
കൊച്ചി: തൃക്കാക്കരയില്‍ ആരെന്ന് നാളെ അറിയാം.പോളിങ് കുറഞ്ഞത്, ഗുണകരമാകുമെന്ന് ഇരുമുന്നണികളും പറയുമ്പോൾ, എൻഡിഎ നേടുന്ന വോട്ടുകൾ ജയപരാജയങ്ങളിൽ നിർണായകമായേക്കുമെന്ന വിലയിരുത്തലും മുന്നണികൾക്കുണ്ട്. രാവിലെ 8മണിക്ക് വോട്ടെണ്ണൽ തുടങ്ങും.
239 ബുത്തുകളിൽ ഏഴു വീതം ബുത്തുകൾ വീതം എണ്ണാവുന്ന മൂന്നു മുറികളാണ് ക്രമീകരിച്ചിരിക്കുന്നത്. ഒരു റൗണ്ടിൽ 21 ബൂത്തുകൾ ആണ് എണ്ണുന്നത്.ആകെ 12 റൗണ്ട് ഉണ്ടാകും.
ആദ്യം കൊച്ചി കോർപ്പറേഷൻ ഡിവിഷനുകളും തുടർന്ന് തൃക്കാക്കര മുനിസിപ്പാലിറ്റി വാർഡുകളും എന്നതാണു ക്രമം.കൊച്ചി കോർപ്പറേഷനിലെ ഇടപ്പള്ളി, പോണേക്കര, ദേവൻകുളങ്ങര എന്നിവയിൽ തുടങ്ങും.ആദ്യ റൗണ്ടിൽ എണ്ണി തുടങ്ങുന്ന ഇടപ്പള്ളി എൽഡിഎഫിന്റെ ശക്തി കേന്ദ്രമാണ്. കനത്ത സുരക്ഷയാണ് മഹാരാജാസ് കോളജിലെ വോട്ടെണ്ണൽ കേന്ദ്രത്തിൽ ഒരുക്കിയിരിക്കുന്നത്.ഉച്ചയ്ക്ക് മുൻപ് വിജയിയെ അറിയാൻ സാധിക്കും.
-
Web Deskhttps://newsthen.com/author/desk
-
Web Deskhttps://newsthen.com/author/desk
-
Web Deskhttps://newsthen.com/author/desk
-
Web Deskhttps://newsthen.com/author/desk