കണ്ണൂര്‍: ഡ്രൈവിംഗ് ടെസ്റ്റിനെത്തിയ ആളുകളെ ഞെട്ടിച്ച് ഭൂമിയില്‍ വിള്ളല്‍. കണ്ണൂര്‍ ഇരിട്ടിയിലാണ് സംഭവം.
ജബ്ബാര്‍ക്കടവ് എരുമത്തടത്തെ ഡ്രൈവിങ് ടെസ്റ്റ് ഗ്രൗണ്ടിന് സമീപമുള്ള ഭൂമിയിലാണ് വിള്ളല്‍ കണ്ടെത്തിയത്.ചൊവ്വാഴ്ച രാവിലെ ഡ്രൈവിങ് ടെസ്റ്റ് നടക്കുന്നതിനിടെയായിരുന്നു സംഭവം.
ഇരിട്ടി പൊലീസും ഇരിട്ടി തഹസില്‍ദാര്‍ സി.വി. പ്രകാശന്റെ നേതൃത്വത്തിലുള്ള റവന്യൂ സംഘവും സ്ഥലത്തെത്തി പരിശോധന നടത്തി10 മീറ്ററോളം നീളത്തില്‍ രണ്ട് ഭാഗങ്ങളിലായാണ് വിള്ളല്‍ രൂപപ്പെട്ടത്.മുൻപ് ഈ സ്ഥലം താഴ്ന്ന പ്രദേശമായിരുന്നു.ഇവിടെ മണ്ണിട്ട് ഉയര്‍ത്തുകയായിരുന്നു.മഴ പെയ്തപ്പോള്‍ മണ്ണില്‍ വെള്ളമിറങ്ങി വിള്ളല്‍ സംഭവിച്ചതാകാമെന്നാണ് പ്രാഥമിക നിഗമനം.