NEWS

എന്നുമുതലാണ് കരിങ്കൊടി പ്രതിഷേധത്തിന്റെ ചിഹ്നമായി മാറിയത് ? കരിങ്കൊടി വീശി പ്രതിഷേധിച്ചാല്‍ എന്താണ് ശിക്ഷ?

കരിങ്കൊടി കാട്ടി പ്രതിഷേധിച്ചാല്‍ രണ്ട് വര്‍ഷംവരെ തടവോ അല്ലെങ്കില്‍ പിഴയോ അതുമല്ലെങ്കില്‍ ഇവ രണ്ടുമോ ലഭിച്ചേക്കാം
 

മുഖ്യമന്ത്രിയ്‌ക്കെതിരെ പ്രതിഷേധം രൂക്ഷമായതോടെ വീണ്ടും കരിങ്കൊടികളും വാർത്താപ്രാധാന്യം നേടുകയാണ് കേരളത്തിൽ.എന്തുകൊണ്ടാണ് പ്രതിഷേധിക്കാൻ കറുപ്പ് തിരഞ്ഞെടുക്കുന്നത്? കരിങ്കൊടി വീശി പ്രതിഷേധിച്ചാല്‍ എന്താണ് സംഭവിക്കുക..? അറിയാം കരിങ്കൊടിയുടെ നിയമ പ്രശ്‌നങ്ങള്‍ എന്തൊക്കെയാണെന്ന്.


പ്രതിഷേധ സൂചകമായി കരിങ്കൊടി കാണിക്കുക എന്നത് ഇന്നും ഇന്നലെയും തുടങ്ങിയതല്ല.18ാം നൂറ്റാണ്ടിന്റെ ആരംഭം മുതലാണ് കറുപ്പിന് പ്രതിഷേധത്തിന്റെ നിറം ലഭിച്ചത്.അക്കാലത്ത് നടന്ന സ്പാനിഷ് പിന്തുടര്‍ച്ചാ യുദ്ധത്തില്‍ കാറ്റലോണിയന്‍ സൈന്യം വീ ലിവ് ഫ്രീ ഓര്‍ വീ വില്‍ ഡൈ എന്നെഴുതിയ കറുത്ത പതാക കയ്യിലേന്തി പ്രതിഷേധിച്ചിരുന്നു. ഇതിന് പിന്നാലെയാണ് കറുപ്പ് വസ്ത്രങ്ങളും കൊടിയും പ്രതിഷേധത്തിന്റെ ഭാഗമായി ഉപയോഗിക്കാന്‍ ആരംഭിച്ചത്.ഇന്ത്യയിലും ചരിത്രത്തില്‍ ഇടം നേടിയ കരിങ്കൊടി പ്രതിഷേധങ്ങള്‍ ഉണ്ടായിട്ടുണ്ട്. സൈമണ്‍ കമ്മീഷനെതിരെ ലാലാ ലജ്പത് റായിയുടെ നേതൃത്വത്തില്‍ നടന്ന കരിങ്കൊടി പ്രതിഷേധം അവസാനിച്ചത് രൂക്ഷമായ ലാത്തിചാര്‍ജിലും അദ്ദേഹത്തിന്റെ മരണത്തിലുമാണ്.

കരിങ്കൊടി കാട്ടി പ്രതിഷേധിച്ചാല്‍ ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 144,145 എന്നീ വകുപ്പുകള്‍ പ്രകാരമാണ് കേസ് എടുക്കുക.നിയമ വിരുദ്ധമായി സംഘം ചേരലാണ് ഈ രണ്ട് വകുപ്പുകളും സൂചിപ്പിക്കുന്നത്.നിയമവിരുദ്ധമായി സംഘം ചേര്‍ന്നാല്‍ രണ്ട് വര്‍ഷംവരെ തടവോ അല്ലെങ്കില്‍ പിഴയോ അതുമല്ലെങ്കില്‍ ഇവ രണ്ടുമോ ലഭിച്ചേക്കാം.വഴിയോരത്ത് നിന്ന് കരിങ്കൊടി കാണിക്കുന്നവര്‍ക്കാണ് മേല്‍പറഞ്ഞ ശിക്ഷകള്‍ ലഭിക്കുക.

 

 

 

അതേസമയം വഴി തടഞ്ഞും വാഹനത്തിന് മുന്‍പിലേക്ക് ചാടിയും കരിങ്കൊടി കാട്ടി പ്രതിഷേധിച്ചാല്‍ വകുപ്പും മാറും. ഇത്തരം പ്രതിഷേധങ്ങള്‍ക്ക് ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 341 പ്രകാരമണ് കേസ് എടുക്കുക.മറ്റൊരു വ്യക്തിയെ തടഞ്ഞുവയ്‌ക്കുന്ന കുറ്റമാണ് ഇത്.ഒരു മാസം വരെ തടവോ 500 രൂപ പിഴയോ ലഭിക്കാവുന്ന കുറ്റമാണ് ഇത്.ചില പ്രത്യേക സാഹചര്യങ്ങളില്‍ ഐപിസി 151 കൂടി ചുമത്തിയേക്കാം. പൊതുസമാധാനം സംഘം ചേർന്ന് തടസ്സപ്പെടുത്തിയാൽ ചുമത്തുന്ന കുറ്റമാണ് ഇത്.

Back to top button
error: