മംഗളൂരു: മംഗളൂരു വിമാനത്താവളത്തില്‍ 1.163 കിലോഗ്രാം തൂക്കം വരുന്ന സ്വര്‍ണവുമായി മുസ്ലിം ലീഗ് നേതാവിന്റെ മകന് പിടിയില്‍.
ലീഗ് ഉദുമ മണ്ഡലം ജനറല്‍ സെക്രട്ടറിയും എസ്വൈഎസ് ജില്ലാ നേതാവുമായ എ.ബി.ഷാഫിയുടെ മകന് അബ്ദുള്‍ സല്‍മാനാണ് അറസ്റ്റിലായത്.
ദുബായില്‍നിന്ന് തന്റെ മുത്തശിക്കൊപ്പം നാട്ടിലേക്കു വരികയായിരുന്ന സല്മാന് സ്വര്‍ണം കാപ്സ്യൂള്‍ മാതൃകയിലാക്കി മലദ്വാരത്തില്‍ വച്ചാണ് കടത്തിയത്.
വിപണിയില്‍ 60.24 ലക്ഷം രൂപ വിലമതിക്കുന്നതാണ് ഇതെന്ന് കസ്റ്റംസ് വിഭാഗം അറിയിച്ചു.