KeralaNEWS

ബാപ്പയുടെ കടബാധ്യതകൾ തീർക്കാൻ മമ്മാലിയുടെ മകൻ കാത്തിരിക്കുന്നു, കൊരട്ടി സ്വദേശി ഹരിദാസും തിരുവല്ലക്കാരൻ കൊച്ചും ബന്ധപ്പെടുക

  20 വർഷം മുൻപ് പിതാവിനുണ്ടായിരുന്ന സാമ്പത്തിക ബാധ്യത തീർക്കാൻ സന്നദ്ധനായി മകൻ. പെരുമ്പാവൂർ അല്ലപ്ര ഇഞ്ചക്കുടി ഇ.എം.മുഹമ്മദ് ആണ് പിതാവ് മുഹമ്മദാലി (മമ്മാലി) പണം തിരികെ കൊടുക്കാനുള്ളവരെ അന്വേഷിക്കുന്നത്. കടം വാങ്ങിയ പണം മടക്കി കൊടുക്കാനുള്ളവരുടെ പേരും സ്ഥലവും അറിയാമെങ്കിലും ഇന്നുവരെകണ്ടെത്താൻ കഴിഞ്ഞിട്ടില്ല.

കന്നുകാലി കച്ചവടക്കാരനായിരുന്നു മുഹമ്മദിൻ്റെ ബാപ്പ മുഹമ്മദാലി. 2000–2003 കാലത്ത് കച്ചവടം നടത്തുമ്പോൾ, തൃശൂർ കൊരട്ടി ഭാഗത്തുള്ള ഹരിദാസുമായും പത്തനംതിട്ട തിരുവല്ലയിലെ കൊച്ച് എന്നയാളുമായും 85000, 65000 രൂപയുടെ ബാധ്യതയുണ്ടായി. മൂവരും പങ്കുകച്ചവടക്കാരായിരുന്നു. മുഹമ്മദാലി 2003ൽ മരിച്ചു. മരിക്കുന്നതിനു മുൻപു വരെ ഇരുവരും വീട്ടിലെത്തി പണം ചോദിക്കുമായിരുന്നു. അതിനു ശേഷം ഇവർ വന്നിട്ടില്ലെന്ന് മൂത്ത മകനായ മുഹമ്മദ് പറഞ്ഞു. ബാധ്യത തീർക്കാനുള്ള സാമ്പത്തിക ശേഷി അന്നു കുടുംബത്തിന് ഉണ്ടായിരുന്നില്ല.

മുഹമ്മദിന് 2007ൽ ഗൾഫിൽ ജോലി ലഭിച്ചു. ബാധ്യത തീർക്കാൻ വേണ്ടി അന്നു മുതൽ ഹരിദാസിനും കൊച്ചിനും വേണ്ടി അന്വേഷണം നടത്തിയെങ്കിലും ഇരുവരെ കണ്ടെത്താനായില്ല. മാതാവ് ഖദീജ ഹജിനു പോകാൻ ഒരുങ്ങുകയാണ്. അതിനു മുൻപു ബാധ്യതകൾ തീർക്കണം. ഇതിനായി കൊരട്ടി സ്വദേശിയെയും തിരുവല്ല സ്വദേശിയെയും കണ്ടെത്താനുള്ള ശ്രമത്തിലാണ് മുഹമ്മദ്.

Back to top button
error: