗ് ഏജൻസി NTA 2022 ലെ JEE മെയിൻ സെഷൻ 2 പരീക്ഷയുടെ രജിസ്ട്രേഷൻ പ്രക്രിയ ആരംഭിച്ചു. 2022 ജൂൺ 30 ന് രാത്രി 9 മണിക്ക് രജിസ്ട്രേഷൻ അവസാനിക്കും. പരീക്ഷയ്ക്ക് അപേക്ഷിക്കാൻ ആഗ്രഹിക്കുന്ന ഉദ്യോഗാർത്ഥികൾക്ക് jeemain.nta.nic.in എന്ന ഔദ്യോഗിക സൈറ്റിലൂടെ ഓൺലൈനായി അപേക്ഷിക്കാം. അപേക്ഷാ ഫീസ് ഓൺലൈനായി അടയ്‌ക്കേണ്ട അവസാന തീയതി 2022 ജൂൺ 30 രാത്രി 11.50 വരെയാണ്. 2022 ജൂലൈ 21, 22, 23, 24, 25, 26, 27, 28, 29, 30 തീയതികളിലാണ് പരീക്ഷ. ഔദ്യോഗിക അറിയിപ്പ് പ്രകാരം JEE മെയിൻ 2022 സെഷൻ 1-ന് അപേക്ഷിച്ച് പരീക്ഷാ ഫീസ് അടച്ചവരും JEE മെയിൻ 2022 സെഷൻ 2-ന് ഹാജരാകാൻ ആഗ്രഹിക്കുന്നവരുമായ ഉദ്യോഗാർത്ഥികൾ അവരുടെ മുമ്പത്തെ അപേക്ഷാ നമ്പർ ഉപയോഗിച്ച് ലോഗിൻ ചെയ്യേണ്ടതുണ്ട്. സെഷൻ 1-ൽ നൽകിയിരിക്കുന്നത് പോലെ പാസ്‌വേഡ്. അവർക്ക് പേപ്പർ, പരീക്ഷയുടെ മീഡിയം, സെഷൻ 2-ലെ നഗരങ്ങൾ എന്നിവ…
Read More »