കൊച്ചി : വോട്ടെടുപ്പ് കഴിഞ്ഞതോടെ തൃക്കാക്കര മണ്ഡലത്തിലെ ജനങ്ങളെ തള്ളിപ്പറഞ്ഞ് യുഡിഎഫ് സ്ഥാനാർഥി ഉമ തോമസ്.
പി.ടി.തോമസിനേയും തന്നേയും ചേർത്തുള്ള കമന്റുകൾ പുച്ഛിച്ച് തള്ളുന്നുവെന്ന് ഉമ പറഞ്ഞു.ഞാൻ പി.ടിക്കു ഭക്ഷണം മാറ്റി വയ്ക്കുന്നതാണ് ചിലരുടെ പ്രശ്നം. അതെന്റെ സ്വകാര്യ കാര്യമാണ്.എന്റെ പി.ടിക്ക് വേണ്ടി എന്തു ചെയ്യണമെന്ന് ഞാനാണ് തീരുമാനിക്കുന്നത്. അതിലൊന്നും ആരും കൈ കടത്തേണ്ടതില്ല.
പി.ടിക്ക് ഞാൻ ഭക്ഷണം മാറ്റിവയ്ക്കുന്നു, അതുകൊണ്ട് വോട്ടു ചെയ്യണമെന്ന് ആരോടും ആവശ്യപ്പെട്ടിട്ടില്ല.ഇത്തരത്തിൽ ആക്രമിക്കുന്നത് ആരായാലും അത് വളരെ മോശമാണ്.അർഹിക്കുന്ന അവഗണനയോടെ അത് തള്ളിക്കളയുന്നു. അവരോട് പുച്ഛമാണ് തോന്നുന്നത്’– ഉമ പറഞ്ഞു.
ഒരു സ്ത്രീ എന്ന നിലയിൽ ആദ്യം തന്നെ ഒരുപാട് അപമാനങ്ങൾ നേരിടേണ്ടി വന്നിട്ടുണ്ട്.ഭർത്താവ് മരിച്ചാൽ സ്ത്രീകൾ ചിതയിൽ ചാടിയായിരുന്നു ശീലം എന്നാൽ ഇപ്പോൾ രാഷ്ട്രീയത്തിലേക്കാണ് എടുത്തുചാടുന്നതെന്ന് വരെ കമന്റുണ്ടായി.വളരെ മോശപ്പെട്ട കാര്യമാണ് അത്. വിധവകളായ സ്ത്രീകൾ ഒരിക്കലും മുന്നോട്ട് വരരുതെന്ന് എന്നാണ് അവരുടെ ചിന്താഗതിയെങ്കിൽ അത് തിരുത്തപ്പെടേണ്ടതാണ് എന്നും ഉമ കൂട്ടിച്ചേർത്തു.
തന്റെ സ്ഥാനാർത്ഥിത്വത്തെ ചൊല്ലി യുഡിഎഫിൽ ചിലർ കലാപക്കൊടി ഉയർത്തിയതിനെ പരോക്ഷമായി സൂചിപ്പിക്കുന്നതായിരുന്നു അവരുടെ പ്രതികരണം.