CrimeNEWS

കടബാധ്യത: ലോണ്‍വച്ച പുരയിടത്തില്‍ വച്ച് ആസിഡ് കുടിച്ച് പോസ്റ്റ്മാന്‍ ആത്മഹത്യചെയ്തു

തിരുവനന്തപുരം: വിതുരയില്‍ കടബാധ്യതയെത്തുടര്‍ന്ന് ഗൃഹനാഥന്‍ ആസിഡ് കുടിച്ച് ആത്മഹത്യചെയ്ത നിലയില്‍. വിതുര രേവതി ഹൗസില്‍ രാജേന്ദ്രന്‍ നായര്‍ (59) ആണ് ആത്മഹത്യ ചെയ്തത്. ഇയാള്‍ നെടുമങ്ങാട് പോസ്റ്റ് ഓഫീസിലെ പോസ്റ്റ്മാന്‍ ആണ്.

പാലോട് കാര്‍ഷിക വികസന ബാങ്കില്‍ നിന്നും രാജേന്ദ്രന്‍ നായര്‍ 6 ലക്ഷം രൂപ വായ്പ എടുത്തിരുന്നു. എന്നാല്‍ തിരിച്ചടയ്ക്കാന്‍ കഴിയാത്തതിനാല്‍ ഇത് മുതലും പലിശയും ചേര്‍ത്ത് നല്ല തുകയായി.
രണ്ട് മാസം മുമ്പ് 50000 രൂപ ബാങ്കില്‍ അടച്ചതായാണ് വീട്ടുകാര്‍ പറയുന്നത്. മറ്റ് ആവശ്യങ്ങള്‍ക്ക് വസ്തു കരം തീര്‍ക്കാന്‍ കഴിയും എന്ന് അന്ന് ബാങ്കുകാര്‍ പറഞ്ഞിരുന്നതായി വീട്ടുകാര്‍ പറയുന്നു.

Signature-ad

എന്നാല്‍ ഇന്നലെ രാജേന്ദ്രന്‍ നായരുടെ ഭാര്യ തൊളിക്കോട് വില്ലേജ് ഓഫീസില്‍ കരം തീര്‍ക്കാന്‍ ചെന്നപ്പോള്‍ ബാങ്ക് അറ്റാച്ച് ചെയ്തിരിക്കുന്നു. തുടര്‍ന്ന് ഭര്‍ത്താവിനെ വിളിച്ച് പറഞ്ഞു. ഇതറിഞ്ഞ രാജേന്ദ്രന്‍ നായര്‍ ഇന്നലെ രാത്രി 10 മണി ആയിട്ടും വീട്ടില്‍ എത്താത്തതിനാല്‍ വിതുര പോലീസില്‍ ബന്ധുക്കള്‍ ഇയാളെ കാണാനില്ലെന്നുകാട്ടി പരാതി നല്‍കി.

തെരച്ചിലിനിടെ ഇന്ന് രാവിലെയാണ് ലോണ്‍ എടുത്ത പുരയിടത്തില്‍ രാജേന്ദ്രന്‍ മരിച്ച് കിടക്കുന്നത്് കണ്ടത്. മൃതദേഹത്തില്‍ നിന്നും കിട്ടിയ കത്തില്‍ ബാങ്കിന്റെ കടബാധ്യതയാണ് കാരണമെന്ന് പറയുന്നു. മൃതദേഹം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ മോര്‍ച്ചറിയിലേക്ക് മാറ്റി.

Back to top button
error: