ദോഹ: 2022 ഫുട്‌ബോൾ ലോകകപ്പിനായി ഖത്തറിലെ അപ്പാർട്ട്‌മെന്റുകളിലും വീടുകളിലുമായി 65,000 മുറികൾ സജ്ജീകരിക്കുന്നതിനായി ബിഗ് ഹോട്ടൽ ഓപ്പറേറ്റർ 12,000 താൽക്കാലിക വിദേശ ജീവനക്കാരെ റിക്രൂട്ട് ചെയ്യുന്നു.വീട്ടുജോലിക്കാർ, ഫ്രണ്ട് ഡെസ്ക് ജീവനക്കാർ, സൂപ്പർവൈസർ,കേറ്ററിംഗ്, ലോജിസ്റ്റിക്സ് വിദഗ്ധർ തുടങ്ങിയവർ ഇതിൽ ഉൾപ്പെടും.
ഇതിന്റെ പ്രവർത്തനം നിയന്ത്രിക്കാൻ യൂറോപ്പിലെ ഏറ്റവും വലിയ ഹോട്ടൽ ഓപ്പറേറ്ററായ അക്കോറിനെ ഖത്തർ നിയമിച്ചിട്ടുണ്ട്.വീടുകളിലും അപ്പാർട്ടുമെന്റുകളിലും ഹോട്ടൽ ശൈലിയിലുള്ള മുറികൾ പ്രവർത്തിപ്പിക്കുക എന്നതാണ് അക്കോറിന്റെ ചുമതല.
“65,000 മുറികൾ 600 ഹോട്ടലുകൾ തുറക്കുന്നതിന് തുല്യമാണ്.അതിനാൽ അത് സേവിക്കാൻ മതിയായ ആളുകളെ നിയമിക്കാൻ ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്,” അകോർ ചെയർമാനും സിഇഒയുമായ സെബാസ്റ്റ്യൻ ബാസിൻ പറഞ്ഞു.