NEWS

ഹൗസ്ബോട്ടിൽ നിന്നും വീണുമരിച്ചു

ആ​ല​പ്പു​ഴ: വാ​ഗ​മ​ണില്‍ നി​ന്ന് ആ​ല​പ്പു​ഴ​യി​ല്‍ വി​നോ​ദ​സ​ഞ്ചാ​ര​ത്തി​നെ​ത്തി​യ സം​ഘ​ത്തി​ലെ ഒ​രാ​ള്‍ ഹൗ​സ് ബോ​ട്ടി​ല്‍ നി​ന്ന് കാ​യ​ലി​ല്‍ വീ​ണു​മ​രി​ച്ചു.ക​ട്ട​പ്പ​ന ക​ട​മാ​ന്‍​കു​ഴി വ​ള്ള​ക്ക​ട​വ് വ​ള​വ​നാ​ട് വീ​ട്ടി​ല്‍ ജോ​മോ​നാ​ണ് (43)മ​രി​ച്ച​ത്.പു​ന്ന​മ​ട ജെ​ട്ടി​ക്ക് വ​ട​ക്കു ഭാ​ഗ​ത്താ​യി​രു​ന്നു അ​പ​ക​ടം.

പ​ത്തം​ഗസം​ഘം ബു​ധ​നാ​ഴ്ചയാണ് ആലപ്പുഴയിൽ എത്തിയത്.തുടർന്ന് ഹൗസ്ബോട്ട് വാടകയ്ക്കെടുത്ത ഇവർ രാ​ത്രി 11 നു ​ശേ​ഷ​മാ​ണ് പു​ന്ന​മ​ട ജെ​ട്ടി​യി​ല്‍ എ​ത്തി​യ​ത്.രാ​ത്രി ഒ​ന്നു​വ​രെ സം​സാ​രി​ച്ചി​രു​ന്ന ശേ​ഷം ഉ​റ​ങ്ങാ​ന്‍ പോ​കു​ന്നു​വെ​ന്നു പ​റ​ഞ്ഞ് ഹൗ​സ്ബോ​ട്ടി​ന്‍റെ മു​ക​ളി​ല​ത്തെ നി​ല​യി​ല്‍​നി​ന്ന് താ​ഴ​ത്തെ മു​റി​യി​ലേ​ക്ക് പോ​യ​ ജോമോനെ വ്യാ​ഴാ​ഴ്ച രാ​വി​ലെ എ​ട്ട​ര ക​ഴി​ഞ്ഞി​ട്ടും കാണാ​ത്ത​തി​നെ ​​തുടർന്ന് നടത്തിയ തിരച്ചിലിലാണ് മൃതദേഹം കായലിൽ കണ്ടെത്തിയത്.

ജോ​മോ​ന്‍ കി​ട​ന്ന മു​റി​യു​ടെ അ​ഴി​ക​ളി​ല്ലാ​ത്ത ഒ​രു ജ​ന​ല്‍ തു​റ​ന്നി​രു​ന്നു.ജ​ന​ലി​ല്‍​ക്കൂ​ടി അ​ബ​ദ്ധ​ത്തി​ല്‍ കാ​യ​ലി​ല്‍ വീ​ണ​താ​യി​രി​ക്കാ​മെ​ന്നാണ് പ്രാഥമിക നിഗമനം.പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Back to top button
error: